- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ.ഐ.സി. ഗെറ്റ്വേ സാഹിത്യോത്സവം ഫെബ്രുവരി 15നും 16നും
മുംബൈ: മൂന്നാമത് എൽ.ഐ.സി. ഗെയ്റ്റ്‌വേ ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 25, 26 തീയതികളിൽ നരിമാൻ പോയന്റ് എൻ.സിപിഎ. കോംപ്ലക്സിലെ എക്സ്പെരിമെന്റൽ തിയേറ്ററിൽ നടക്കും. 15 ഇന്ത്യൻ ഭാഷകളിൽനിന്നായി നാല്പതിലധികം സാഹിത്യകാരന്മാർ പങ്കെടുക്കും. മലയാളത്തിന്റെ സാന്നിധ്യമായി അടൂർ ഗോപാലകൃഷ്ണനും എം. മുകുന്ദനും കെ.ആർ. മീരയും അഞ്ജലി മേനോനും എത്തും. മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയും കമ്യൂണിക്കേഷൻസ് കമ്പനി പി ഫോർ സിയും ചേർന്നുസംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ജ്ഞാനപീഠം ജേതാവ് ഹിന്ദി കവി കേദാർനാഥ്സിങ്, തമിഴ് കവയത്രി കനിമൊഴി, ബംഗാളി നോവലിസ്റ്റ് തിലോത്തമ മജുംന്ദാർ, സുബോധ് സർക്കാർ, സച്ചിൻ കേത്കർ, പഞ്ചാബി ദളിത് നോവലിസ്റ്റ് ഡെസ്രാജ് കലി, മറാത്തി കവയത്രി മല്ലിക അമർ ഷെയ്ഖ്, ഹേമന്ത് ദിവത്തെ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഒറിയ കവിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഹൽദർ നാഗിനെ ആദരിക്കും. ഒഡിഷയിലെ ലിപിയില്ലാത്ത കൊസാലി ഭാഷയിൽ കവിതയെഴുതി ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് ഹൽദർ നാഗ്. ലിപിയില്ലാത്ത
മുംബൈ: മൂന്നാമത് എൽ.ഐ.സി. ഗെയ്റ്റ്‌വേ ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 25, 26 തീയതികളിൽ നരിമാൻ പോയന്റ് എൻ.സിപിഎ. കോംപ്ലക്സിലെ എക്സ്പെരിമെന്റൽ തിയേറ്ററിൽ നടക്കും. 15 ഇന്ത്യൻ ഭാഷകളിൽനിന്നായി നാല്പതിലധികം സാഹിത്യകാരന്മാർ പങ്കെടുക്കും. മലയാളത്തിന്റെ സാന്നിധ്യമായി അടൂർ ഗോപാലകൃഷ്ണനും എം. മുകുന്ദനും കെ.ആർ. മീരയും അഞ്ജലി മേനോനും എത്തും.
മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയും കമ്യൂണിക്കേഷൻസ് കമ്പനി പി ഫോർ സിയും ചേർന്നുസംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ജ്ഞാനപീഠം ജേതാവ് ഹിന്ദി കവി കേദാർനാഥ്സിങ്, തമിഴ് കവയത്രി കനിമൊഴി, ബംഗാളി നോവലിസ്റ്റ് തിലോത്തമ മജുംന്ദാർ, സുബോധ് സർക്കാർ, സച്ചിൻ കേത്കർ, പഞ്ചാബി ദളിത് നോവലിസ്റ്റ് ഡെസ്രാജ് കലി, മറാത്തി കവയത്രി മല്ലിക അമർ ഷെയ്ഖ്, ഹേമന്ത് ദിവത്തെ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഒറിയ കവിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഹൽദർ നാഗിനെ ആദരിക്കും. ഒഡിഷയിലെ ലിപിയില്ലാത്ത കൊസാലി ഭാഷയിൽ കവിതയെഴുതി ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് ഹൽദർ നാഗ്. ലിപിയില്ലാത്ത ഭോജ്പുരി, അഹിരാനി, സന്താൾ, ഖാസി, കൊങ്കണി എന്നീ ഭാഷകളിലെ എഴുത്തുകാരുടെ ചർച്ചയും സംഘടിപ്പിക്കും.
'ബോളിവുഡല്ല ഇന്ത്യൻ സിനിമ' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ അടൂർ, അഞ്ജലി മേനോൻ, മറാത്തി ചലച്ചിത്രപ്രവർത്തക നീന കുൽക്കർണി, തമിഴ് സംവിധായകൻ വെട്രിമാരൻ എന്നിവർ പങ്കെടുക്കും.
പ്രസിദ്ധീകരണവും വിവർത്തനവും വിഭാഗത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ എഡിറ്റർ മിനി കൃഷ്ണൻ, ഹാർപ്പർ കോളിൻസിന്റെ മുൻ എഡിറ്റർ വി. കെ. കാർത്തിക, പെൻഗുൻ എഡിറ്റർ ആംബർ സാഹിൽ ചാറ്റർജി, വാണിപ്രകാശൻ എഡിറ്റർ അദിതി മഹേശ്വരി എന്നിവർ സംസാരിക്കും.
അടൂർ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദൻ, ലക്ഷ്മൺ ഗെയ്ക്ക്വാദ്, ബോസ് കൃഷ്ണമാചാരി, സുബോധ് സർക്കാർ, സച്ചിൻ കേട്കർ, ഉമാ ഡെക്കുന്ന, ഗൗരീദാസൻ നായർ എന്നിവരാണ് ഗെയ്റ്റ്‌വേയുടെ ഉപദേശകസമിതി അംഗങ്ങൾ.