- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടങ്ങൾ പാലിച്ചില്ല; എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി ലേബർ മന്ത്രാലയം
ജിദ്ദ: സർക്കർ നിഷ്‌ക്കർഷിക്കുന്ന ചട്ടങ്ങൾ പാലിക്കാതിരുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം റദ്ദാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണ് ലൈസൻസ് നഷ്ടപ്പെട്ടത്. ഉപയോക്താക്കൾക്ക് ആവശ്യപ്പെട്ട സേവനം നൽകാത്തതിനെ തുടർന്ന് ഇതിൽ രണ്ട് ബാങ്കുകൾക്ക് മന്ത്രാലയം നൽകിവന്നിരുന്ന ബാങ്ക് ഗാരന്റിയും പിൻവലിച്ചിട്ടുണ്ട്. ഇതു കൂടാതെ മറ്റ് രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് രണ്ടാഴ്ച ഗ്രേസ് പീരിയഡ് നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ ഉപയോക്താക്കളുമായുള്ള സേവന വ്യവസ്ഥകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം അടച്ചൂപൂട്ടൽ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. നിരവധി റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരേ പൊതുജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്നാണ് ഇവയ്‌ക്കെതിരേ കർശന നടപടികൾ മന്ത്രാലയം ആരംഭിച്ചത്.
ജിദ്ദ: സർക്കർ നിഷ്‌ക്കർഷിക്കുന്ന ചട്ടങ്ങൾ പാലിക്കാതിരുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം റദ്ദാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണ് ലൈസൻസ് നഷ്ടപ്പെട്ടത്. ഉപയോക്താക്കൾക്ക് ആവശ്യപ്പെട്ട സേവനം നൽകാത്തതിനെ തുടർന്ന് ഇതിൽ രണ്ട് ബാങ്കുകൾക്ക് മന്ത്രാലയം നൽകിവന്നിരുന്ന ബാങ്ക് ഗാരന്റിയും പിൻവലിച്ചിട്ടുണ്ട്.
ഇതു കൂടാതെ മറ്റ് രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് രണ്ടാഴ്ച ഗ്രേസ് പീരിയഡ് നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ ഉപയോക്താക്കളുമായുള്ള സേവന വ്യവസ്ഥകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം അടച്ചൂപൂട്ടൽ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. നിരവധി റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരേ പൊതുജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്നാണ് ഇവയ്‌ക്കെതിരേ കർശന നടപടികൾ മന്ത്രാലയം ആരംഭിച്ചത്.