- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജിസിസി രാജ്യങ്ങളിലെ ലൈസൻസ് കൈയിലുണ്ടോ? എങ്കിൽ നേരിട്ടു റോഡ് ടെസ്റ്റിന് അപേക്ഷിക്കാം
ദോഹ: റോഡ് ടെസ്റ്റിന് അപേക്ഷിക്കാൻ ഇനി മുതൽ ജിസിസി രാജ്യങ്ങളിലെ ലൈസൻസ് ഉണ്ടായാൽ മതി. അമേരിക്കൻ രാജ്യങ്ങളിലേയും യൂറോപ്യൻ രാജ്യങ്ങളിലേയും ലൈസൻസുള്ളവർക്കും ഈ സൗകര്യം ലഭ്യമാകും. ഈ ലൈസൻസ് ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്കു രണ്ടു തവണ മാത്രമാണു റോഡ് ടെസ്റ്റിനുള്ള അവസരം ലഭ്യമാവുക. നേരത്തെ ജി.സി.സി രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭ്യമാവുമായിരുന്നു. ഈ രീതി നേരത്തെ നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങി മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് മുൻപത്തേതു പോലെ തന്നെ ലേണേഴ്‌സ് ലൈസൻസ് അടക്കമുള്ള എല്ലാ ടെസ്റ്റുകളും പാസാകണം. ഇവർക്കുള്ള നിയമത്തിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രാജ്യത്ത് ഹെവി ലൈസൻസിനുള്ള അപേക്ഷകളാണ് കൂടുതൽ ലഭിക്കുന്നത്. അതുപോലെതന്നെ ഹെവി ഡ്രൈവർമാർക്കും ക്രെയിൻ, ജെ.സി.ബി തുടങ്ങിയ ഭീമൻ യന്ത്ര ഓപ്പറേറ്റർമാർക്കും വൻ ആവശ്യകതയും ഇപ്പോൾ രാജ്യത്തുണ്ട്. രാജ്യത്ത് നിരവധി വികസന പദ്ധതികൾ പ്രാബല്യത്തിൽ വരുന്നതിനാൽ നി
ദോഹ: റോഡ് ടെസ്റ്റിന് അപേക്ഷിക്കാൻ ഇനി മുതൽ ജിസിസി രാജ്യങ്ങളിലെ ലൈസൻസ് ഉണ്ടായാൽ മതി. അമേരിക്കൻ രാജ്യങ്ങളിലേയും യൂറോപ്യൻ രാജ്യങ്ങളിലേയും ലൈസൻസുള്ളവർക്കും ഈ സൗകര്യം ലഭ്യമാകും. ഈ ലൈസൻസ് ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്കു രണ്ടു തവണ മാത്രമാണു റോഡ് ടെസ്റ്റിനുള്ള അവസരം ലഭ്യമാവുക. നേരത്തെ ജി.സി.സി രാജ്യങ്ങളിലെ ലൈസൻസുള്ളവർക്ക് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭ്യമാവുമായിരുന്നു. ഈ രീതി നേരത്തെ നിർത്തലാക്കിയിട്ടുണ്ട്.
എന്നാൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങി മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് മുൻപത്തേതു പോലെ തന്നെ ലേണേഴ്‌സ് ലൈസൻസ് അടക്കമുള്ള എല്ലാ ടെസ്റ്റുകളും പാസാകണം. ഇവർക്കുള്ള നിയമത്തിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രാജ്യത്ത് ഹെവി ലൈസൻസിനുള്ള അപേക്ഷകളാണ് കൂടുതൽ ലഭിക്കുന്നത്. അതുപോലെതന്നെ ഹെവി ഡ്രൈവർമാർക്കും ക്രെയിൻ, ജെ.സി.ബി തുടങ്ങിയ ഭീമൻ യന്ത്ര ഓപ്പറേറ്റർമാർക്കും വൻ ആവശ്യകതയും ഇപ്പോൾ രാജ്യത്തുണ്ട്. രാജ്യത്ത് നിരവധി വികസന പദ്ധതികൾ പ്രാബല്യത്തിൽ വരുന്നതിനാൽ നിർമ്മാണ രംഗത്ത് ഹെവി ഡ്രൈവർമാരുടെ ആവശ്യകത വർധിക്കുകയാണ്.
ഒരു ദിവസം 40 മുതൽ 60 വരെ അപേക്ഷകളാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനായി ലഭിക്കുന്നത്. എന്നാൽ, എല്ലാവിഭാഗങ്ങളിലുമായി കഷ്ടിച്ച് 70 ശതമാനം പേർ മാത്രമേ ടെസ്റ്റ് പൂർത്തീകരിക്കുന്നുള്ളൂ. ഗതാദത നിയമങ്ങൾ പഠിക്കുന്നതിനായുള്ള ലേണേഴ്‌സ് -കമ്പ്യൂട്ടർ ടെസ്റ്റിന് ഒരാൾക്ക് പാസാകുന്നതുവരെ ശ്രമിക്കാവുന്നതാണ്. നാലാമത്തെ അവസരത്തിലും പാസായിട്ടില്ലെങ്കിൽ പരിശീലന കേന്ദ്രം സഹായത്തിനായി ഒരു ദ്വിഭാഷിയെ ഏർപ്പാടാക്കുകയും ചെയ്യും. ലേണേഴ്‌സ്, പാർക്കിങ്, റോഡ് ടെസ്റ്റുകൾ എന്നിവ പാസാകുന്നതിന് മുൻപ് കമ്പ്യൂട്ടർ ടെസ്റ്റ് പാസാകണം.