- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വിപ്ലവകരമായ മാറ്റങ്ങൾ തുടരുന്നു; ജി.സി.സി.രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ള വനിതകൾക്ക് സൗദി അറേബ്യയിൽ ലൈസൻസ് അനുവദിക്കും; 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് സ്വകാര്യ വാഹനങ്ങളും മോട്ടോർസൈക്കിളും ഓടിക്കുന്നതിനും ലൈസൻസ് നൽകും; പൊതു വാഹനമോടിക്കാൻ ഇരുപത് വയസ്സും
റിയാദ്: സൗദി അറേബ്യയിൽ ഇപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ തീയറ്ററും വനിതകൾക്ക് ലൈസൻസും എല്ലാം വന്നതിന് ശേഷം ഇപ്പോൾ ജി.സി.സി. രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ള വനിതകൾക്ക് സൗദി അറേബ്യയിൽ ലൈസൻസ് അനുവദിക്കാനാണ് സൗദിയിലെ ഗതാഗത വകുപ്പിന്റെ തീരുമാനം ജി.സി.സി. രാജ്യങ്ങളിലെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു മാത്രമല്ല വനിതാ ഡ്രൈവർമാർക്ക് സുഗമമായി വാഹനം ഓടിക്കാൻ ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണെന്നും വകുപ്പ് വ്യക്തമാക്കി. ഇതിൽ ജി.സി.സി. രാജ്യങ്ങളിലെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കും. സൗദിഅറേബ്യ സന്ദർശിക്കുന്ന വിദേശികളായ വനിതകൾക്ക് അംഗീകരിച്ച ഇന്റർനാഷണൽ ലൈസൻസ് കാലാവധി ഒരുവർഷം ഉണ്ടെങ്കിൽ വാഹനം ഓടിക്കാൻ അനുമതി നൽകും. 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് സ്വകാര്യ വാഹനങ്ങളും മോട്ടോർസൈക്കിളും ഓടിക്കുന്നതിന
റിയാദ്: സൗദി അറേബ്യയിൽ ഇപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ തീയറ്ററും വനിതകൾക്ക് ലൈസൻസും എല്ലാം വന്നതിന് ശേഷം ഇപ്പോൾ ജി.സി.സി. രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുള്ള വനിതകൾക്ക് സൗദി അറേബ്യയിൽ ലൈസൻസ് അനുവദിക്കാനാണ് സൗദിയിലെ ഗതാഗത വകുപ്പിന്റെ തീരുമാനം
ജി.സി.സി. രാജ്യങ്ങളിലെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു മാത്രമല്ല വനിതാ ഡ്രൈവർമാർക്ക് സുഗമമായി വാഹനം ഓടിക്കാൻ ആവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായി വരികയാണെന്നും വകുപ്പ് വ്യക്തമാക്കി.
ഇതിൽ ജി.സി.സി. രാജ്യങ്ങളിലെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുന്ന വനിതകൾക്ക് ടെസ്റ്റ് ഇല്ലാതെതന്നെ സൗദി ലൈസൻസ് അനുവദിക്കും. സൗദിഅറേബ്യ സന്ദർശിക്കുന്ന വിദേശികളായ വനിതകൾക്ക് അംഗീകരിച്ച ഇന്റർനാഷണൽ ലൈസൻസ് കാലാവധി ഒരുവർഷം ഉണ്ടെങ്കിൽ വാഹനം ഓടിക്കാൻ അനുമതി നൽകും. 18 വയസ്സ് പൂർത്തിയായ വനിതകൾക്ക് സ്വകാര്യ വാഹനങ്ങളും മോട്ടോർസൈക്കിളും ഓടിക്കുന്നതിനും 17 വയസ്സ് തികഞ്ഞവർക്ക് ഒരുവർഷം കാലാവധിയുള്ള പ്രൊവിഷണൽ ഡ്രൈവിങ് ലൈസൻസും നൽകും.
20 വയസ്സ് പൂർത്തിയായ വനിതകൾക്കുമാത്രമേ പൊതുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് അനുവദിക്കുകയുള്ളു. ഡ്രൈവർമാരായി വിദേശവനിതകളെ റിക്രൂട്ട്മെന്റ് ചെയ്യുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് വധേയമായിട്ടാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു മാത്രമല്ല വകുപ്പിൽ ലിംഗവ്യത്യാസമില്ലെന്നും സ്ത്രീക്കും പുരുഷനും ട്രക്ക് ഓടിക്കുന്നതിനും മോട്ടോർ സൈക്കിൾ സവാരി നടത്തുന്നതിനും അവസരമുണ്ടെന്നും വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റ് അനുവദിക്കില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മുമ്പ് സൗദി അറേബ്യയിൽ വനിതകൾക്ക് ഓട്ടോമൊബൈൽ റിപ്പയറിംഗിൽ അടിസ്ഥാന പരിശീലനം നൽകുമെന്ന് ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രൈനിങ് കോർപ്പറേഷൻ അറിയിച്ചിരുന്നു.
വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പരിശീലനം നൽകുന്നത്.അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങളുടെ തകരാറുകൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനാണ് ഓട്ടോമൊബൈൽ റിപ്പയറിംഗിൽ പരിശീലനം നൽകുന്നതെന്നാണ് ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രൈനിങ് കോർപറേഷൻ ഗവർണർ അഹമദ് ബിൻ ഫഹദ് അൽ ഫുഹൈദ് പറഞ്ഞത്.
ഇപ്പോൾ തന്നെ സൗദിയിലെ 7,550 വനിതകൾ അയൽ രാജ്യങ്ങളിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് നേടിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ലൈസൻസ് നേടുന്നതിനായി ഇവർ 11.62 ലക്ഷം റിയാൽ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവർക്ക് ലൈസൻസ് അനുവദിക്കില്ലെന്നും ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നവർ ഹെൽത്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും വിദേശികളായ വനിതകൾ നിയമപരമായി രാജ്യത്ത് താമസിക്കാൻ അനുമതിയുള്ളവരായിരിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.