- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയോട് പിണങ്ങി ഒറ്റക്ക് താമസിച്ചിരുന്നപ്പോൾ അയൽപ്പക്കത്തെ കുട്ടികളെ വീട്ടിലേക്ക് ക്ഷണിച്ച് പീഡിപ്പിച്ചു; ബേപ്പൂർ സ്വദേശിക്ക് 30 വർഷം തടവ് വിധിച്ച് കോടതി
കോഴിക്കോട് : അഞ്ചിലും ആറിലും പഠിക്കുന്ന മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 15,000 രൂപ പിഴയും. നോർത്ത് ബേപ്പൂർ തോണിച്ചിറ സ്വദേശി മുണ്ടയാർവയൽ കോളനിയിൽ ദാസനെ (50) ആണ് ശിക്ഷിച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കോഴിക്കോട്ടെ പ്രത്യേക കോടതിയായ കോഴിക്കോട് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി എ. ശങ്കരൻ നായരുടേതാണ് വിധി. പിഴ ഒടുക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പുതിയ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരവും ബേപ്പൂർ പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. മൂന്ന് കുട്ടികളെ പീഡിപ്പിച്ചതിനു 10 വർഷം വീതം കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം കഠിനതടവായി ചുരുങ്ങും. 2013 ഫെബ്രുവരിയിലാണ് ഇയാൾ കുട്ടികളെ സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഭാര്യയുമായി പിണങ്ങി തനിച്ചു താമസിക്

കോഴിക്കോട് : അഞ്ചിലും ആറിലും പഠിക്കുന്ന മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 15,000 രൂപ പിഴയും. നോർത്ത് ബേപ്പൂർ തോണിച്ചിറ സ്വദേശി മുണ്ടയാർവയൽ കോളനിയിൽ ദാസനെ (50) ആണ് ശിക്ഷിച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കോഴിക്കോട്ടെ പ്രത്യേക കോടതിയായ കോഴിക്കോട് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി എ. ശങ്കരൻ നായരുടേതാണ് വിധി.
പിഴ ഒടുക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പുതിയ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരവും ബേപ്പൂർ പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. മൂന്ന് കുട്ടികളെ പീഡിപ്പിച്ചതിനു 10 വർഷം വീതം കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം കഠിനതടവായി ചുരുങ്ങും.
2013 ഫെബ്രുവരിയിലാണ് ഇയാൾ കുട്ടികളെ സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഭാര്യയുമായി പിണങ്ങി തനിച്ചു താമസിക്കുകയായിരുന്നു ഇയാൾ. പീഡിപ്പിക്കപ്പെട്ടവരിൽ ഒരു കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസിൽ 10 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകൾ ഹാജരാക്കുകയും ചെയ്തു.

