- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ ഭവന പദ്ധതി അഴിമതി -കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണപരിധിയിൽ കൊണ്ടു വരണം: ജിജി പുന്തല
ചെങ്ങന്നൂർ: ലൈഫ്' പോയാലും ലഭിക്കാൻ സാദ്ധ്യത ഇല്ലാത്ത തരത്തിലുള്ള കുരുക്കുകളിലേക്കാണ് ലൈഫ് മിഷൻ ഭവന പദ്ധതി നീങ്ങുന്നതെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല അഭിപ്രായപ്പെട്ടു. തലചായിക്കാൻ ഇടമില്ലാത്ത പാവങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ അഴിമതിയിലൂടെ തല്ലിത്തകർത്തത്. ഇതിന് കൂട്ടുനിന്ന മുഴുവൻ ആളുകളേയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. ശർക്കരയുടെ തൂക്കത്തിൽ പോലും വെട്ടിപ്പ് നടത്തിയവർ ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടു നിന്നതിൽ അത്ഭുതപ്പെടാനില്ല. എഫ്‌സിആർഎ യുടെ ചട്ടങ്ങളുടെ പരിധിയിൽ വരുന്നതാണ്.
ലൈഫ് മിഷനിൽ റെഡ്ക്രസന്റ് അനുവദിച്ച ഫണ്ട് എന്നതു കൊണ്ടും , ലൈഫിലെ ഭവന നിർമ്മാണത്തിൽ സർക്കാരിനു ചുമതലയില്ലാത്ത മുഴുവൻ കരാറുകളിലും ഇടനിലക്കാർ കമ്മീഷൻ വാങ്ങിയെന്ന സ്വപ്നയുടെ മൊഴിയുടെയും അടിസ്ഥാനത്തിലും ഈ അഴിമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണപരിധിയിൽ കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.