- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. സംസ്ഥാന സർക്കാർ, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണ് ഹർജി നൽകിയത്. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിച്ച് കൈമാറാനാണ് കരാർ. ഇങ്ങനെ നിർമ്മിച്ചു നൽകുന്ന കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്.
മറുനാടന് ഡെസ്ക്
Next Story