- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാച്ചൻ കുടിയനായിരുന്നു, കെട്ടിയോന്റെ ട്രൂപ്പ് പൊളിഞ്ഞപ്പോൾ ഞാൻ സിനിമാക്കാരിയായി; നാടക ട്രൂപ്പ് ഉടമയുമായി ഒളിച്ചോടിയ ഭരണങ്ങാനത്തെ പത്താം ക്ലാസ്സുകാരി പൊന്നമ്മ ബാബുവായ കഥ
പൊങ്ങച്ചക്കാരിയായ കൊച്ചമ്മ, കുശുമ്പിയായ അമ്മായിയമ്മ, ഏഷണിക്കാരിയായ വീട്ടുവേലക്കാരി.. മലയാള സിനിമയിൽ ചരിപ്പിക്കാൻഡ കഴിവുന്ന നടിമാരിൽ ചുരുക്കം ചിലരിൽപ്പെട്ട പൊന്നമ്മ ബാബു ചെയ്ത വേഷങ്ങൾ മിക്കകതും ഇങ്ങനെയുള്ളതാകും. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ പൊന്നമ്മ ബാബു പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും പഴയകാലം ഓർക്കുമ
പൊങ്ങച്ചക്കാരിയായ കൊച്ചമ്മ, കുശുമ്പിയായ അമ്മായിയമ്മ, ഏഷണിക്കാരിയായ വീട്ടുവേലക്കാരി.. മലയാള സിനിമയിൽ ചരിപ്പിക്കാൻഡ കഴിവുന്ന നടിമാരിൽ ചുരുക്കം ചിലരിൽപ്പെട്ട പൊന്നമ്മ ബാബു ചെയ്ത വേഷങ്ങൾ മിക്കകതും ഇങ്ങനെയുള്ളതാകും. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ പൊന്നമ്മ ബാബു പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും പഴയകാലം ഓർക്കുമ്പോൾ വിതുമ്പും. ജീവിതത്തിലെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പൊന്നമ്മ ഇന്നത്തെ പൊന്നമ്മ ബാബുവായത്. പാലാ ഭരണങ്ങാനം സ്വദേശിനിയായ പൊന്നമ്മ മറ്റു പാലാക്കാരെ പോലെ തന്നെ തന്റേടത്തിന്റെ കാര്യത്തിൽ അൽപ്പം മുന്നിലാണ്. അതുകൊണ്ട് തന്നെയാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ സാധിച്ചതെന്നും പൊന്നമ്മ പറയുന്നു.
നാടക ട്രൂപ്പ് നടത്തുന്നയാളുമായി ഒളിച്ചോടിയായിരുന്നു തന്റെ വിവാഹമെന്ന് പൊന്നമ്മതന്നെ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു തന്റെ പ്രണയവിവാഹത്തെ കുറിച്ച് പറയുന്നത്. പത്താംക്ലാസിൽ പഠിക്കുന്ന വേളയിലാണ് ബാബുച്ചേട്ടനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതെന്നും പൊന്നമ്മ പറയുന്നു. ചാച്ചൻ തികഞ്ഞൊരു മദ്യപാനിയായിരുന്നെന്നു. ഈറ്റുപേട്ട സെന്റ് ജോർജ് സ്‌ക്കൂളിലാണ് ഞാൻ പഠിച്ചത്. പഠിക്കുന്ന കാലത്തേ ഡാൻസിലും പാട്ടിലുമൊക്കെ ഞാൻ പങ്കെടുത്തിരുന്നു. സിനിമയിൽ അഭിനയിക്കണെന്ന ആഗ്രഹവും ഉണ്ടായരുന്നു. ഇതിന് കാരണക്കാരി നടി മിസ് കുമാരിയായിരുന്നു. നടിയായാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ തീരുമല്ലോ എന്നതായിരുന്നു ഈ ആഗ്രഹത്തിന് കാരണം.
ഇങ്ങനെയുള്ള സമയത്തായിരുന്നു നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന് പൊന്നമ്മ പറയുന്നു. പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത്. പക്ഷേ, ചാച്ചന് ഭയങ്കര എതിർപ്പായിരുന്നു. മനസ്സില്ലാമനസ്സോടെയാ ചാച്ചൻ സമ്മതിച്ചത്. പിന്നീട് ഏറ്റുമാനൂർ സുരഭില എന്ന നാടക ട്രൂപ്പിനൊപ്പം ചേർന്നു. സുരഭിലയുടെ ഉടമ ബാബുച്ചേട്ടൻ വീട്ടിൽ എത്തി എന്നെ കാണുകയായിരുന്നു. ഈ ബാബുച്ചേട്ടനാണ് പിൽക്കാലത്ത് തന്റെ ജീവിതപങ്കാളിയായതെന്ന് പറയുമ്പോൾ പൊന്നമ്മചേച്ചിക്ക് ഇപ്പോഴും നാണം.
സുരഭിലയിൽ നാടകവുമായി കഴിയുന്നതിന് ഇടയിലാണ് ബാബുച്ചേട്ടനും തമ്മിൽ പ്രണയത്തിലായതെന്ന് പൊന്നമ്മ അഭിമുഖത്തിൽ പറഞ്ഞു. ബന്ധം വീട്ടിലറിഞ്ഞപ്പോൾ പതിവുപോലെ ഉടക്കായിരുന്നു. ഈ സമയത്തായിരുന്നു സംവിധായകൻ ഭദ്രൻ സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. അതുകൊണ്ട് അമ്മ വിവാഹത്തിന് എതിരുനിന്നു. അമ്മ മുറിയിൽ പൂട്ടിയിട്ടി തല്ലി. എന്നിട്ടും ബാബുച്ചേട്ടനെ മറക്കാൻ എനിക്കായില്ല. പാമ്പാടി അമ്പലത്തിൽ ബാലെ കളിക്കാൻ പോയ ഞാൻ ബാബു ചേട്ടനോടൊപ്പം 'ഒളിച്ചോടി', രജിസ്റ്റർ വിവാഹവും നടത്തി.- പൊന്നമ്മ പറയുന്നു.
എന്നാൽ പിൽക്കാലത്തെ ജീവിതം അത്രസുഖകരമായിരുന്നില്ല. ഭർത്താവിന്റെ ബിസിനസ് തകർന്നു. നാടകസമിതിയും അടച്ചുപൂട്ടി. അങ്ങനെ വീണ്ടും ജീവിക്കാനായി നാടകത്തിൽ അഭിനയിക്കാൻ പോയി. പിന്നീടാണ് പടനായകൻ എന്ന സിനിമയിൽ രാജൻ പി ദേവിന്റെ ഭാര്യ വേഷത്തിൽ അഭിനയിക്കുന്നതും. പടനായകന് ശേഷം കളിവീടിൽ അവസരം ലഭിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പൊന്നമ്മ ബാബുവിന്.
സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമാണ് പൊന്നമ്മ ബാബു. സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ചോദിച്ചാൽ എല്ലാവരുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് പൊന്നമ്മ പറയുന്നത്. എന്നാൽ ആരുമായു കൂടുതൽ അടുപ്പവും ഇല്ലെന്ന് ഈ പാലാക്കാരി പറയുന്നു