- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃഷയുടെ ഭാവി വരന് വധ ഭീഷണി; ഭീഷണി ചെന്നൈ സൂപ്പർ കിങ്‌സ് ടീം സ്വന്തമാക്കാനുള്ള തീരുമാനം ആഗ്രഹം വെടിയണമെന്നാവശ്യപ്പെട്ട്
തെന്നിന്ത്യൻ സിനിമയിലെ സുന്ദരി തൃഷയുടെ വിവാഹം അടുത്തിരിക്കെ പ്രതിശ്രുത വരനും വ്യവസായിയുമായ വരുൺ മനിയന് വധഭീഷണി. തൃഷയുടെ ആഗ്രഹപ്രകാരം വരുൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീം സ്വന്തമാക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മാറ്റണമെന്ന ആവശ്യപ്പെട്ടാണ് വധ ഭീഷണി ഉയർന്നിരിക്കുന്നത്. എ പി എല്ലിൽ നിന്നും പുറത്ത് പോകണം എന്നാവശ്യപ്പെട്ടാണ് വരുണി
തെന്നിന്ത്യൻ സിനിമയിലെ സുന്ദരി തൃഷയുടെ വിവാഹം അടുത്തിരിക്കെ പ്രതിശ്രുത വരനും വ്യവസായിയുമായ വരുൺ മനിയന് വധഭീഷണി. തൃഷയുടെ ആഗ്രഹപ്രകാരം വരുൺ ചെന്നൈ സൂപ്പർ കിങ്‌സ് ടീം സ്വന്തമാക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മാറ്റണമെന്ന ആവശ്യപ്പെട്ടാണ് വധ ഭീഷണി ഉയർന്നിരിക്കുന്നത്.
എ പി എല്ലിൽ നിന്നും പുറത്ത് പോകണം എന്നാവശ്യപ്പെട്ടാണ് വരുണിന് ഭീഷണി ഫോൺ കോൾ വന്നത്. ഈ ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ വരുൺ പൊലീസിൽ പരാതി നല്കി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്.തെന്നിന്ത്യൻ സുന്ദരി തൃഷയും നിർമ്മാതാവും ബിസ്‌നസുമാനുമായ വരുൺ മനിയും തമ്മിലുള്ള വിവാഹ നിശ്ചയം ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്.
തൃഷയുടെ ആഗ്രഹപ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് ടീം വാങ്ങാനുള്ള ആഗ്രഹം ഈ ഭീഷണിയെ തുടർന്ന് വരുണും തൃഷയും ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോർട്ട്. വിവാഹം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങളൊന്നും വേണ്ടെന്നാണ് തൃഷയുടെയും വരുണിന്റെയും പക്ഷം.