- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫ. ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ലൈഫ്ഹാക്കിന്റെ ഒരുക്കം പൂർത്തിയായി
കുവൈത്ത്: കുവൈത്തിലെ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 20 ന് വെള്ളിയാഴ്ച 2 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിപ്പിക്കുന്ന ലൈഫ്ഹാക് കോച്ചിങ് ക്യാമ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സെലിബ്രറ്റി സപ്പോർട്ടർ ഓഫ് യൂനിസെഫ്, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംബാസഡർ, മോട്ടിവേഷൻ സ്പീക്കർ, ലൈഫ് കോച്ച് തുടങ്ങിയ വിവിധ സ്ഥാനങ്ങളുള്ള പ്രൊഫ. ഗോപിനാഥ് മുതുകാട് ലൈഫ്ഹാക്ക് ക്യാമ്പിന് നേതൃത്വം നൽകും. സംഗമത്തിന്റെ അലോകന യോഗത്തിൽ ഫോക്കസ് ചെയർമാൻ എഞ്ചി. ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഫോക്കസ് കൺവീനർ എഞ്ചി. അബ്ദുറഹിമാൻ, എഞ്ചി. റമീദ്, എഞ്ചി. സൈദ് മുഹമ്മദ്, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. പേർ രജിസ്റ്റർ ചെയ്തവർ 1.30 ന് കമ്മ്യൂണിറ്റി ഹാളിൽ എത്തണമെന്ന് ഫോക്കസ് കൺവീനർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 69007007, 65507714 ഈ നമ്പറുകളിൽ ബന്ധപ്പെടുക.
കുവൈത്ത്: കുവൈത്തിലെ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 20 ന് വെള്ളിയാഴ്ച 2 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിപ്പിക്കുന്ന ലൈഫ്ഹാക് കോച്ചിങ് ക്യാമ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സെലിബ്രറ്റി സപ്പോർട്ടർ ഓഫ് യൂനിസെഫ്, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംബാസഡർ, മോട്ടിവേഷൻ സ്പീക്കർ, ലൈഫ് കോച്ച് തുടങ്ങിയ വിവിധ സ്ഥാനങ്ങളുള്ള പ്രൊഫ. ഗോപിനാഥ് മുതുകാട് ലൈഫ്ഹാക്ക് ക്യാമ്പിന് നേതൃത്വം നൽകും. സംഗമത്തിന്റെ അലോകന യോഗത്തിൽ ഫോക്കസ് ചെയർമാൻ എഞ്ചി. ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഫോക്കസ് കൺവീനർ എഞ്ചി. അബ്ദുറഹിമാൻ, എഞ്ചി. റമീദ്, എഞ്ചി. സൈദ് മുഹമ്മദ്, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.
പേർ രജിസ്റ്റർ ചെയ്തവർ 1.30 ന് കമ്മ്യൂണിറ്റി ഹാളിൽ എത്തണമെന്ന് ഫോക്കസ് കൺവീനർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 69007007, 65507714 ഈ നമ്പറുകളിൽ ബന്ധപ്പെടുക.