- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണഭ്രമം കൂടുതലുള്ള ഇന്ത്യക്കാരുടെ വീടുകൾ ലക്ഷ്യമിട്ട് കള്ളന്മാർ; നിങ്ങളുടെ വീടുകൾ എത്രത്തോളം സുരക്ഷിതമാണ്? വീടിന്റെ സുരക്ഷയെകുറിച്ച് ലിഫി എഫ്എമ്മിൽ പരിപാടി: അനുഭവസ്ഥർ വിവരിക്കുന്നു
പതിവ് പോലെ വീണ്ടും ഒരു വിന്റർ, കള്ളന്മാർ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു .ഇപ്പോൾ തന്നെ നിരവധി ഭവനങ്ങൾ കൊള്ളയടിക്കപ്പെട്ടു കഴിഞ്ഞു പ്രതേകിച്ചി ഇന്ത്യാക്കാരുടെ വീടുകളിൽ .ഒരു പ്രാവശ്യം തസ്‌കര ഭീതി വന്നാൽ പിന്നെ സ്വന്തം വീട്ടിൽ സുരക്ഷിതരല്ല എന്നാ തോന്നലാണ് പൊതുവെ ഉണ്ടാകുന്നത്. ആ പേടി അങ്ങനെ മനസിൽ അലയടിച്ചുകൊണ്ടിരിക്കും .കുറച്ചു വർഷങ
പതിവ് പോലെ വീണ്ടും ഒരു വിന്റർ, കള്ളന്മാർ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു .ഇപ്പോൾ തന്നെ നിരവധി ഭവനങ്ങൾ കൊള്ളയടിക്കപ്പെട്ടു കഴിഞ്ഞു പ്രതേകിച്ചി ഇന്ത്യാക്കാരുടെ വീടുകളിൽ .ഒരു പ്രാവശ്യം തസ്‌കര ഭീതി വന്നാൽ പിന്നെ സ്വന്തം വീട്ടിൽ സുരക്ഷിതരല്ല എന്നാ തോന്നലാണ് പൊതുവെ ഉണ്ടാകുന്നത്. ആ പേടി അങ്ങനെ മനസിൽ അലയടിച്ചുകൊണ്ടിരിക്കും .കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ 50 ലക്ഷം ഇന്ത്യൻ രൂപ മൂല്യമുള്ള സ്വർണവും ഡയമണ്ടുമാണ് ചില വീടുകളിൽ യാതൊരു സുരക്ഷയുമില്ലതെ വച്ചിരുന്നത്. അത്രയേറെ സ്വർണ ഭ്രമം മലയാളികളെ പിടികൂടിയിരിക്കുന്നു. അത് തന്നെ ആയിരുന്നു കള്ളന്മാരെ വീടുകളിലേയ്ക്ക് ക്ഷണിച്ചു വരുത്തിയിരുന്നത്. ഇപ്പോഴും സ്ഥിതി ഒട്ടും മോശമല്ല .
ഇത്തരത്തിലുള്ള വാർത്തകൾ സ്ഥിരം കേൾക്കുന്നുണ്ടെകിലും സ്വന്തം അനുഭവം വരാതെ ആരും ഭവനങ്ങൾ സുരക്ഷിതമാക്കാൻ ശ്രമിക്കാറില്ല അല്ലെങ്കിൽ അതിനു മെനക്കെടാറില്ല എന്നുവേണം പറയാൻ .കുറച്ചു കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കള്ളന്മാരെ കുറച്ചൊക്കെ അകറ്റി നിറുത്തുവാൻ സാധിക്കും .ഇക്കഴിഞ്ഞ ഞായറാഴ്ച കേരളാ ഹൗസ് ലിഫി Fm
റേഡിയൊയിൽ നമ്മൾ താമസിക്കുന്ന വീടിന്റെ സുരക്ഷ എങ്ങിനെയൊക്കെ വർദ്ധിപ്പിക്കാം എന്ന് വിവരിക്കുന്ന.
റെജി കുരിയൻ, മകൾ സ്‌നേഹ, സജി ജോസഫ് ഭാര്യ ബേബിമോൾ, ഷൈബു ജോസഫ്, സെബി സെബാസ്റ്റ്യൻ എന്നിവർ അവരുടെ ഭവനങ്ങളിൽ കള്ളന്മാർ കയറിയപ്പോഴുണ്ടായ തിക്താനുഭവം പങ്കു വയ്ക്കുന്നു
ഈ എപ്പിസോഡിന്റെ തുടക്കത്തിൽ പുതിയതായി മൂന്നു മിനിട് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഡ്രാമ അവതരിപ്പിച്ചിരിക്കുന്നു . ക്യാമറ,എഡിറ്റിങ്:ശ്യാം ഇസാദു. ആവിഷ്‌കാരം :പ്രിൻസ് ജോസഫ് അങ്കമാലി.