- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ നിന്നും വിദേശത്തേക്ക് പഠിക്കാൻ പോകുന്നതു മുൻകരുതലുകൾ ഇല്ലാതെയോ? സ്റ്റുഡന്റ് വിസയിൽ വരുന്നവർ തീർച്ചയായും കാണുക...
ഡബ്ലിൻ: കുറച്ചു വർഷങ്ങൾക്കു മുൻപുവരെ തമിഴ്‌നാട്, കർണാടക, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിക്കാണ് കേരളത്തിൽ നിന്ന് പഠനത്തിനായി കുട്ടികൾ പോയിരുന്നെങ്കിൽ ഇന്ന് വിദേശ രാജ്യങ്ങളിലേയ്ക് പഠനത്തിനായി ചേക്കേറുന്ന വിദ്യാർത്ഥികളിൽ വൻ വർധനയാണ് വന്നിട്ടുള്ളത്. വിദേശത്ത് പഠിക്കാൻ പോകുകയെന്നത് ഒരു ട്രെന്റ്‌റ് ആയി മാറിയിരിക്കുന്നുമുണ്ടി
ഡബ്ലിൻ: കുറച്ചു വർഷങ്ങൾക്കു മുൻപുവരെ തമിഴ്‌നാട്, കർണാടക, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിക്കാണ് കേരളത്തിൽ നിന്ന് പഠനത്തിനായി കുട്ടികൾ പോയിരുന്നെങ്കിൽ ഇന്ന് വിദേശ രാജ്യങ്ങളിലേയ്ക് പഠനത്തിനായി ചേക്കേറുന്ന വിദ്യാർത്ഥികളിൽ വൻ വർധനയാണ് വന്നിട്ടുള്ളത്. വിദേശത്ത് പഠിക്കാൻ പോകുകയെന്നത് ഒരു ട്രെന്റ്‌റ് ആയി മാറിയിരിക്കുന്നുമുണ്ടിപ്പോൾ. നാലാം ക്ലാസിൽ പഠിക്കുന്ന മകനെ ഭാവിയിൽ ഏതു രാജ്യത്തേക്ക് ഏതു കോഴ്‌സിനാണു വിടേണ്ടതെന്നു ആകുലപ്പെടുന്ന മാതാപിതാക്കളുടെ കാലമാണ് ഇത്.
എന്നാൽ ഇത്തരത്തിൽ ഇവർ ചെന്നെത്തുന്ന രാജ്യങ്ങളിൽ അത്ര സുഖകരമല്ല കാര്യങ്ങൾ എന്ന് ധാരാളം അനുഭവസ്ഥർ വിലയിരുത്തുന്നു. പഠനം കഴിഞ്ഞു നാട്ടിലേയ്ക്ക് തിരിച്ചു പോകാനൊരുങ്ങുമ്പോാഴായിരുന്നു ലിഫ്ഫി സൗണ്ട് Fm റേഡിയോയിൽ 'വിദ്യാർത്ഥികളുടെ പ്രശനങ്ങൾ' എന്ന പരിപാടിക്കു വേണ്ടി അഞ്ചു മിനിറ്റു അഭിമുഖത്തിന് തേജസ് ശ്രീധരനും അഞ്ചു ജോണും എത്തിയത്. അതുവരെ ആരോടും പറയാതെ മനസ്സിൽ കൊണ്ടു നടന്ന ആ വിഷമം അവസാനം ഒരു പൊട്ടികരച്ചിലിലാണ് ചെന്നെത്തിയത്.
അതീവ മാനസിക സംഘർഷങ്ങളിലൂടെയും പ്രതിസന്ധി ഘട്ടത്തിലുടെയും ആണ് ഇവർ കടന്നു പോകുന്നതെന്നുള്ള കാര്യം അപ്പോഴാണ് പുറത്തറിയുന്നത്. കോളേജ് പൂട്ടുക, ഭക്ഷണം, താമസം, ജോലി കിട്ടാത്ത അവസ്ഥ, സമൂഹത്തിൽ നിന്നും അവഗണന തുടങ്ങി നൂറു കാര്യങ്ങളാണ് വിദ്യാർത്ഥി സമൂഹത്തിന് ഇവിടെ നേരിടേണ്ടി വരുന്നത്. മലപ്പുറത്തുനിന്നു വിപിനും ഗോവയിൽ നിന്നുള്ള മുഹമ്മദും അവരുടെ അനുഭവം പങ്കുവയ്ക്കുന്നു .
കുറച്ചു ശ്രദ്ധിച്ചാൽ വിദ്യാർത്ഥികൾ പറയുന്ന ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാനാവുന്നതാണ്. കോളേജ് എങ്ങിനെ തെരഞ്ഞെടുക്കണം, കോഴ്‌സ് കഴിയുന്നതിന് മുൻപ് എന്തൊക്കെ നോക്കണം, പാർട്ട് ടൈം ജോലിക്കും മറ്റും cv എങ്ങിനെ തയ്യാറാക്കാം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് തങ്ങളുടെ അനുഭവം തേജസ് ശ്രീധരനും അഞ്ചു ജോൺ എന്നിവർ പങ്കുവയ്ക്കുന്നു. മാദ്ധ്യമ പ്രവർത്തകൻ റെജി സി ജേക്കബ് തന്റെ കാഴ്ചപ്പാട് തുറന്നു പറയുന്നു ക്യാമറ, എഡിറ്റിങ്: ശ്യാം ഇസാദു. ആവിഷ്‌കാരം :പ്രിൻസ് ജോസഫ് അങ്കമാലി.
യൂ ട്യൂബ് വീഡിയോ ലിങ്ക് താഴെ