- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനൽ മീറ്റ് സബസിഡി നിർത്തലാക്കാനുള്ള തീരുമാനം റദ്ദാക്കിയേക്കും; പാർലമെന്റ് മീറ്റിങിൽ നിന്ന് ഇറങ്ങിപ്പോയി എംപിമാരുടെ പ്രതിഷേധം; തീരുമാനം എടുക്കാതെ സർക്കാർ
മനാമ: ബഹ്‌റിനിൽ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് മാംസസബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനം പ്രതിസന്ധിയിൽ. ഓഗസ്റ്റ് ഒന്നു മുതലാണ് മാംസ സബ്‌സിഡി നിർത്തലാക്കാൻ തീരുമാനിച്ചിരുന്നത്. സബ്‌സിഡി നിർത്തലാക്കാനുള്ള തർക്കത്തെ തുടർന്ന് പാർലമെന്റ് മീറ്റിങ്ങിൽ നിന്ന് എംപിമാർ ഇറങ്ങിപ്പോയി. സർക്കാർ ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കാനിരുന്ന പുതിയ
മനാമ: ബഹ്‌റിനിൽ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് മാംസസബ്‌സിഡി നിർത്തലാക്കാനുള്ള തീരുമാനം പ്രതിസന്ധിയിൽ. ഓഗസ്റ്റ് ഒന്നു മുതലാണ് മാംസ സബ്‌സിഡി നിർത്തലാക്കാൻ തീരുമാനിച്ചിരുന്നത്.
സബ്‌സിഡി നിർത്തലാക്കാനുള്ള തർക്കത്തെ തുടർന്ന് പാർലമെന്റ് മീറ്റിങ്ങിൽ നിന്ന് എംപിമാർ ഇറങ്ങിപ്പോയി. സർക്കാർ ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കാനിരുന്ന പുതിയ നിയമത്തോട് എംപിമാർക്ക് വിയോജിപ്പാണെന്ന് കമ്മറ്റി ചെയർമാൻ ഷെയ്ഖ് മാജിദ് അൽ മജീദ് അറിയിച്ചു.
സർക്കാർ മാംസ സബ്‌സിഡി നിർത്തലാക്കാൻ മാസങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. ഇക്കാര്യത്തിൽ അടുത്തിടെ പ്രഖ്യാപനവും ഉണ്ടായിരുന്നു. എന്നാൽ ഇവയ്ക്ക് താത്കാലികമായി തിരശീല വീണിരിക്കുകയാണ്.
സാമ്പത്തിക രംഗത്തെ ബുദ്ധിമുട്ടുകളാൽ വിവിധ മേഖലകളിൽ നല്കിവരുന്ന സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയാണ് സർക്കാർ. ഇതിനൊപ്പമാണ് മാംസ സബ്‌സിഡിയും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പകരം ജനങ്ങളെ നേരിട്ട് ബാധിക്കാത്ത രീതിയിൽ ഓയിൽ ഗ്യാസ് മേഖലകളിലെ ചെലവ് ചുരുക്കണമെന്നാണ് എംപിമാരുടെ ആവശ്യം.