ഡിസംബർ മുപ്പത് മുതൽ അയർലണ്ടിൽ നിലനിന്നിരുന്ന സമ്പൂർണ്ണ ലെവൽ 5 നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഭാഗികമായ ഇളവ് കൈവരിക്കുകയാണ്. മെയ്‌ മാസം അവസാനം വരെ നീളുന്ന വിവിധ ഘട്ടങ്ങളിലായി ലെവൽ 5 നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെങ്കിലും ,കുറയാതെ തുടരുന്ന കോവിഡ് നിരക്ക് സർക്കാറിന്റെ ലക്ഷ്യത്തിന് തടസവുമാവുമെന്ന എതിർവാദം ഉയർത്തി ആരോഗ്യവകുപ്പും രംഗത്തുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തായാലും ഇന്ന് മുതൽ അതാത് കൗണ്ടികൾക്കുള്ളിൽ യാത്ര ചെയ്യാനുള്ള അനുമതി നൽകും

കൗണ്ടിയുടെ അതിർത്തിയിൽ താമസിക്കുന്നവർക്ക് മറ്റൊരു കൗണ്ടിയിൽ 20 കി.മീ പരിധിയിൽ യാത്ര ചെയ്യാം.രണ്ട് വീട്ടുകാർക്ക് വരെ പുറം സ്ഥലങ്ങളിൽ ഒത്തുചേരാം. അതേസമയം പ്രൈവറ്റ് ഗാർഡനുകളിൽ ഒത്തുചേരാൻ പാടില്ല.തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർത്ഥികളുടെയും ക്ലാസുകൾ സ്‌കൂളുകളിൽ പുനരാരംഭിക്കും.ഭവന നിർമ്മാണം, അവശ്യ നിർമ്മാണം എന്നീ മേഖലകളും തുറന്നു പ്രവർത്തിക്കും.

എല്ലാ കൂടിക്കാഴ്‌ച്ചകൾക്കും ഫേസ്മാസ്‌കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അഭ്യർത്ഥിച്ചു.