- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു പുരുഷന്മാർ അടക്കം 14പേരെ ലൈംഗികമായി പീഡിപ്പിച്ച ഒന്നാം പ്രതി; വലിയ ബിരിയാണി ചെമ്പുപാത്രം ഒറ്റയ്ക്കെടുക്കുന്ന മെയ് വഴക്കം; കഞ്ചാവും മയക്കുമരുന്നും വിറ്റ് കോവളം ബീച്ചിൽ കറങ്ങിനടക്കുന്ന പുരുഷ ലൈംഗികത്തൊഴിലാളി; വൈറ്റ് ബീഡി വാഗ്ദാനം നൽകി ലാത്വിയക്കാരിയെ ബലാത്സംഗം ചെയ്തത് നാല് തവണ; മയക്കത്തിൽ നിന്നെണീറ്റ് സ്ഥലം വിടാൻ ശ്രമിച്ചപ്പോൾ കൊലയും; പ്രതികൾ ലൈംഗിക വൈകൃതത്തിന് ഉടമകൾ തന്നെ; കോവളം കൊലപതാകത്തിൽ പൊലീസിന് നിർണ്ണായകമായത് ചീട്ടുകളിക്കാരുടെ മൊഴി
തിരുവനന്തപുരം: കൊല്ലപ്പെടുന്നതിനു മുൻപായി വിദേശവനിതയെ നാലുവട്ടം മാനഭംഗപ്പെടുത്തിയെന്നു പൊലീസ്. രാത്രി ആയതോടെ മടങ്ങാൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തി പിന്നിലൂടെ കഴുത്തുമുറുക്കി പ്രതികൾ കൊലപ്പെടുത്തി. ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും ശ്രമിച്ചു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വിദേശ വനിത. കൊലയ്ക്ക് ശേഷം പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നു മൃതദേഹത്തെ നോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. ശിരസ്സ് വേർപ്പെട്ടിരുന്നു. തലവെട്ടി മാറ്റിയതല്ലെന്നാണ് പൊലീസ് നിഗമനം. പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു. ഇത് കേസിനെ ബാധിക്കാൻ സാധ്യത ഏറെയാണ്. സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗര
തിരുവനന്തപുരം: കൊല്ലപ്പെടുന്നതിനു മുൻപായി വിദേശവനിതയെ നാലുവട്ടം മാനഭംഗപ്പെടുത്തിയെന്നു പൊലീസ്. രാത്രി ആയതോടെ മടങ്ങാൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തി പിന്നിലൂടെ കഴുത്തുമുറുക്കി പ്രതികൾ കൊലപ്പെടുത്തി. ആത്മഹത്യയെന്നു വരുത്താൻ പൊന്തക്കാട്ടിലെ വള്ളിയിൽ കെട്ടിത്തൂക്കാനും ശ്രമിച്ചു. ഏഴു മണിക്കൂറോളം പ്രതികളുടെ പിടിയിലായിരുന്നു വിദേശ വനിത. കൊലയ്ക്ക് ശേഷം പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നു മൃതദേഹത്തെ നോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. ശിരസ്സ് വേർപ്പെട്ടിരുന്നു. തലവെട്ടി മാറ്റിയതല്ലെന്നാണ് പൊലീസ് നിഗമനം. പ്രതികൾക്കെതിരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകി ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതാണു തെളിവുകൾ നഷ്ടമാകാൻ പ്രധാന കാരണമെന്നു പൊലീസ് പറഞ്ഞു. ഇത് കേസിനെ ബാധിക്കാൻ സാധ്യത ഏറെയാണ്.
സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ 'വൈറ്റ് ബീഡി' (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു. അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ. അവിടെ നിന്നാണ് കൊലപാതകത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ ഇട്ടു വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിച്ചു. മയക്കത്തിലായ യുവതി ഈ സമയം എതിർപ്പ് പ്രകടിപ്പിച്ചില്ല. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. അവിടെ നിന്നാണ് കൊലയിലേക്ക് കാര്യങ്ങൾ എത്തിയത്.
ഉമേഷ് ആറു പുരുഷന്മാർ അടക്കം 14 പേരെ ലൈംഗികമായി പീഡിപ്പിച്ചെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതലും പരിസരവാസികളായ സ്ത്രീകളും പുരുഷന്മാരുമാണ്. ഇരകളിൽ പത്തു മുതൽ 50 വരെ പ്രായമുള്ളവർ ഉണ്ട്. ഒരിക്കൽ ഇരയാകുന്നവരെ പിന്നീടു ഭീഷണിപ്പെടുത്തി ഉപദ്രവിക്കുകയാണു പതിവെന്നു പൊലീസ് പറഞ്ഞു. ഇപ്രകാരം സ്ഥിരം ഇരകളായ അഞ്ചുപേരുണ്ട്. അതിലൊരാളാണു പൊലീസിനു വിവരം നൽകിയതും പീഡനത്തിനിരകളായ മറ്റുള്ളവരുടെ വിവരം കൈമാറിയതും. ഈ സംഭവങ്ങളുടെ പേരിലും ഉമേഷിനെതിരെ പൊലീസ് കേസ് എടുക്കും. ലഹരിക്കടിമയായ ഇയാൾ ചിലപ്പോൾ കേറ്ററിങ് ഏജൻസിയിൽ ജോലിക്കു പോകാറുണ്ട്. അവരെ ചോദ്യംചെയ്തപ്പോൾ, നാലഞ്ചു പേർ ചേർന്നു പൊക്കിയെടുക്കുന്ന വലിയ ബിരിയാണി ചെമ്പുപാത്രം പലപ്പോഴും ഇയാൾ ഒറ്റയ്‌ക്കെടുക്കാറുണ്ടെന്നു പൊലീസിനു വിവരം കിട്ടി. കൊല്ലപ്പെട്ട സ്ത്രീയെ ഒറ്റയ്ക്കു പൊക്കിയെടുത്തു വള്ളിയിൽ കെട്ടിത്തൂക്കിയതെങ്ങനെ എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി.
ഒരു തുമ്പുമില്ലാതിരുന്ന കേസിൽ മൃതദേഹം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണു രണ്ടു പ്രതികളെ പൊലീസ് പിടിച്ചത്. അന്വേഷണത്തിൽ വഴിത്തിരിവായത് അതിനു സമീപം സ്ഥിരമായി ചീട്ടുകളി നടത്തുന്ന സംഘത്തിലെ ചിലർ നൽകിയ സൂചനകളാണ്. പ്രതികൾ ഉൾപ്പെട്ട സംഘത്തിനു 'പടി'കൊടുത്തു ചീട്ടു കളിക്കുന്നവരായിരുന്നു ഇവർ. കണ്ടൽക്കാട്ടിലേക്കു സ്ഥിരമായി പോകുന്ന ചിലരെ കുറിച്ചുള്ള നിർണായക വിവരം ഇവരിൽ നിന്നു ലഭിച്ചു. അതോടെയാണു പ്രതികളായ ഉമേഷും ഉദയനും അടക്കം ഒൻപതു പേർ കസ്റ്റഡിയിലായത്. വിദേശ വനിത കൊല്ലപ്പെട്ട ദിവസം സ്ഥലത്തില്ലായിരുന്നുവെന്നാണ് ഉമേഷും ഉദയനും പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇരുവരുടെയും മൊബൈൽ ടവർ ലോക്കേഷൻ മൃതദേഹം കാണപ്പെട്ട വാഴമുട്ടം ഭാഗത്തെ ടവറിനു കീഴിലായിരുന്നുവെന്നു വ്യക്തമായി. ഇതോടെ കള്ളി പൊളിഞ്ഞു. രണ്ട് പേർക്കും കുറ്റസമ്മതം നടത്തേണ്ടിയും വന്നു.
കഴിഞ്ഞ മാർച്ച് 14നു രാവിലെ അയിരൂപ്പാറയിലെ ആയുർവേദ ചികിൽസാ കേന്ദ്രത്തിൽ നിന്നാണു യുവതിയെ കാണാതാകുന്നത്. കോവളത്ത് ഓട്ടോയിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് അന്നു തന്നെ ബന്ധുക്കൾ പോത്തൻകോട്, കോവളം സ്റ്റേഷനുകളിൽ പരാതി നൽകി. പുറപ്പെട്ടത് ഒരു സ്റ്റേഷൻ പരിധിയിലും എത്തിച്ചേർന്നതു മറ്റൊരു സ്റ്റേഷൻ പരിധിയിലും ആയതിനാൽ ആരു കേസെടുക്കുമെന്നതായി ആദ്യ തർക്കം. ഒടുവിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്താൻ വൈകാൻ കാരണം. പിന്നീടു ബന്ധുക്കൾ കോവളം സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ 'ഇന്നല്ലേ കാണാതായത്, രണ്ടു ദിവസത്തിനകം തിരിച്ചെത്തിക്കോളും' എന്ന പരിഹാസ മട്ടിലുള്ള മറുപടിയാണ് ബന്ധുക്കൾക്ക് കിട്ടിയത്. വിവാദങ്ങൾക്ക് ഒടുവിൽ അന്വേഷണത്തിന് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി.
12 ദിവസത്തോളം ഏറക്കുറെ ഉറക്കമില്ലാത്ത അന്വേഷണമാണു നടത്തിയത്. പൊലീസ് 375 പേരെ നേരിൽ കണ്ടു പ്രതികളെ കുറിച്ചുള്ള സൂചനകൾ തിരക്കി. 45 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൃതദേഹം കിടന്ന സ്ഥലത്തു പുറത്തുനിന്നുള്ള ആരും എത്താൻ സാധ്യതയില്ലെന്നു വ്യക്തമായതോടെ പ്രദേശത്തെ കുറ്റവാളികളുടെ പട്ടിക ശേഖരിച്ചു. സമീപത്തെ 46 വീടുകളിലുമെത്തി പൊലീസ് അന്വേഷിച്ചു. എന്നാൽ ആദ്യം ചില സൂചനകൾ നൽകിയവർ തന്നെ പ്രതികളെ ഭയന്നു പിന്നീടു മൊഴിമാറ്റി. ഐജിയുടെ കീഴിൽ ഒരു എസ്‌പി, മൂന്നു ഡിവൈഎസ്‌പിമാർ, ആറു സിഐമാർ, ഷാഡോ പൊലീസിലെ 25 പേർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. കണ്ടൽക്കാട് അരിച്ചുപെറുക്കിയെങ്കിലും കൊല്ലപ്പെട്ട യുവതിയുടെ അടിവസ്ത്രവും ചെരിപ്പും കണ്ടെത്താനായില്ല.
കാണാതായ മാർച്ച് 14-നുതന്നെ യുവതി കൊല്ലപ്പെട്ടിരുന്നു. പ്രതികൾ നേരത്തേ കസ്റ്റഡിയിലായെങ്കിലും ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും കോർത്തിണക്കിയ ശേഷമാണു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതി പീഡനത്തിനിരയായെന്നു സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചുവരുന്നു.
ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ട സാഹചര്യത്തിൽ തെളിവുകൾ കണ്ടെത്തുക പ്രയാസമായിരുന്നു. കഞ്ചാവും മയക്കുമരുന്നും വിറ്റ് കോവളം ബീച്ചിൽ കറങ്ങിനടക്കുന്ന പുരുഷ ലൈംഗികത്തൊഴിലാളിയാണ് ഉമേഷ്. ഇംഗ്ലീഷിൽ നന്നായി സംസാരിക്കാനറിയാവുന്ന ഉദയൻ അനധികൃത ടൂറിസ്റ്റ് ഗൈഡാണ്.