- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളത്ത് എത്തിയ ലാത്വിയക്കാരിയെ പിന്തുടർന്നത് യോഗപരിശീലകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽ; പനത്തുറയിൽ നിന്നും തുരുത്തിൽ എത്തിച്ചത് ഫൈബർ ബോട്ടിൽ; കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകി ചതിക്കുഴിയൊരുക്കി; കൊലപ്പെടുത്തിയത് ഇരുമ്പ് ദണ്ഡോ കാൽമുട്ടു കൊണ്ടോ കഴുത്ത് ഞെരിച്ചും; ലഹരിയുടെ പുതുസാധ്യതകൾ തേടി വിദേശികളെത്തുന്ന പൂനംതുരുത്തിലെ കണ്ടൽക്കാട്ടിൽ നിറയുന്നത് ദുരൂഹത; ലിഗയുടെ കൊലപാതകത്തിൽ സത്യം തിരിച്ചറിഞ്ഞ് പൊലീസ്; കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം
തിരുവനന്തപുരം: കൊല്ലപ്പെട്ട ലാത്വവിയൻ സ്വദേശി ലിഗയെ യോഗപരിശീലകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽ പിന്തുടർന്നുവെന്നതിന് പൊലീസിന് തെളിവ് കിട്ടി. ലഹരിമരുന്ന് വാഗ്ദാനം ചെയ്ത് ലിഗയെ ഒപ്പം കൂട്ടുകയായിരുന്നു യോഗാ പരിശീകൻ. ഇവിടെ നിന്നാണ് മരണത്തിലേക്കുള്ള ലിഗയുടെ യാത്ര തുടങ്ങിയത്. ലഹരി കിട്ടാൻ വേണ്ടിയാണ് ലിഗ കോവളത്ത് എത്തിയതെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊലപാതകം നടത്തിയത് ഒന്നിലധിക ആളുകൾ ചേർന്ന് കഴുത്തു ഞെരിച്ചാണ് എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പു ദണ്ഡോ കാൽമുട്ടോ ഉപയോഗിച്ചാകാം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. മരിക്കും മുമ്പ് അമിത അളവിൽ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വാഴമുട്ടത്തെ യോഗ പരിശീലകനായ അനിലാണ് ലിഗയ്ക്കു കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകിയത് എന്നു സംശയമുണ്ട്. എന്നാൽ ഉള്ളിൽ എത്തിയ ലഹരി പദാർത്ഥം എന്താണ് എന്നു കണ്ടെത്താൻ രാസപരിശോധന ഫലം വന്നാൽ മാത്രമേ കഴിയു. മയക്കുമരുന്ന് സംഘമാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരി
തിരുവനന്തപുരം: കൊല്ലപ്പെട്ട ലാത്വവിയൻ സ്വദേശി ലിഗയെ യോഗപരിശീലകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനിൽ പിന്തുടർന്നുവെന്നതിന് പൊലീസിന് തെളിവ് കിട്ടി. ലഹരിമരുന്ന് വാഗ്ദാനം ചെയ്ത് ലിഗയെ ഒപ്പം കൂട്ടുകയായിരുന്നു യോഗാ പരിശീകൻ. ഇവിടെ നിന്നാണ് മരണത്തിലേക്കുള്ള ലിഗയുടെ യാത്ര തുടങ്ങിയത്. ലഹരി കിട്ടാൻ വേണ്ടിയാണ് ലിഗ കോവളത്ത് എത്തിയതെന്ന വിലയിരുത്തലിലാണ് പൊലീസ്.
കൊലപാതകം നടത്തിയത് ഒന്നിലധിക ആളുകൾ ചേർന്ന് കഴുത്തു ഞെരിച്ചാണ് എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പു ദണ്ഡോ കാൽമുട്ടോ ഉപയോഗിച്ചാകാം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. മരിക്കും മുമ്പ് അമിത അളവിൽ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വാഴമുട്ടത്തെ യോഗ പരിശീലകനായ അനിലാണ് ലിഗയ്ക്കു കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകിയത് എന്നു സംശയമുണ്ട്. എന്നാൽ ഉള്ളിൽ എത്തിയ ലഹരി പദാർത്ഥം എന്താണ് എന്നു കണ്ടെത്താൻ രാസപരിശോധന ഫലം വന്നാൽ മാത്രമേ കഴിയു. മയക്കുമരുന്ന് സംഘമാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. അതിക്രൂരമായാണ് ലിഗയെ വകവരുത്തിയതെന്നാണ് വ്യക്തമാകുന്നത്.
സമുദ്രഹോട്ടലിന്റെ പിറകിലൂടെ മുക്കാൽ കിലോമീറ്ററോളം നടന്ന് ടി.എസ്.കനാലിന്റെ ആരംഭമായ പനത്തുറ ആറ് പ്രദേശത്തെത്തി. ഇവിടെ നിന്നാണ് കണ്ടൽക്കാട്ടിൽ എത്തിച്ചതും കൊലപ്പെടുത്തിയതും. അനിലിന്റെ അറസ്റ്റ് ഉടൻ പൊലീസ് രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകൾ ഉടൻ കിട്ടുമെന്നാണ് വിലയിരുത്തൽ. ലിഗയുടെ മരണത്തിലെ ചുരുൾ അഴിഞ്ഞുവെന്നാണ് പൊലീസിന്റെ കണ്ടത്തൽ. ഉടമകൾ പോലും വല്ലപ്പോഴും എത്തുന്ന സ്ഥലത്താണ് കൊല നടന്നത്. വനം വകുപ്പ് മുൻ ഉദ്യോഗസ്ഥൻ സദാനന്ദനും പൊലീസുകാരനായ മകൻ രാജേഷും തേങ്ങയിടാൻ മാത്രം വല്ലപ്പോഴും എത്തും. ബാക്കിയുള്ള സമയത്തെല്ലാം സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവിടം.
ടി.എസ്.കനാലിലിലെ ചീഞ്ഞ വെള്ളത്തിന്റെയും കടലിലെ പ്ലവഗങ്ങൾ തീരത്തടിഞ്ഞും ദുർഗന്ധം പതിവായതിനാൽ മൃതദേഹം അഴുകിയാൽ അറിയില്ല. അതുകൊണ്ട് തന്നെ എതിരാളികളെ പലരേയും ഇവിടെ കൊണ്ടു വന്ന് വകവരുത്തുന്നത് ലഹരിമാഫിയയുടെ സ്ഥിരം തന്ത്രമാണ്. ഒരുവർഷം മുൻപുണ്ടായ തൂങ്ങിമരണവും മാസങ്ങൾ കഴിഞ്ഞാണ് പുറത്തറിഞ്ഞത്. ഈ പ്രദേശം ഇനി പരിശോധിച്ചാൽ കൂടുതൽ മൃതദേഹം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. അത്ര കുപ്രസിദ്ധമാണ് ലിഗ മരിച്ചു കിടന്ന കണ്ടൽ കാട്. ലിഗയെ കാണാനില്ലെന്ന് അറിഞ്ഞിട്ടും പൊലീസ് ഈ പ്രദേശത്ത് പരിശോധന നടത്തിയിട്ടില്ല. ഇത് പൊലീസിൽ മാഫിയയ്ക്കുള്ള സ്വാധീനം കൊണ്ടാണെന്ന വിമർശനം സജീവമാണ്.
ഐജി മനോജ് എബ്രഹാമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കോവളത്തെ അതിനിഗൂഡ സ്ഥലമാണ് കണ്ടൽ. ഇവിടെ രാത്രി വിദേശികൾ ഒത്തുകൂടാറുണ്ട്. നിരവധി പീഡനങ്ങൾ നടന്നിട്ടുള്ള ആളൊഴിഞ്ഞ, കോവളത്തെ പാറക്കൂട്ടത്തിന് അടുത്ത് നിന്ന് ഫൈബർ വള്ളത്തിൽ കനാലിലൂടെ ലിഗയെ പൂനംതുരുത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ചായിരുന്നു ക്രൂര കൊലപാതകം. കോവളം ഗ്രോവ് ബീച്ചിൽ നിന്ന് സമുദ്രഹോട്ടലിന് പിന്നിലെ വഴിയിലൂടെ പാറനിറഞ്ഞ കുന്ന് കയറിയിറങ്ങി ടി.എസ്.കനാലിന്റെ കവാടത്തിലെത്തിച്ച്, അവിടെ നിന്ന് ചെറിയ ഫൈബർ തോണിയിലാണ് പൂനംതുരുത്തിലെ കണ്ടൽക്കാട്ടിൽ എത്തിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് 14ന് രാവിലെ 7.30നാണ് ലിഗ ഓട്ടോറിക്ഷയിൽ ബീച്ചിൽ എത്തിയത്. അതിന് ശേഷം സംഭവിച്ചത് എന്തെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രവും കിട്ടി. .പൂനംതുരുത്തിലെ രണ്ടുവശത്തും റോഡുണ്ടെങ്കിലും വാഴമുട്ടം വഴി ചെന്തിലക്കരയിൽ നിന്ന് അരകിലോമീറ്ററും പനത്തുറ മുരുക ക്ഷേത്രത്തിനടുത്ത് നിന്ന് ഒരുകിലോമീറ്ററിലേറെയും നടക്കണം. കോവളത്ത് നിന്ന് എത്തിയ ഫെബർ വള്ളം തുരുത്തിന് 100മീറ്റർ മുന്നോട്ട് അടുപ്പിച്ച് ലിഗയെ ഇറക്കി നടത്തിയാണ് കണ്ടൽ പ്രദേശത്ത് എത്തിച്ചത്. നാലും അഞ്ചും ബൈക്കുകളിൽ ബാഗുകളുമായി വരുന്ന യുവാക്കൾക്കൊപ്പം വിദേശികളായ പുരുഷന്മാരും സ്ത്രീകളും ഈ സ്ഥലത്ത് എത്തുമായിരുന്നു. വിദേശികളും യുവാക്കളും തുരുത്തിലും പരിസരത്തും ചീട്ടുകളിയും മദ്യപാനവും നടത്തിയിരുന്നു. രാത്രിയിൽ മെഴുകുതിരി കത്തിച്ചും ചീട്ടുകളിച്ചിരുന്നു.
ഇത്തരമൊരു സ്ഥലത്താണ് ലിഗയെ അനിൽ എത്തിച്ചത്. ലിഗ എത്തിയ ദിവസവും യുവാക്കൾ എത്തിയിരുന്നു. ലിഗയുടെ മൃതദേഹം കണ്ടതിന് 300മീറ്റർ അകലെ മത്സ്യത്തൊഴിലാളിയായ മധുവും കുടുംബവും താമസിക്കുന്നുണ്ട്. 14ന് രാവിലെ 10.30ന് സമീപവാസിയായ ഉമേഷ്, തുരുത്തിൽ ഒരു ഗസ്റ്റ് (അതിഥി ) ഇരിപ്പുണ്ടെന്ന് പറഞ്ഞതായി മധുവിന്റെ ഭാര്യ മൊഴിനൽകി. ഇതാണ് കേസിൽ നിർണ്ണായകമായത്. അന്വേഷണത്തിൽ ഉമേഷിന്റെ വീടിനടുത്ത് താമസിക്കുന്ന സന്തോഷിന്റെ വീട്ടിൽ ചില യുവാക്കൾ ലഹരി മരുന്നുമായി എത്താറുണ്ടെന്ന് പൊലീസ് കണ്ടെത്തി. സന്തോഷിന്റെ ബന്ധുവാണ് യോഗപരിശീലകനായ അനിൽ. ഇതാണ് കേസിൽ നിർണ്ണായകമായത്.
മീൻപിടിക്കാൻ പോകാൻ കടവിലെത്തിയപ്പോൾ തുരുത്തിൽ ബഹളം കേട്ടെന്നും ചെന്നു നോക്കിയപ്പോൾ ലിഗയെ ചിലർ കണ്ടൽക്കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നുമുള്ള മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ലഹരിവിൽപ്പനക്കാരാണ് ലിഗയെ ഓടിച്ചത്. ജീവനിൽ ഭയമുള്ളതിനാൽ താൻ തിരിച്ചുപോയെന്നാണ് മൊഴി. ലിഗയുടെ കൊലയാളികളെ രണ്ട് സ്ഥലവാസികൾ കണ്ടെന്ന് വിവരമുണ്ട്. ഇവർ തുരുത്തിലേക്ക് പോകുമ്പോൾ ഒരു സംഘം ചീട്ടുകളിക്കുന്നത് കണ്ടു. ഇവരെ കണ്ട സംഘം ചീട്ടുപേക്ഷിച്ച്, കണ്ടൽക്കാടിനടുത്തേക്ക് ഓടി മുള്ളുവേലി ചാടി രക്ഷപെട്ടെന്നാണ് മൊഴി. നാലോ അഞ്ചോ പേരുണ്ടായിരുന്നു. ഈ സ്ഥലത്തുകൊലയാളി സംഘം ഇടയ്ക്കിടെ എത്തിയിരുന്നത് തെളിവുകൾ നശിപ്പിക്കാനാണെന്ന സംശയവും പൊലീസിനുണ്ട്.