- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഗയെ ബലാത്സംഗ ശ്രമത്തിനിടെ കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്; ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം വരെ ഒരു സംഘം കാട്ടിലെത്തിയിരുന്നതായി വെളിപ്പെടുത്തി തോണിക്കാരൻ; മൃതദേഹം കിട്ടിയിടത്ത് നിന്നും ലിഗയുടേതല്ലാത്ത മുടിയിഴകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത കൈവരുമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: കോവളത്തെ കണ്ടൽകാട്ടിൽ വിദേശ വനിത ലിഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമാകുന്നു. ലിഗയുടെ മരണ കാരണം മാനഭംഗശ്രമത്തിനിടെ കഴുത്തു ഞെരിച്ചാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പുരുഷ ലൈംഗിക തൊഴിലാളിയും കൂട്ടാളികളുമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും. ലിഗയുടെ മരണ കാരണം കഴുത്തുഞെരിച്ചതാകാമെന്ന് കമ്മിഷണർ പി.പ്രകാശ് വ്യക്തമാക്കിയത്. പൊലീസ് സർജന്മാരുടെ പ്രാഥമിക നിഗമനവും ഇതാണ്. ഇക്കാര്യത്തിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേറെ ചോദ്യം ചെയ്യുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. അനന്തമായി നീണ്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ച ലഭിക്കുമെന്നും കമ്മിഷണർ പറഞ്ഞു. അതിനിടെ, ലിഗയ്ക്കു നേരെ മാനഭംഗശ്രമമുണ്ടായതിന്റെയും സൂചനകളുണ്ട്. മരണവുമായി ബന്ധപ്പെട്ട് പ്രദേശത്തു നിന്നു സഹോദരങ്ങളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ
തിരുവനന്തപുരം: കോവളത്തെ കണ്ടൽകാട്ടിൽ വിദേശ വനിത ലിഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമാകുന്നു. ലിഗയുടെ മരണ കാരണം മാനഭംഗശ്രമത്തിനിടെ കഴുത്തു ഞെരിച്ചാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പുരുഷ ലൈംഗിക തൊഴിലാളിയും കൂട്ടാളികളുമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും.
ലിഗയുടെ മരണ കാരണം കഴുത്തുഞെരിച്ചതാകാമെന്ന് കമ്മിഷണർ പി.പ്രകാശ് വ്യക്തമാക്കിയത്. പൊലീസ് സർജന്മാരുടെ പ്രാഥമിക നിഗമനവും ഇതാണ്. ഇക്കാര്യത്തിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേറെ ചോദ്യം ചെയ്യുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. അനന്തമായി നീണ്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ച ലഭിക്കുമെന്നും കമ്മിഷണർ പറഞ്ഞു.
അതിനിടെ, ലിഗയ്ക്കു നേരെ മാനഭംഗശ്രമമുണ്ടായതിന്റെയും സൂചനകളുണ്ട്. മരണവുമായി ബന്ധപ്പെട്ട് പ്രദേശത്തു നിന്നു സഹോദരങ്ങളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രാദേശിക ലഹരി സംഘാംഗങ്ങളായ ഇവർ ലിഗയെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന വള്ളം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം വരെ ഈ സംഘം കാട്ടിലെത്തിയിരുന്നതായി തോണിക്കാരൻ വെളിപ്പെടുത്തി.
ലിഗ കൊല്ലപ്പെട്ടതാണെന്നും അതിന് പിന്നിൽ പ്രാദേശിക ലഹരി മരുന്ന് സംഘങ്ങളെന്നുമുള്ള ശക്തമായ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിലേക്ക് വിരൽചൂണ്ടുന്നതാണ് പ്രദേശത്തെ ഏക തോണിക്കാരൻ നാഗേന്ദ്രന്റെ വെളിപ്പെടുത്തൽ. ലിഗയെ അവസാനമായി കണ്ട കോവളം ബീച്ചിൽ നിന്ന് മൃതദേഹം കണ്ടെത്തിയ കാട്ടിലേക്ക് പോകാനുള്ള പ്രധാനമാർഗമാണ് ഈ വള്ളം. ഇതുവഴി കഞ്ചാവ് ഉപയോഗിക്കുന്ന ധാരാളം പേർ വരാറുള്ളതായി കടത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം ലിഗയുടെ മൃതദേഹം കണ്ട വാഴയമുട്ടത്തുനിന്നും മുടിയിഴകൾ കണ്ടെത്തി. ഇത് ലിഗയുടേതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. മുടിയിഴകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. വാഴയമുട്ടത്തെ രണ്ട് ഫൈബർ ബോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് തലേന്ന് കസ്റ്റഡിയിലായവരെ ഇവരെ കണ്ടതായി സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്. ലിഗയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാകാമെന്നും സഹോദരി തുടക്കം മുതൽ ആരോപിച്ചിരുന്നു. പ്രദേശത്തെ ലഹരി മരുന്ന് സംഘങ്ങളേടയും ചീട്ട് കളിക്കാനെത്തുന്നവരേയും പൊലീസ് സംശയിക്കുന്നുണ്ട്. ലിഗ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയ വള്ളം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
കസ്റ്റഡിയിലെടുത്ത അഞ്ചുപേരിൽ നിന്നു അന്വേഷണം ഒരാളിലേക്കു കേന്ദ്രീകരിച്ചിട്ടുണ്ട്. കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയുമായ 40കാരനിലേക്കാണ് അന്വേഷണം നീളുന്നത്. അറസ്റ്റിലായ നാൽപ്പതുകാരൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകുന്നില്ല. എസ്. പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവല്ലം, കോവളം സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണിയാൾ. ലൈംഗിക തൊഴിലാളിയുമായി ബീച്ചിൽ ലിഗ സംസാരിച്ചു നിൽക്കുന്നത് കണ്ടതായി ചില യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് നിർണ്ണായകമായത്. കോവളത്ത് നിന്ന് ഇയാൾ മുങ്ങിയതും സംശയം ഇരട്ടിപ്പിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഐജി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
മാർച്ച് 14ന് ഓട്ടോറിക്ഷയിൽ ഗ്രോവ് ബീച്ചിൽ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോൾ കൊടുത്തെന്നും അത് പുകച്ച് അവർ ബീച്ചിലൂടെ നടന്നുപോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താൻ ശ്രദ്ധിച്ചില്ലെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചതായി സ്ഥിരീകരണം ഉണ്ട്. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. എന്നാൽ വ്യക്തമായ തെളിവില്ലാതെ ഇയാളെ കുറ്റവാളിയായി ചിത്രീകരിക്കാൻ പൊലീസ് തയ്യാറാകില്ല. കേസിൽ പഴുതുകൾ അടച്ച് കുറ്റവാളിയെ പിടിക്കാനാണ് പൊലീസ് ശ്രമം. മൃതദേഹം കണ്ടെത്തിയ ചെന്തിലാക്കര കണ്ടൽക്കാട്ടിൽ പുരുഷലൈംഗിക തൊഴിലാളികൾ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്. ഇതും പൊലീസ് ഗൗരവത്തോടെ കാണുന്നുണ്ട്.
മാനഭംഗശ്രമത്തിനിടെ മൽപ്പിടുത്തത്തിൽ ലിഗ കൊല്ലപ്പെട്ടിരിക്കാം. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ദ്ധർ നൽകിയത്. ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളിൽ ക്ഷതമുണ്ട്. ഇവിടെ രക്തം കട്ടപിടിച്ചിട്ടുണ്ട്. കഴുത്തിൽ ശക്തമായി അമർത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ. ഈ സാഹചര്യത്തിൽ ലിഗയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ മാനഭംഗ ശ്രമത്തിലേക്ക് തീരുമാനം എത്താൻ ഇനിയും തെളിവ് ശേഖരിക്കേണ്ടതുണ്ട്. ലിഗയെ കണ്ടശേഷമുള്ള കാര്യങ്ങൾ തൃപ്തികരമായി വിശദീകരിക്കാൻ കഴിയാത്തതിനാലാണ് പുരുഷ ലൈഗികത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.