- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമറാമാനൊപ്പം ലൈറ്റ് ബോയിയായി വിവാഹ വീട്ടിൽ വന്നു; ലൈറ്റടിക്കുന്നതിനിടെ കണ്ണിൽപ്പെട്ടത് വരന്റെ അലമാരയിലിരിക്കുന്ന പണം; വരനെ അനുഗ്രഹിക്കുന്ന ചടങ്ങിന്റെ തിരക്കിൽ ആരുമറിയാതെ അലമാരയിൽ നിന്നും രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റി; മോഷ്ടിച്ച പണം കൊണ്ട് അടിച്ചു പൊളിക്കുന്നതിനിടെ 22കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാമറാമാനൊപ്പം ലൈറ്റ്‌ബോയിയായി വിവാഹ വീട്ടിൽ വന്നയാൾ വരന്റെ അലമാരിയിൽ നിന്നും അടിച്ചു മാറ്റിയത് രണ്ട് ലക്ഷം രൂപ. കാമറാമാൻ വരന്റെ അനുഗ്രഹ ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ബാത്ത് റൂമിൽ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ ലൈറ്റ് ബോയിയാണ് രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റിയത്. കഴിഞ്ഞ മാസം 24ന് നടന്ന മോഷണക്കേസിൽ കാഞ്ഞങ്ങാട് മണലിൽ അശ്വിൻ എന്ന 22 കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ മകൻ ഷൈജുവിന്റെ വിവാഹം പകർത്തുന്നതിനിടെയാണ് ലൈറ്റ്‌ബോയി ആയി എത്തിയ അശ്വിൻ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് കടന്നത്. വരന്റെ മുറിയിൽ എത്തിയപ്പോൾ തന്നെ അലമാരിയിൽ അടുക്കി വെച്ചിരുന്ന പണം അശ്വിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് തന്ത്രപരമായി അശ്വിൻ പണം സ്വന്തമാക്കുക ആയിരുന്നു. കാമറാമാൻ വരനെ അനുഗ്രഹിക്കുന്ന ചടങ്ങ് കാമറയിൽ പകർത്തുന്നതിനിടെയാണ് മുകളിലത്തൈ നിലയിൽ കയറി അശ്വിൻ പണം മോഷ്ടിച്ചത്. വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോൾ എല്ലാവരും വീടിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങി
കാഞ്ഞങ്ങാട്: കാമറാമാനൊപ്പം ലൈറ്റ്‌ബോയിയായി വിവാഹ വീട്ടിൽ വന്നയാൾ വരന്റെ അലമാരിയിൽ നിന്നും അടിച്ചു മാറ്റിയത് രണ്ട് ലക്ഷം രൂപ. കാമറാമാൻ വരന്റെ അനുഗ്രഹ ചടങ്ങ് ചിത്രീകരിക്കുന്നതിനിടെ ബാത്ത് റൂമിൽ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ ലൈറ്റ് ബോയിയാണ് രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റിയത്. കഴിഞ്ഞ മാസം 24ന് നടന്ന മോഷണക്കേസിൽ കാഞ്ഞങ്ങാട് മണലിൽ അശ്വിൻ എന്ന 22 കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കാഞ്ഞങ്ങാട് കോട്ടച്ചേരി പുതിയവളപ്പിലെ കൃഷ്ണന്റെ മകൻ ഷൈജുവിന്റെ വിവാഹം പകർത്തുന്നതിനിടെയാണ് ലൈറ്റ്‌ബോയി ആയി എത്തിയ അശ്വിൻ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് കടന്നത്. വരന്റെ മുറിയിൽ എത്തിയപ്പോൾ തന്നെ അലമാരിയിൽ അടുക്കി വെച്ചിരുന്ന പണം അശ്വിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് തന്ത്രപരമായി അശ്വിൻ പണം സ്വന്തമാക്കുക ആയിരുന്നു. കാമറാമാൻ വരനെ അനുഗ്രഹിക്കുന്ന ചടങ്ങ് കാമറയിൽ പകർത്തുന്നതിനിടെയാണ് മുകളിലത്തൈ നിലയിൽ കയറി അശ്വിൻ പണം മോഷ്ടിച്ചത്.
വരനെ അരിയിട്ടനുഗ്രഹിക്കുന്ന ചടങ്ങ് തുടങ്ങിയപ്പോൾ എല്ലാവരും വീടിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങി. ഈ തക്കത്തിന് ബാത്ത്‌റൂമിൽ പോകണമെന്ന് കാമറാമാനോട് പറഞ്ഞ ശേഷം മുകൾ നിലയിൽ എത്തിയ അശ്വിൻ പണം കൈക്കലാക്കുക ആയിരുന്നു. അതിന് ശേഷം അലമാര പൂട്ടി താക്കോൽ സ്വയം സൂക്ഷിക്കുകയും പണം ഒരു കടലാസിൽ പൊതിഞ്ഞ് സമീപത്ത് ഒരിടത്ത് കല്ലിനടിയിൽ ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്തു.
മോഷണത്തിന് ശേഷം ആർക്കും സംശയം തോന്നാത്ത രീതിയിൽ തിരിച്ചു വന്ന് വീണ്ടും ലൈറ്റടിക്കുകയും ചെയ്തു. പിന്നീട് കാണാതായ താക്കോലിനായി വീട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ ഒന്നും അറിയാത്തവനെ പോലെ കൂട്ടത്തിൽ കൂടുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ നിന്ന് വീട്ടിലെത്തിയ ഷൈജു അലമാര തുറന്ന് പണമെടുക്കാൻ നോക്കിയപ്പോൾ താക്കോൽ കണ്ടില്ല. മണിക്കൂറുകളോളം ശ്രമിച്ചിട്ടും താക്കോൽ കിട്ടാതായതോടെ ടെക്‌നീഷ്യനെ വിളിച്ച് ഷെൽഫും അതിനകത്തെ ലോക്കറും തുറക്കുകയായിരുന്നു. എന്നാൽ പണം ഉണ്ടായിരുന്നുല്ല.
ഇതോടെ പണം മോഷണം പോയതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യിലിനിടയിൽ അശ്വിൻ ഇടയ്ക്ക് ടോയ് ലറ്റിൽ പോയ കാര്യവും ക്യാമറാമാൻ പറഞ്ഞതാണ് കേസിന് വഴിത്തിരിവായത്. അശ്വിനെ നിരീക്ഷിച്ച പൊലീസ് അയാളുടെ ആഡംബര ജീവിതം മനസ്സിലാക്കി. സഹോദരിയുടെ വിവാഹത്തിന് ഒന്നരപ്പവന്റെ മാലയും ഒരുപവന്റെ വളയും അശ്വിൻ സമ്മാനമായി നൽകിയിരുന്നു. വിവാഹത്തിൽ പങ്കെടുത്ത തന്റെ 16 സുഹൃത്തുക്കൾക്ക് ഒരേനിറത്തിലുള്ള മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തു. ചിട്ടിക്കുടിശ്ശികയായി 60,000 ഒരുമിച്ച് അടച്ചു തീർത്തതും 16,000 രൂപയുടെ മൊബൈൽ വാങ്ങിയതും കൂട്ടുകാരുമായി മൈസൂരിൽ ടൂറ് പോയതുമെല്ലാം പൊലീസ് മനസ്സിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അശ്വിൻ കുറ്റംസമ്മതിക്കുക ആയിരുന്നു.