ന്യൂയോർക്ക്: അപൂർവമായുണ്ടായ വെളിച്ചത്തിന് പിന്നിലെ രഹസ്യം എന്തെന്ന് അറിയാനുള്ള ശ്രമത്തിലാണ് കാലിഫോർണിയയിലെ ശാസ്ത്രജ്ഞർ. ഇവിടെത്തെ ബേയ് ഏരിയയിലെ ആകാശത്ത് കഴിഞ്ഞ ദിവസം കണ്ട വിചിത്രമായ വെളിച്ചത്തിന്റെ ചിത്രവും വീഡിയോയും ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

കയറിൽ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയിൽ ദൃശ്യമായ അപൂർവ്വ പ്രകാശത്തെ ചൊല്ലിയുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഇതിനോടപ്പം ഉയരുന്നത്. ഇത് കരിമരുന്ന് പ്രയോഗമാണെന്ന് ചിലർ പറയുന്നു. അത്യാധുനിക റോക്കറ്റ് പോലെ അതിനെ കണ്ടാൽ തോന്നുമെന്നും ചിലർ പറയുന്നു.

ഈ വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സാന്റ് ബാർബറയിൽ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചെന്നും കാലിഫോണർണിയൻ പത്രമായ സാക്രമെന്റോ ബീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

സംഭവത്തിന്റെ ചിത്രങ്ങൾ ട്വറ്ററിൽ പ്രചരിച്ചതോടെ കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു ഉൽക്ക വർഷമായിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് കാലിഫോർണിയ കാലവസ്ഥ നിരീക്ഷണ അധികൃതർ പറഞ്ഞത്. എന്നാൽ നൂറ് ശതമാനം അത് ശരിയാകണമെന്നില്ലെന്നും അവർ പറയുന്നു.