- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണസമ്മാനമായി മൂന്ന് നിർദ്ധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി സ്വിറ്റ്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്
ഈ വർഷത്തെ തിരുവോണം, നീലീശ്വരം മുണ്ടങ്ങാമറ്റത്തെ മൂന്നു് കുടുംബങ്ങൾക്ക് 'കരുതലോണം' ആണ്. ഈ കുടുംബങ്ങൾക്ക് ഓണസമ്മാനമായി ലഭിച്ചത് ഓണപ്പുടവയും ഓണസദ്യയും മാത്രമല്ല, 'സ്വന്തം വീട് ' എന്ന ഒരു വലിയ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കരുതലോടെ ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നതാവട്ടെ, സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫും, മുണ്ടങ്ങാമറ്റം സഹൃദയാ കലാവേദി & ലൈബ്രറിയും.
വീടൊന്നിന് ഏഴരലക്ഷം രൂപചെലവിൽ മനോഹരമായി പണിതീർത്ത മൂന്നു വീടുകളുടെ താക്കോൽ ദാനം, 2020 ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് നിർവഹിച്ചു. കോവിഡ് - 19 നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങുകളിൽ മുണ്ടങ്ങാമറ്റം മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ഈ മൂന്നു വീടുകൾക്കുവേണ്ടി ലൈറ്റ് ഇൻ ലൈഫ് ചിലവഴിച്ചത്. ഈവർഷം മെയ്മാസം കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ ലൈറ്റ് 4 ചൈൽഡിനുവേണ്ടി മുപ്പതുലക്ഷത്തി അറുപതിനായിരം രൂപയും, അരുണാചൽപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിനായി രണ്ടാം ഗഡുവായ മുപ്പത്തിരണ്ടുലക്ഷം രൂപയും നൽകിയിരുന്നു. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്ക്, ഈ വർഷം ഇതുവരെ നൽകിയ നാലു ലക്ഷം രൂപക്ക് പുറമേയാണിത്.
കൊറോണക്കാലമായിരിന്നിട്ടുപോലും, ഈ വർഷം ഏതാണ്ട് എൺപത്തിയൊന്നുലക്ഷത്തി അറുപതിനായിരംരൂപ (CHF 104'000 .-) അർഹതപ്പെട്ടവർക്ക് നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലൈറ്റ് ഇൻ ലൈഫിന്റെ അംഗങ്ങൾ. ഈ കാരുണ്യപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കാൻ ഞങ്ങളെ സഹായിച്ച എല്ലാ സഹൃദയർക്കും ലൈറ്റ് ഇൻ ലൈഫ് നന്ദിയർപ്പിക്കുന്നു.