ന്യൂയോർക്ക് : നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽമിഷൻ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകുന്നതിനായിരൂപീകരിച്ചിരിക്കുന്നു മാർത്തോമാ മിഷൻ ബോർഡ് ലൈറ്റ് ടു ലൈഫ് (Lightto Life) എന്ന പുതിയ പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കുമെന്ന്ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലെക്‌സിനിയോസ്് തിരുമേനിഅറിയിച്ചു.

ഭദ്രാസനത്തിൽ നിന്നും 8500 ഡോളർ പ്രതീക്ഷിക്കുന്ന സുവിശേഷ നിധിശേഖരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പുറത്തിറക്കിയ പ്രസ്താവനയിലാണ്തിരുമേനി പുതിയ പദ്ധതിയെ ക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു സഭാംഗങ്ങളെബോധവൽക്കരിക്കുന്നതിനും പ്രത്യേകിച്ചു യുവജനങ്ങളെ ആകർഷിക്കുന്നതിനും,അവരുടെ പങ്കാളിത്വം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് റ്റുലൈഫ്'എന്ന നാമകരണം ചെയ്തിരിക്കുന്ന' ചൈൽഡ് കെയർ പ്രോജക്റ്റ്
ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലേയും, നാറ്റീവ്മീഷൻ ഫീസുകളിലേയുംആവശ്യത്തിലിരിക്കുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്നപ്രവർത്തനങ്ങൾക്ക് പുതിയ പ്രോജക്റ്റ് മുൻഗണന നൽകും.

ആത്മായരേയും, പട്ടക്കാരേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിവിധ മിഷൻപ്രവർത്തന ങ്ങളിലൂടെ, മനുഷ്യ ജീവിതത്തിൽ സമൂല പരിവർത്തനംസൃഷ്ടിച്ചു. ക്രിസ്തീയ ദർശനത്തിന്റെ വക്താക്കളായി മാറ്റുക എന്നതുംപ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് തിരുമേനി പറഞ്ഞു. നോർത്ത് അമേരിക്കായൂറോപ്പ് ഭദ്രാസന ചുമതലയേൽക്കുന്ന തിരുമേനിമാർ തുടങ്ങി വെക്കുന്ന
മിഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സഭാ ജനങ്ങൾനിർലോഭമായ പിന്തുണ നൽകുന്നുണ്ട്. മെക്‌സിക്കൊ, ഒക്കലഹോമ, അലബാമതുടങ്ങിയ മിഷൻ ഫീൽഡുകളിൽ മാർത്തോമ ഭദ്രാസനം നടത്തുന്നപ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്