റുവാണ്ട: പള്ളിയിൽ പ്രാർത്തിച്ചു കൊണ്ടിരിക്കവേ മിന്നലേറ്റ് 16 പേർ മരിച്ചു. 140ഓളം പേർക്ക് പരിക്കേറ്റു. റുവാണ്ടയിലാണ് സംഭവം. 14 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ വെച്ച്് മരിക്കുകയും ചെയ്തു. ഞായറാഴ്ച തെക്കൻ പ്രോവിൻസിലെ ന്യാരുഗുരു ജില്ലയിലെ പള്ളിയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ പരിക്കേറ്റ 140ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരേയും ഡിസ്ചാർജ് ചെയ്തു. മൂന്ന് പേർ ഗുരുതര നിലയിലായിരുന്നെങ്കിലും ഇവരുടെ നിലയും മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെ സമാനമായ സംഭവം ഉണ്ടായി. 18 വിദ്യാർത്ഥികൾക്കാണ് അന്ന് പരിക്കേറ്റത്. ഇവരിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.