- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈശോ മറിയം യൗസേപ്പ് കുറച്ച് കൂടെ വൈകും; ചിത്രം വൈഡ് റിലീസ് ചെയ്യാൻ പദ്ധതി; ചിത്രത്തിന്റെ പ്രിവ്യൂ ഷോയിലെ മികച്ച പ്രതികരണം തങ്ങളെ മാറ്റി ചിന്തിപ്പിച്ചു എന്ന് ലിജോ ജോസ് പെല്ലിശേരി
കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയാണെങ്കിൽ അത് തീയറ്റർ വിരുന്നായിരിക്കും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡ്, ആമേൻ,ഡബിൾ ബാരൽ, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് സംവിധായകനായ ലിജോയുടെ പുതിയ ചിത്രമാണ് ഈശോ മറിയം യൗസേപ്പ് എന്ന ഈ.മ.യൗ. ചിത്രം ഡിസംബർ ഒന്നിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റിയിരുന്നു.ഇപ്പോൾ തീയതി മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുയാണ് സംവിധായകനായ ലിജോ ജോസ് പെല്ലിശേരി . ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്് ലിജോ ജോസ് പെല്ലിശേരി കാരണം അറിയിച്ചത്. ചിത്രത്തിന് പ്രിവ്യൂ ഷോയിൽ ലഭിച്ച പ്രതികരണം പ്രതീക്ഷിച്ചതിനും ഏറെ മുകളിലായിരുന്നുവെന്നും അതിനാൽ ചിത്രം അർഹിക്കുന്ന ഒരു കൺട്രിവൈഡ് റിലീസും തീയറ്ററുകളും ലഭ്യമാകണമെന്ന കൂട്ടായ തീരുമാനത്തിലാണ് റിലീസ് നീട്ടിയതെന്ന് ലിജോ പറയുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കി
കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയാണെങ്കിൽ അത് തീയറ്റർ വിരുന്നായിരിക്കും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, നായകനിൽ തുടങ്ങി സിറ്റി ഓഫ് ഗോഡ്, ആമേൻ,ഡബിൾ ബാരൽ, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് സംവിധായകനായ ലിജോയുടെ പുതിയ ചിത്രമാണ് ഈശോ മറിയം യൗസേപ്പ് എന്ന ഈ.മ.യൗ.
ചിത്രം ഡിസംബർ ഒന്നിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റിയിരുന്നു.ഇപ്പോൾ തീയതി മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുയാണ് സംവിധായകനായ ലിജോ ജോസ് പെല്ലിശേരി . ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്് ലിജോ ജോസ് പെല്ലിശേരി കാരണം അറിയിച്ചത്.
ചിത്രത്തിന് പ്രിവ്യൂ ഷോയിൽ ലഭിച്ച പ്രതികരണം പ്രതീക്ഷിച്ചതിനും ഏറെ മുകളിലായിരുന്നുവെന്നും അതിനാൽ ചിത്രം അർഹിക്കുന്ന ഒരു കൺട്രിവൈഡ് റിലീസും തീയറ്ററുകളും ലഭ്യമാകണമെന്ന കൂട്ടായ തീരുമാനത്തിലാണ് റിലീസ് നീട്ടിയതെന്ന് ലിജോ പറയുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും
കൊച്ചിയിലെ ഒരു കടലോര ഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ മ യൗ എത്തുന്നത്. വിനായകൻ, ചെമ്ബൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാർഡ് നേടിയ പി എഫ് മാത്യൂസ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷൈജു ഖാലിദാണ്,രാജേഷ് ജോർജ് കുളങ്ങരയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് പിള്ള് സംഗീത സംവിധായകനായപ്പോൾ മനു ജഗദ് കലാ സംവിധാനം നിർവഹിക്കുന്നു. ചെല്ലാനത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. രംഗനാഥ് രവിയാണ് ശബ്ദരൂപകൽപ്പനയും ശബ്ദ സംവിധാനവും, ദീപു ജോസഫ് എഡിറ്ററാണ്
ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ.മ.യൗ. പ്രിവ്യു ഷോയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച സ്‌നേഹവും അഭിപ്രായങ്ങളും പ്രതീക്ഷകൾക്കും ഒരുപാട് മുകളിലാണ് അതുകൊണ്ട് തന്നെ അർഹിക്കുന്ന തരത്തിലുള്ള ഒരു കൺട്രി വൈഡ് റിലീസ് നൽകുവാൻ ഉള്ള നിർമ്മാതാക്കളുടെ തീരുമാനം സിനിമയെ കൂടുതൽ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള ഞങളുടെ കൂട്ടായ തീരുമാനം കൂടിയാണ് .കാത്തിരുന്ന ഓരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുന്നു.
ഈ.മ.യൗ. ഏറ്റവും നല്ല രീതിയിൽ നിങ്ങള്ക്ക് മുന്നിലെത്തിക്കാൻ കഴിയുന്ന ഒരു തിയതി കണ്ടെത്തി ഞങ്ങളുടനെ അറിയിക്കാം കൂട്ടുകാരെ
നന്ദി
ലിജോ ജോസ് പെല്ലിശ്ശേരി
രാജേഷ് ജോർജ് കുളങ്ങര