പെർത്ത് : കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. റിവേർട്ടണിൽ താമസിക്കുന്ന ഉഴവൂർ തൊണ്ണംകുഴിയിൽ സ്റ്റിൻലി സ്റ്റീഫന്റെ ഭാര്യ ലിജാ ജോസ് ആണ് മരിച്ചത്. പരേതയ്ക്ക് 31 വയസായിരുന്നു പ്രായം.ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ക്യാൻസർ രോഗബാധിതയായ ലിജാ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ തോട്ടറ സ്വദേശിയാണ്. എട്ടു വയസ്സുള്ള ജെനിഫർ ഏക മകളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉഴവൂർ പള്ളിയിൽ സംസ്‌കരിക്കും.

പെർത്തിലെ ക്‌നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ സജീവം ഗമായിരുന്ന സ്റ്റിൻലി സ്റ്റീഫൻ ഭാര്യക്ക് മികച്ച ചികിത്സനൽകുന്നതിനായി സമീപകാലത്താണ് റിവേർട്ടനിലേക്ക് താമസം മാറിയത്. സ്റ്റിൻലി ഓപൽ ഐജ് കെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ലിജോയുടെ നിര്യാണത്തിൽ ക്‌നാനായ അസോസിയേഷൻ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.