- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെമ്പൻ ജോസിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം ഒരുങ്ങുന്നു; 20 നും 40 നുമിടയിലുള്ള പുതുമുഖങ്ങൾക്ക് അവസരം
നടൻ ചെമ്പൻ വിനോദ് ജോസ് ആദ്യമായി തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് അവസരം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ നിന്നുള്ള 20നും 40നും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് മുൻഗണന. സിനിമയിലെ കഥാപാത്രങ്ങൾ അങ്കമാലി, ചാലക്കുടി, ആലുവ പ്രദേശങ്ങളിലുള്ളവരുടെ സ്ലാംഗിലാണ് സംസാരിക്കുന്നത്. കഥാപാത്രങ്ങളുടെ സംസാരശൈലി പ്രധാനമായതിനാലാണ് പ്രത്യേക പ്രദേശങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോയും ഫോട്ടോഷോപ്പോ മെയ്ക്കപ്പോ ചെയ്യാത്ത ഫോട്ടോയും അയച്ചു കൊടുക്കണം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 15ന് മുൻപ് അപേക്ഷിക്കണം. vinodjose.chemban@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് വീഡിയോയും ഫോട്ടോയും അയയ്ക്കേണ്ടത്
നടൻ ചെമ്പൻ വിനോദ് ജോസ് ആദ്യമായി തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് അവസരം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട പ്രദേശങ്ങളിൽ നിന്നുള്ള 20നും 40നും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് മുൻഗണന.
സിനിമയിലെ കഥാപാത്രങ്ങൾ അങ്കമാലി, ചാലക്കുടി, ആലുവ പ്രദേശങ്ങളിലുള്ളവരുടെ സ്ലാംഗിലാണ് സംസാരിക്കുന്നത്. കഥാപാത്രങ്ങളുടെ സംസാരശൈലി പ്രധാനമായതിനാലാണ് പ്രത്യേക പ്രദേശങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോയും ഫോട്ടോഷോപ്പോ മെയ്ക്കപ്പോ ചെയ്യാത്ത ഫോട്ടോയും അയച്ചു കൊടുക്കണം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 15ന് മുൻപ് അപേക്ഷിക്കണം. vinodjose.chemban@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് വീഡിയോയും ഫോട്ടോയും അയയ്ക്കേണ്ടത്