- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസിന് മുന്നേ റെക്കോഡ് നേട്ടം സ്വന്തമാക്കി ലിജോ ജോസ് പല്ലിശേരി ചിത്രം; അംഗമാലി ഡയറിസിന് ശേഷം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത് 18 ദിവസം കൊണ്ട്; ഈമയൗവിന്റെ വിശേഷങ്ങൾ ഇങ്ങനെ
86 പുതുമുഖങ്ങളുമായി എത്തി മലയാളികളെ ഞെട്ടിച്ച ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പുതിയ ചിത്രത്തിന്റെ പേര് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഈ മ യൗ എന്നാണ് ചിത്രത്തിന്റെ പേര്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. എന്തായാലും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായപ്പോൾ മറ്റൊരു നേട്ടം കൂടി ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെന്ന പേര് ഇനി ഇ.മാ.യൗവിന് സ്വന്തം. വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തീകരിച്ചിരിക്കുന്നത്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായിരിക്കും ചിത്രമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു.വിനായകനും ചെമ്പൻ വിനോദും ആണ് പ്രധാന കഥാപാത്രങ്ങൾ.സംവിധായകൻ ദിലീഷ് പോത്തനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന പി എഫ് മാത്യൂസാണ്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിർമ്മാണം. സിന
86 പുതുമുഖങ്ങളുമായി എത്തി മലയാളികളെ ഞെട്ടിച്ച ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പുതിയ ചിത്രത്തിന്റെ പേര് ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഈ മ യൗ എന്നാണ് ചിത്രത്തിന്റെ പേര്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. എന്തായാലും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായപ്പോൾ മറ്റൊരു നേട്ടം കൂടി ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്.
ഏറ്റവും വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെന്ന പേര് ഇനി ഇ.മാ.യൗവിന് സ്വന്തം. വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തീകരിച്ചിരിക്കുന്നത്. പേര് പോലെ തന്നെ ഏറെ വ്യത്യസ്തമായിരിക്കും ചിത്രമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു.വിനായകനും ചെമ്പൻ വിനോദും ആണ് പ്രധാന കഥാപാത്രങ്ങൾ.സംവിധായകൻ ദിലീഷ് പോത്തനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന പി എഫ് മാത്യൂസാണ്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിർമ്മാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിസംബർ റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.