- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാലുവും ഞാനും പ്രണയത്തിലാണെന്നത് എല്ലാവർക്കും അറിയാം; അതിൽ ഒളിച്ചു വെയ്ക്കാൻ ഒന്നുമില്ല; പക്ഷേ വിവാഹം കഴിച്ചെന്നത് വെറും ഗോസിപ്പ് മാത്രം: ലിജോ മോൾ
പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ലിജോ മോൾ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സോഫിയായും കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കനിയായും പ്രേക്ഷകർക്ക് പ്രയിങ്കരിയായ താരമാണ് ലിജോ മോൾ. ഇപ്പോൾ ഒരു പിടി നല്ല ചിത്രങ്ങളുടെ തിരക്കിലാണ് താരം. അടുത്തിടെ ലിജോ മോളുടെ വിവാഹം കഴിഞ്ഞതായി വാർത്ത പരന്നു. കമ്മട്ടി പാടം എന്ന ചിത്രത്തിൽ ദുൽഖർസൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഷാലു റഹീം ആണ് വരൻ ഇരുവരും രജിസ്റ്റർ വിവാഹത്തിലൂടെ ഒരുമിക്കുകയായിരുന്നു എ്ന്നാണ് വാർത്ത. എ്ന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കുകയാണ് ലിജോ മോൾ. ഷാലുവും ഞാനും പ്രണയത്തിലാണ്. അതിൽ ഒളിച്ചു വയ്ക്കാനൊന്നുമില്ല. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഞങ്ങളുടെ ബന്ധം അറിയാം. ഇതൊന്നുമറിയാതെയാണ് ആരൊക്കെയോ ഞങ്ങളുടെ സെൽഫി കണ്ടിട്ട് ഞങ്ങൾ വിവാഹിതരായി എന്ന് പറഞ്ഞു പരത്തിയത്. വീട്ടുകാർക്ക് എന്നെ അറിയാം അതുകൊണ്ടു തന്നെ ഈ ഗോസിപ്പുകളൊന്നും അവർ വിശ്വസിക്കില്ല. എന്നെ പ്രേക്ഷകർ അവരുടെ വീട്ടിലെ കുട്ടിയെ പോലെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ എല്ലാ സു
പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ലിജോ മോൾ. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സോഫിയായും കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കനിയായും പ്രേക്ഷകർക്ക് പ്രയിങ്കരിയായ താരമാണ് ലിജോ മോൾ. ഇപ്പോൾ ഒരു പിടി നല്ല ചിത്രങ്ങളുടെ തിരക്കിലാണ് താരം. അടുത്തിടെ ലിജോ മോളുടെ വിവാഹം കഴിഞ്ഞതായി വാർത്ത പരന്നു. കമ്മട്ടി പാടം എന്ന ചിത്രത്തിൽ ദുൽഖർസൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഷാലു റഹീം ആണ് വരൻ ഇരുവരും രജിസ്റ്റർ വിവാഹത്തിലൂടെ ഒരുമിക്കുകയായിരുന്നു എ്ന്നാണ് വാർത്ത. എ്ന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കുകയാണ് ലിജോ മോൾ.
ഷാലുവും ഞാനും പ്രണയത്തിലാണ്. അതിൽ ഒളിച്ചു വയ്ക്കാനൊന്നുമില്ല. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഞങ്ങളുടെ ബന്ധം അറിയാം. ഇതൊന്നുമറിയാതെയാണ് ആരൊക്കെയോ ഞങ്ങളുടെ സെൽഫി കണ്ടിട്ട് ഞങ്ങൾ വിവാഹിതരായി എന്ന് പറഞ്ഞു പരത്തിയത്. വീട്ടുകാർക്ക് എന്നെ അറിയാം അതുകൊണ്ടു തന്നെ ഈ ഗോസിപ്പുകളൊന്നും അവർ വിശ്വസിക്കില്ല.
എന്നെ പ്രേക്ഷകർ അവരുടെ വീട്ടിലെ കുട്ടിയെ പോലെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും അവരുമായി പങ്കുവയ്ക്കും-ലിജോ മോൾ പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലിജോ മോൾ വ്യക്തമാക്കി.