- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ഒളിവിൽ പോകുമ്പോഴും ജയിലിൽ കിടക്കുമ്പോൾ സഹായത്തിനെത്തിയത് വീരശൂര പരാക്രമിയായ ഗുണ്ടാ നേതാവ്; കൂട്ടുകാരനും ഭാര്യയും തമ്മിലെ അടുപ്പം അറിഞ്ഞ് കലിപ്പ് തുടങ്ങിയ സേതു; ആഡംബര കാറിൽ ചുറ്റി കഞ്ചാവ് വിൽപ്പനയും വാറ്റും; വനിതാ സുഹൃത്തിന്റെ അസുഖം ക്രിമിനലിനെ അഴിക്കുള്ളിലാക്കി; ലിജു ഉമ്മനെ ആസ്റ്റർ മെഡിസിറ്റിയിൽ പൊലീസ് തളച്ച കഥ
കൊച്ചി: ഗുണ്ടാ നേതാവ് ലിജു ഉമ്മനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയത്തിലെത്തിയത് ആസ്റ്റർ മെഡിസിറ്റിയുടെ മുന്നിൽ. 2020 ഡിസംബറിൽ തഴക്കരയിലെ വാടകവീട്ടിൽ നിന്നു 29 കിലോ കഞ്ചാവുമായി പിടികൂടിയ കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലിജു ഉമ്മന്റെ കഞ്ചാവിലെ ബന്ധങ്ങൾ തിരിച്ചറിഞ്ഞത്.
അന്ന് നിമ്മിയുടെ ഫോണിൽ നിറയെ ലിജു ഉമ്മന്റെ ചിത്രങ്ങളാണെന്നും ഫോൺ വാൾ പേപ്പർ തന്നെ ലിജു ഉമ്മന്റേതായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ തമ്മിൽ ഗാഡമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ലിജു ഉമ്മനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയ പൊലീസിന് നിമ്മിയുടെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ ചിത്രങ്ങൾ പലതും ഗുണ്ടാസംഘങ്ങൾ നടത്തിയ വലിയ പാർട്ടികളുടെയും ആഘോഷങ്ങളുടേതുമായിരുന്നു. ഫോട്ടോകളിൽ ഉണ്ടായിരുന്ന വ്യക്തികളെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണു നടത്തിയത്. ഇതൊന്നും വിജയിച്ചില്ല. ജാമ്യത്തിൽ ഇറങ്ങിയ നിമ്മിയെ വീണ്ടും നിരീക്ഷിച്ചു. ലിജു ഉമ്മനും അങ്ങനെ കുടുങ്ങി.
പൊലീസിന്റെ പിഴവില്ലാത്ത ആസൂത്രണമാണ് ലിജു ഉമ്മനെ കുടുക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചേരാനെല്ലൂരിൽ സഹോദരന്റെ പേരിൽ വാടകയ്‌ക്കെടുത്ത ഫ്ളാറ്റിലാണു ലിജുഉമ്മൻ വനിതാസുഹൃത്തിനൊപ്പം താമസിക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. വനിതാസുഹൃത്തിന്റെ ചികിത്സാർഥമായിരുന്നു ഇവിടുത്തെ താമസം. ഈ വനിതാ സുഹൃത്ത് നിമ്മിയാണെന്നാണ് ലഭിക്കുന്ന സൂചന. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ച പൊലീസിന് ഇതേ ആശുപത്രിയിലെ ഒരു നഴ്‌സിന്റെ ഫോൺ നമ്പർ ലഭിച്ചു. മാവേലിക്കര സ്റ്റേഷനിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർ രാംപ്രകാശ് എന്ന വ്യാജപ്പേരിൽ നഴ്‌സുമായി ഫോണിൽ സൗഹൃദം സ്ഥാപിച്ചു. അങ്ങനെയാണ് ആശുപത്രിയുടെ അഞ്ചാംനിലയിലുള്ള ഒരു വിഭാഗത്തിൽ വനിതാസുഹൃത്തിന്റെ ചികിത്സയ്ക്കായി ലിജുഉമ്മനും എത്താറുണ്ടെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടർന്നു മാവേലിക്കര പൊലീസ് മഫ്ടിയിൽ ആശുപത്രിയിലെത്തിയെങ്കിലും ലിജുഉമ്മൻ വരാതിരുന്നതിനാൽ നിരാശരായി മടങ്ങി. ഇതിനിടെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് ആശുപത്രി അധികൃതർ തുടർചികിത്സയ്ക്കു ഭർത്താവിന്റെ ഒപ്പുവേണമെന്നു വനിതാസുഹൃത്തിനെ അറിയിച്ചു. ഇത് നിർണ്ണായകമായി. വനിതാസുഹൃത്ത് ലിജു ഉമ്മന്റെ സഹോദരനൊപ്പമാണു രാവിലെ ആശുപത്രിയിലെത്തിയത്. ലിജു ഉമ്മൻ പിന്നീട്, ആശുപത്രി കവാടത്തിൽ എത്തിയെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ മടങ്ങി. ഇതെല്ലാം തത്സമയം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൊലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു മാറ്റിയശേഷം ആശുപത്രിയിലെത്തിയ ലിജുഉമ്മനെ ഇരുപതോളം വരുന്ന പൊലീസുകാർ വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിക്കേണ്ടിയും വന്നു.
ആദ്യം നിമ്മി പിടിയിലായപ്പോഴാണ് ലിജു ഉമ്മൻ ആരെന്നതിനെ കുറിച്ച് പൊലീസിന് വ്യക്തമായ ധാരണ കിട്ടിയത്. ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകൾ നിമ്മിയുടെ ഫോണിൽ ഉണ്ടായിരുന്നു. ലിജു ഉമ്മന്റെ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന കായംകുളം സ്വദേശി സേതുവിന്റെ ഭാര്യയാണു നിമ്മി. സേതുവിനും ക്രമിനൽ പശ്ചാത്തലമുണ്ടായിരുന്നു. സേതുവിന്റെ കൂട്ടുകാരനായിരുന്നു ലിജു. സേതു ജയിലിലും മറ്റും പോകുമ്പോൾ നിമ്മിയെ സഹായിക്കാൻ കൂടിയാണ് ഇവർ പരിചയപ്പെടുന്നത്. സേതുവിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുകയായിരുന്ന നിമ്മിയെ ലിജു ഉമ്മനാണു തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചത്. അന്ന് ലിജു ഉമ്മൻ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും അവരുടെ രണ്ടു കുട്ടികളെയും മുൻനിർത്തിയായിരുന്നു.
ലിജു ഉമ്മൻ സ്ഥിരമായി നിമ്മി താമസിക്കുന്ന വാടക വീട്ടിൽ എത്തുമായിരുന്നു. ഭാര്യ ഭർത്താക്കന്മാരാണെന്നാണ് അയൽവാസികൾ ധരിച്ചിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുട്ടികളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഈ അവസരം മുതലാക്കിയായിരുന്നു ലിജു ലഹരി കടത്തിയിരുന്നത്. കഞ്ചാവും മറ്റും ശേഖരിച്ച ശേഷം ആവശ്യക്കാരെ കണ്ടെത്തുകയും അവരിലേക്ക് ലഹരി നിമ്മി വഴി എത്തിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്ന് നിന്നൊഴിവാക്കാൻ കാരിയറയി നിമ്മിയെ ഉപയോഗിച്ചുവെന്നാണ് പൊലീസ് അന്ന് കണ്ടെത്തിയത്.
നിമ്മിയുടെ ഭർത്താവ് വിദേശത്താണുള്ളത്. ഇദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ ലഹരി ഇടപാടുകൾക്കായി ഉപയഗിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്‌പെഷൽ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും കാറിൽ നിന്നും 29 കിലോ കഞ്ചാവ്, നാലര ലിറ്റർ ചാരായം, 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, അടുക്കളയിൽ നിന്ന് വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ