- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലില്ലിയുടെ രണ്ടാം ട്രെയിലർ പുറത്തു വിട്ട് ഫഹദ്ഫാസിൽ; സംയുക്ത മേനോൻ നായികയാകുന്ന ചിത്രം 28ന് തീയേറ്ററുകളിലെത്തും
തീവണ്ടി' നായിക സംയുക്ത മേനോൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലില്ലി' എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തെത്തി. ഫഹദ് ഫാസിലാണ് തന്റെ ഫേസ്‌ബുക്ക് പേജ് വഴി ട്രെയ്ലർ റിലീസ് ചെയ്തത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 28ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സംവിധാനം പ്രശോഭ് വിജയനാണ് നിർവഹിച്ചിരിക്കുന്നത്. ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റേത് തന്നെയാണ് രചനയും. ഇ 4 എക്സ്പെരിമെന്റ്സ്, ഇ 4 എന്റർടെയ്ന്മെന്റ്സ് എന്നിവയുടെ ബാനറുകളിൽ മുകേഷ് ആർ മെഹ്ത, സിവി സാരഥി എന്നിവരാണ് നിർമ്മാണം. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം. സ്റ്റേറ്റ് അവാർഡ് വിന്നർ അപ്പു ഭട്ടതിരിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
തീവണ്ടി' നായിക സംയുക്ത മേനോൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലില്ലി' എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തെത്തി. ഫഹദ് ഫാസിലാണ് തന്റെ ഫേസ്‌ബുക്ക് പേജ് വഴി ട്രെയ്ലർ റിലീസ് ചെയ്തത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 28ന് തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ സംവിധാനം പ്രശോഭ് വിജയനാണ് നിർവഹിച്ചിരിക്കുന്നത്. ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകയിൽ, കെവിൻ ജോസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റേത് തന്നെയാണ് രചനയും. ഇ 4 എക്സ്പെരിമെന്റ്സ്, ഇ 4 എന്റർടെയ്ന്മെന്റ്സ് എന്നിവയുടെ ബാനറുകളിൽ മുകേഷ് ആർ മെഹ്ത, സിവി സാരഥി എന്നിവരാണ് നിർമ്മാണം. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം. സ്റ്റേറ്റ് അവാർഡ് വിന്നർ അപ്പു ഭട്ടതിരിയാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
Next Story