- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡ്നിയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം അവിസ്മരണീയമായി
സിഡ്‌നി: സിഡ്‌നിയിലെ പ്രമുഖ മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം അക്ഷരാർത്ഥത്തിൽ ലിവർപൂൾ നിവാസികളുടെ ആവേശമായി മാറി. ജനുവരി 7-ാം തീയതി വൈകീട്ട് 6 മണിയോടുകൂടി ലിമ പ്രസിഡന്റ് ചെറിയാൻ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടു. ലിമ സെക്രട്ടറി അനീഷ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി സാദ്ധ്യമറിയിച്ച SYDMAL പ്രസിഡന്റ് ബാബു വർഗിസ് ക്രിസ്മസ് സന്ദേശം നൽകിയതിനോടൊപ്പം ആ ആഹ്ലാദവും മധുരവും ജനങ്ങളിലേയ്ക്ക് പകർന്നു നൽകുന്നതിനായി പ്രതീകാത്മകമായി കേക്ക് മുറിച്ചുകൊണ്ട് കാര്യപരിപാടികൾ ഔപചാരികമായി ഉത്ഘാടനം ചെയ്തു. പിആർഓ സുരേഷ് മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഔദ്യോഗിക ചടങ്ങിന് ശേഷം ലിമ യുടെ അംഗങ്ങളുടെ സർഗ്ഗവാസനകളെ തുറന്നുകാട്ടിയ നിരവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി. അതിവിപുലമായ സദ്യയോടൊപ്പം ഗാനമേളയും ഡിജെയും പരിപാടിയുടെ മാറ്റുകൂട്ടി. ലിമ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഠീഷൗ അൗഴൗേെശില ഒന്നാം സമ്മാനവും,ടോജു അഗസ്‌ററിൻ ഒ
സിഡ്‌നി: സിഡ്‌നിയിലെ പ്രമുഖ മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം അക്ഷരാർത്ഥത്തിൽ ലിവർപൂൾ നിവാസികളുടെ ആവേശമായി മാറി. ജനുവരി 7-ാം തീയതി വൈകീട്ട് 6 മണിയോടുകൂടി ലിമ പ്രസിഡന്റ് ചെറിയാൻ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടു.
ലിമ സെക്രട്ടറി അനീഷ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി സാദ്ധ്യമറിയിച്ച SYDMAL പ്രസിഡന്റ് ബാബു വർഗിസ് ക്രിസ്മസ് സന്ദേശം നൽകിയതിനോടൊപ്പം ആ ആഹ്ലാദവും മധുരവും ജനങ്ങളിലേയ്ക്ക് പകർന്നു നൽകുന്നതിനായി പ്രതീകാത്മകമായി കേക്ക് മുറിച്ചുകൊണ്ട് കാര്യപരിപാടികൾ ഔപചാരികമായി ഉത്ഘാടനം ചെയ്തു. പിആർഓ സുരേഷ് മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഔദ്യോഗിക ചടങ്ങിന് ശേഷം ലിമ യുടെ അംഗങ്ങളുടെ സർഗ്ഗവാസനകളെ തുറന്നുകാട്ടിയ നിരവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
അതിവിപുലമായ സദ്യയോടൊപ്പം ഗാനമേളയും ഡിജെയും പരിപാടിയുടെ മാറ്റുകൂട്ടി. ലിമ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഠീഷൗ അൗഴൗേെശില ഒന്നാം സമ്മാനവും,ടോജു അഗസ്‌ററിൻ ഒന്നാം സമ്മാനവും, സോജി തോമസ് രണ്ടാം സമ്മാനവും കരസ്തമാക്കിയപ്പോൾ ഫോട്ടോ കോണ്ടസ്റ്റിൽ അനിഷ് സെബാസ്റ്റ്യൻ സമ്മാനാർഹനായി. കുട്ടികൾക്കായി നടത്തിയ സർപ്രൈസ് സമ്മാനവിതരണം, സ്‌കറിയ മാത്യു നിർമ്മിച്ച പുൽക്കൂട് തുടങ്ങിയവയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. കമ്മിറ്റി അംഗങ്ങളായ സിബി, ഷാജി, ഷാൻ,സജി, സ്വരൂപ്, പ്രദീപ് എന്നിവർ ഈ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.