ലിവർപൂൾ:  ലിവർപൂൾ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി രണ്ടിന് ശനിയാഴ്ച ഓൾസെയ്ന്റ്‌സ് കാത്തലിക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം നാലിന് ആരംഭിക്കുന്ന വർണ്ണാഭമായ ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കലാസന്ധ്യ, ഗാനമേള, ക്രിസ്തുമസ് ഡിന്നർ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 20-ാം തീയതിക്കു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജോൺ സാമുവൽ - 0470 4796 30
പോൾ ജോർജ്ജ് - 0432 9155 33
ഷിബു കൃഷ്ണൻ - 0403 7444 94
ഉണ്ണികൃഷ്ണൻ - 0470 0718 00
ജോർജ്ജ് കുര്യാക്കോസ് - 0404 1370 00
നോബി ജോസ് - 0432 2192 46
ഷാജു ചോന്നേടത്ത് - 0413 9270 65
സിബി വർഗ്ഗീസ് - 0470 4950 84