ലിമെറിക്ക്: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ലിമെറിക്കിൽ എല്ലാ വർഷവും നടത്തിവരാറുള്ള ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ലിമറിക് റേസ് കോഴ്‌സിൽ 2017 ഓഗസ്റ്റ് 22, 23, 24 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചു വരെയാണ് കൺവെൻഷൻ നടക്കുക. ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ തൃശൂർ യെരുശലേം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ .ഫാ.ഡേവിസ് പട്ടത്തിലും സംഘവുമാണ് നയിക്കുന്നത്. കൺവെൻഷനോടനുബന്ധിച്ച് സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സെഹിയോൺ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ധ്യാനവും നടക്കും. ബൈബിൾ കൺവെൻഷന്റെ വിജയത്തിനായി എല്ലാ കുടുംബങ്ങളുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ്
അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ.റോബിൻ തോമസ് (0894333124), ബിജു തോമസ് ചെത്തിപ്പുഴ (0877650280),ജോജോ ദേവസി(0877620925), യാക്കോബ് മണവാളൻ (0874100153) എന്നിവരുമായി ബന്ധപ്പെടുക .