- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2018' ഓഗസ്റ്റിൽ; ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കും
ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ബൈബിൾ കൺവെൻഷൻ ഈ വർഷം ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബർ 1,2 തീയതികളിൽ (വെള്ളി ശനി ഞായർ)നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം. കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കും.കൺവെൻഷനിൽ പങ്കെടുത്ത് ആത്മീയതയിൽ കൂടുതൽ വളരുവാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.
ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ബൈബിൾ കൺവെൻഷൻ ഈ വർഷം ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബർ 1,2 തീയതികളിൽ (വെള്ളി ശനി ഞായർ)നടക്കും.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം.
കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കും.കൺവെൻഷനിൽ പങ്കെടുത്ത് ആത്മീയതയിൽ കൂടുതൽ വളരുവാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.
Next Story