- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15ാം വയസ്സിൽ മതം മാറി ഒളിച്ചോടിയ ജർമൻ പെൺകുട്ടിയെ ഇറാക്കിൽ നിന്നും കണ്ടെത്തി; ശരീരത്തിൽ ആകെ മുറിവേറ്റ പെൺകുട്ടിയുടെ കൈയിൽ ഒരു കുഞ്ഞും; ജർമനിയിലേക്ക് മടക്കാതെ തൂക്കിക്കൊല്ലാൻ ഒരുങ്ങി ഇറാഖ്
ജർമനിയിൽ നിന്നും 15ാം വയസിൽ മതം മാറി ഇസ്ലാമായി ഐസിസിൽ ചേരാൻ ഇറാഖിലെത്തിയ പെൺകുട്ടിയെ ഇറാഖിലെ മൊസൂൾ നഗരത്തിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. ഇപ്പോൾ 16 വയസുള്ള ലിൻഡ വെൻസെൽ എന്ന ഈ പെൺകുട്ടിയുടെ ശരീരത്തിൽ ആകെ മുറിവേറ്റ നിലയിലായിരുന്നു. കൂടാതെ കൈയിൽ ഒരു കുഞ്ഞുമുണ്ടായിരുന്നു. പെൺകുട്ടിയെ ജർമനിയിലേക്ക് മടക്കാതെ തൂക്കിക്കൊല്ലാൻ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐസിസിൽ നിന്നും ഇറാഖി സൈന്യം തിരിച്ച് പിടിച്ച മൊസൂളിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഒരു ഇറാഖി സൈനികനാണ്. പെൺകുട്ടിയെ പിടിച്ചതിന്റെ ആഹ്ലാദം ഇറാഖ് സൈനികർ വളരെ ക്രൂരമായിട്ടാണ് ആഘോഷിച്ചിരിക്കുന്നത്. വെൻസലിനെ പിടിച്ച് വലിച്ചാണ് തടവറയിലേക്ക് കൊണ്ട് പോയിരിക്കുന്നത്. മൊസൂളിലെ തങ്ങളുടെ വിജയം ഇറാഖി പട്ടാളം തീർത്തും മനുഷ്യത്വരഹിതമായിട്ടും പ്രതികാരബുദ്ധിയോടെ നിഷ്‌കളങ്കരെ കൊന്നുതള്ളിയുമാണ് ആഘോഷിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കവെയാണ് ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. തീവ്രവാദ കുറ്റവുമായി ബന്ധപ്
ജർമനിയിൽ നിന്നും 15ാം വയസിൽ മതം മാറി ഇസ്ലാമായി ഐസിസിൽ ചേരാൻ ഇറാഖിലെത്തിയ പെൺകുട്ടിയെ ഇറാഖിലെ മൊസൂൾ നഗരത്തിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. ഇപ്പോൾ 16 വയസുള്ള ലിൻഡ വെൻസെൽ എന്ന ഈ പെൺകുട്ടിയുടെ ശരീരത്തിൽ ആകെ മുറിവേറ്റ നിലയിലായിരുന്നു. കൂടാതെ കൈയിൽ ഒരു കുഞ്ഞുമുണ്ടായിരുന്നു. പെൺകുട്ടിയെ ജർമനിയിലേക്ക് മടക്കാതെ തൂക്കിക്കൊല്ലാൻ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐസിസിൽ നിന്നും ഇറാഖി സൈന്യം തിരിച്ച് പിടിച്ച മൊസൂളിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഒരു ഇറാഖി സൈനികനാണ്.
പെൺകുട്ടിയെ പിടിച്ചതിന്റെ ആഹ്ലാദം ഇറാഖ് സൈനികർ വളരെ ക്രൂരമായിട്ടാണ് ആഘോഷിച്ചിരിക്കുന്നത്. വെൻസലിനെ പിടിച്ച് വലിച്ചാണ് തടവറയിലേക്ക് കൊണ്ട് പോയിരിക്കുന്നത്. മൊസൂളിലെ തങ്ങളുടെ വിജയം ഇറാഖി പട്ടാളം തീർത്തും മനുഷ്യത്വരഹിതമായിട്ടും പ്രതികാരബുദ്ധിയോടെ നിഷ്‌കളങ്കരെ കൊന്നുതള്ളിയുമാണ് ആഘോഷിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കവെയാണ് ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. തീവ്രവാദ കുറ്റവുമായി ബന്ധപ്പെട്ട് വെൻസലിനെ കടുത്ത ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മരണശിക്ഷ അടുത്ത് തന്നെ വിധിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വർഷം കിഴക്കൻ ജർമനിയിലെ തന്റെ ഹോംടൗണായ പുൾസ്‌നിറ്റ്‌സിൽ നിന്നുമായിരുന്നു കഴിഞ്ഞ വർഷം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നത്. തുടർന്ന് ഓൺലൈനിലൂടെ ഒരു ഐസിസ് റിക്രൂട്ടറുടെ പ്രേരണക്ക് വിധേയയായി ഐസിസിൽ ചേരാനായി ഇറാഖിലേക്ക് ഒളിച്ചോടുകയുമായിരുന്നു. ഇസ്താംബുളിലേക്ക് വിമാനത്തിലെത്തിയ വെൻസലിനെ ജിഹാദികൾ അവിടെ നിന്നും ഇറാഖിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് ഐസിസ് പോരാളിയായ ചെചനിയക്കാരനെ വിവാഹം കഴിച്ചു. അധികം വൈകാതെ അയാൾ തീവ്രവാദപ്രവർത്തനത്തിടയിൽ മരിക്കുകയും ചെയ്തു.
സൈന്യം മൊസൂൾ വീണ്ടെടുക്കുന്നതിനായി നടത്തിയ അന്തിമ പോരാട്ടത്തിൽ ഏതാണ്ട് 25,000ത്തിൽ അധികം ഐസിസുകാർ കൊലപ്പെട്ടിട്ടുണ്ട്. വേദനയാൽ പുളയുന്ന വെൻസലിനെ രണ്ട് സൈനികർ അകമ്പടി സേവിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നിലത്ത് വീണ് പെൺകുട്ടി വേദന സഹിക്കാനാവാതെ കരയുന്നുണ്ട്. ഈ മാസം അവസാനം 17 വയസിലേക്ക് പ്രവേശിക്കുന്ന വെൻസലിനെ വിട്ട് കിട്ടാൻ ജർമനി ഇറാഖിന് മേൽ സമ്മർദം ചെലുത്തിയിരുന്നു. മൊസൂളിൽ എന്ത് റോളായിരുന്നു ഐസിസിന് വേണ്ടി വെൻസൽ നിർവിച്ചിരുന്നതെന്ന് വ്യക്തമല്ല.