- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിൽ ചേരാൻ വേണ്ടി മുങ്ങിയ ജർമൻകാരി പെൺകുട്ടിയെ ജയിലിൽ സന്ദർശിച്ച് മാതാപിതാക്കൾ; ഐസിസിന്റെ കവർ ഗേളായിരുന്ന 17-കാരിക്ക് ഇറാഖിലെ തടവറയിൽ തന്നെ തുടരാം
കാമുകനെ പിന്തുടർന്ന് ഇറാഖിലേക്ക് പോയി ഐസിസിൽ ചേർന്ന് ജർമൻ സ്‌കൂൾ വിദ്യാർത്ഥിനിയെ ബാഗ്ദാദിലെ ജയിലിലെത്തി മാതാപിതാക്കൾ സന്ദർശിച്ചു. 15-ാം വയസ്സിൽ ഐസിസിൽ ചേരുകയും ഐസിസിന്റെ വനിതാസേനയിൽ പ്രവർത്തിക്കുകയും ചെയ്ത സാക്‌സോണി സ്വദേശി ലിൻഡ വെൻസലിനെയാണ് മാതാപിതാക്കൾ ജയിലിലെത്തി ക്ണ്ടത്. കഴിഞ്ഞവർഷം മൊസൂളിൽനിന്നാണ് ലിൻഡ പിടിയിലാവുന്നത്. അമ്മയുടെ വ്യാജ ഒപ്പിട്ട് ഇസ്താംബുളിലേക്ക് വിമാനടിക്കറ്റ് സംഘടിപ്പിച്ച ലിൻഡയ്ക്ക് കാമുകനുമായി ഒന്നിച്ചു ജീവിക്കാനായില്ല. പകരം ഐസിസിന്റെ വനിതാ സേനയിലേക്കാണ് നിയോഗിക്കപ്പെട്ടത്. മൊസൂളിൽ തടവിലായ ലിൻഡ അതിനുശേഷം ആദ്യമായി മാതാപിതാക്കളെ കാണുന്നത് ഇപ്പോഴാണ്. ഐസിസിൽ ചേരാനുള്ള തീരുമാനത്തോടെ താൻ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ലിൻഡ മാതാപിതാക്കളോട് പറഞ്ഞു. ബാഗ്ദാദിലെ ജയിലിലാണ് ഇപ്പോൾ ലിൻഡയുള്ളത്. വിചാരണ പൂർത്തിയാകുമ്പോൾ വധശിക്ഷയോ ജീവപര്യന്തം തടവോ അവൾക്ക് ലഭിച്ചേക്കാം. തന്നെ കാണാനെത്തിയ അമ്മ കാതറീന വെൻസലിനെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞ ലിൻഡ, തീരുമാനം തെറ്റിപ്പോയെന്ന് പശ്ചാത്തപിക്ക
കാമുകനെ പിന്തുടർന്ന് ഇറാഖിലേക്ക് പോയി ഐസിസിൽ ചേർന്ന് ജർമൻ സ്‌കൂൾ വിദ്യാർത്ഥിനിയെ ബാഗ്ദാദിലെ ജയിലിലെത്തി മാതാപിതാക്കൾ സന്ദർശിച്ചു. 15-ാം വയസ്സിൽ ഐസിസിൽ ചേരുകയും ഐസിസിന്റെ വനിതാസേനയിൽ പ്രവർത്തിക്കുകയും ചെയ്ത സാക്‌സോണി സ്വദേശി ലിൻഡ വെൻസലിനെയാണ് മാതാപിതാക്കൾ ജയിലിലെത്തി ക്ണ്ടത്. കഴിഞ്ഞവർഷം മൊസൂളിൽനിന്നാണ് ലിൻഡ പിടിയിലാവുന്നത്.
അമ്മയുടെ വ്യാജ ഒപ്പിട്ട് ഇസ്താംബുളിലേക്ക് വിമാനടിക്കറ്റ് സംഘടിപ്പിച്ച ലിൻഡയ്ക്ക് കാമുകനുമായി ഒന്നിച്ചു ജീവിക്കാനായില്ല. പകരം ഐസിസിന്റെ വനിതാ സേനയിലേക്കാണ് നിയോഗിക്കപ്പെട്ടത്. മൊസൂളിൽ തടവിലായ ലിൻഡ അതിനുശേഷം ആദ്യമായി മാതാപിതാക്കളെ കാണുന്നത് ഇപ്പോഴാണ്. ഐസിസിൽ ചേരാനുള്ള തീരുമാനത്തോടെ താൻ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് ലിൻഡ മാതാപിതാക്കളോട് പറഞ്ഞു.
ബാഗ്ദാദിലെ ജയിലിലാണ് ഇപ്പോൾ ലിൻഡയുള്ളത്. വിചാരണ പൂർത്തിയാകുമ്പോൾ വധശിക്ഷയോ ജീവപര്യന്തം തടവോ അവൾക്ക് ലഭിച്ചേക്കാം. തന്നെ കാണാനെത്തിയ അമ്മ കാതറീന വെൻസലിനെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞ ലിൻഡ, തീരുമാനം തെറ്റിപ്പോയെന്ന് പശ്ചാത്തപിക്കുകയും ചെയ്തു. മുതിർന്ന സഹോദരി മിറിയവും ലിൻഡയെ കാണാനെത്തിയിരുന്നു. ക്രിസ്മസ് തൊപ്പിയണിഞ്ഞ ചെറിയ പാവക്കുട്ടിയെ അമ്മ മകൾക്ക് സമ്മാനമായി നൽകുകയും ചെയ്തു.
ലിൻഡയും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞദിവസം ജർമൻ ചാനലുകൾ വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു. ശിരോവസ്ത്രവും കറുത്ത വസ്ത്രവുമണിഞ്ഞാണ് ലിൻഡ അമ്മയെ കാണാനെത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരുകയെന്ന വിഡ്ഡിത്തത്തിലേക്് താനെങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് ലിൻഡ അമ്മയോട് പറഞ്ഞു.
ഓൺലൈനിലൂടെ പരിചയപ്പെട്ട, ഓസ്ട്രിയയിൽനിന്നുള്ള ചെചൻ തീവ്രവാദിയായ അബു ഉസാമ അൽ ഷിഷാനിയായിരുന്നു ലിൻഡയുടെ കാമുകൻ. ഇറാഖിലെത്തി വൈകാതെ ഇയാൾ കൊല്ലപ്പെട്ടു. പിന്നീട് ഒട്ടേറെ വീടുകളിൽ വീട്ടുജോലിക്കായി നിയോഗിക്കപ്പെട്ട തനിക്ക് പുറത്തിറങ്ങാൻ പോലുമായില്ലെന്ന് ലിൻഡ അമ്മയോട് പറഞ്ഞു.