- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വ്യാഴവട്ടക്കാലത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ തേടിയെത്തിയ വൈധവ്യം; മറ്റൊരു പുരുഷനു മുന്നിൽ മനസ്സും ശരീരവും അടിയറവയ്ക്കാൻ മടിച്ച് മക്കൾക്കായി ഉഴിഞ്ഞുവച്ച ഏഴു വർഷങ്ങൾ; ജീവിതത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും കണക്കുകൂട്ടിയപ്പോൾ മനസ്സിനൊപ്പം സ്ഥാനം ശരീരത്തിനുമുണ്ടെന്ന തിരിച്ചറിവ്; ഒരു വിധവയുടെ ജീവിതത്തിലെ ലൈംഗിക തൃഷ്ണയുടെ കാണാപ്പുറ സത്യങ്ങൾ വൈറലാകുമ്പോൾ
ലണ്ടൻ: ദുഃഖത്തിന്റെ കൂരമ്പുകൾ പലപ്പോഴും നമ്മിൽ വന്ന് തറയ്ക്കുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കും. എന്നാൽ, ലിൻഡ ഐറ്റ്ക്കിസണ്ണിന്റെ ജീവിതത്തിൽ അത് ഏത് നിമിഷവും സംഭവിക്കുമെന്ന് അവർക്കറിയാമായിരുന്നു. ലിൻഡ്ക്ക് 44 വയസ്സ് പ്രായമുള്ളപ്പോഴാണ് 13 വയസ്സുള്ള ഇരട്ടക്കുട്ടികളേ അവരേ ഏല്പിച്ച് ഭർത്താവ് നീൽ ഈ ലോകത്തോട് യാത്രയാകുന്നത്. 2012 മെയ് മാസത്തിലായിരുന്നു അർബുദത്തിന് കീഴടങ്ങി നീൽ ലോകം വിട്ടുപോയത്.
മാനസികമായി മാത്രമല്ല, ശാരീരികമായും നീലിന്റെ സാന്നിദ്ധ്യം പിന്നെയും ലിൻഡയുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു. അതുകൊണ്ടു തന്നെ മറ്റൊരു പുരുഷനെ കുറിച്ച് ആലോചിക്കുവാൻ അവർക്കായില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു പുരുഷനോടൊത്ത് പുതിയൊരു ജീവിതമാരംഭിക്കുമ്പോൾ ലിൻഡ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.
''നീലിന്റെ മരണശേഷമുള്ള ഇരുണ്ടകാലഘട്ടത്തിൽ എന്റെ പരിഗണനയിൽ ഉണ്ടായിരുന്നത് മക്കൾ മാത്രമായിരുന്നു. മനസ്സ് മാത്രമല്ല എന്റെ ശരീരവും നീലിന്റെ സാമിപ്യത്തിൽ ഏറെ സന്തോഷിച്ചിരുന്നു അതുകൊണ്ട് തന്നെ അവ രണ്ടും മറ്റാർക്കും കൊടുക്കാൻ മനസ്സുവന്നില്ല'', അവർ എഴുതുന്നു. പല വിധവകളും തങ്ങളുടെ നഷ്ടത്തെക്കുറിച്ച് ആദ്യകാലങ്ങളിൽ വിലപിക്കുമെങ്കിലും പിന്നീട് പുതിയൊരു ഇണയെ കണ്ടെത്തുന്ന കാര്യങ്ങൾ താൻ വായിച്ചിട്ടുണ്ടെങ്കിലും മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കാര്യം തനിക്ക് ഓർക്കാൻ കൂടി കഴിയില്ലായിരുന്നു എന്നാണ് അവർ പറയുന്നത്.
1996 ലാണ് നീലും ലിൻഡയും തമ്മിൽ കണ്ടുമുട്ടുന്നത്. അന്ന് ഒരു പ്രാദേശിക ദിനപ്പത്രത്തിന്റെ ന്യുസ് എഡിറ്റർ ആയിരുന്നു ലിൻഡ. അവിടെ ഒരു റിപ്പോർട്ടർ ആയി ജോലിക്ക് വന്നതാണ് നീൽ. അന്ന് ഇരുവർക്കും 28 വയസ്സ്. ആദ്യ കാഴ്ച്ചയിൽ തന്നെ നീൽ തന്നെ ആകർഷിച്ചു എന്നുപറയുന്ന ലിൻഡ് അന്നുമുതൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരനായ പുരുഷനും നീൽ ആണെന്നു പറയുന്നു.
ആറുമാസം അവർ ഒരുമിച്ച് ജോലി ചെയ്തു. ഇതിനിടയിൽ 250 മൈലുകൾക്കപ്പുറത്തുള്ള ഒരിടത്ത്, പുതിയൊരു ജോലി കിട്ടി ലിൻഡ് യാത്രയാവുകയാണ്. തലേന്ന് രാത്രി നീലിനൊപ്പം അത്താഴവിരിന്നിൽ പങ്കെടുക്കാൻ അവർ തയ്യാറായി. അന്ന് പതിവില്ലാതെ അധികം മദ്യം കഴിച്ച ലിൻഡ നീലിനെ ചുംബിക്കുകയും ചെയ്തു. പിറ്റേന്ന് കാലത്തേ ഫോണിലൂടെ തലേന്നത്തെ പെരുമാറ്റത്തിന് ലിൻഡ ക്ഷമ ചോദിച്ചു. അങ്ങനെയാണ് അവരുടെ പ്രണയം ആരംഭിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവർക്ക് ഇരട്ടക്കുട്ടികളായ എമിലിയും മെലീസയും ജനിച്ചു.
അപ്പോഴാണ് വിവാഹിതരാകുന്ന കാര്യം അവർ ആലോചിക്കുന്നത്. എന്നാൽ അതിൽ ഒരു തീരുമാനമാകുമ്പോഴേക്കും കുട്ടികൾക്ക് ആറ് വയസ്സായിരുന്നു. ഈ പ്രായത്തിൽ ഒരു വിവാഹ ചടങ്ങിന്റെ മുഖ്യാകർഷണമാകാൻ താത്പര്യമില്ലാത്തതിനാൽ ഔദ്യോഗികമായ ഒരു വിവാഹത്തിന് ലിൻഡ സമ്മതിച്ചില്ല. എന്നിട്ടും അവരുടെ ജീവിതം തുടർന്നു.
''പ്രണയം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം.നീലിന്റെ ഓരോ തലോടൽ പോലും സ്വർഗ്ഗത്തിൽ നിന്നുള്ള തൂവൽസ്പർശം പോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്.'' അവർ എഴുതുന്നു. ജീവിതം സാന്തോഷമായി നീങ്ങുമ്പോൾ 2002 ൽ നീലിന് മെലനോമ എന്ന രോഗമുണ്ടെന്ന് മനസ്സിലാക്കുന്നു. അത് ചികിത്സിച്ച് ഭേദമായെങ്കിലും 2011 ൽ അത് വീണ്ടും തിരിച്ചെത്തി. ഇത്തവണ അത് വന്നത് കൂടുതൽ ഗുരുതരമായാണ്. ആഴ്ച്ചകൾ നീണ്ട പരിശോധനക്കിടയിൽ ഡോക്ടർമാർ വിധിയെഴുതി അത് ചികിത്സയില്ലാത്ത അർബുദമാണെന്ന്.
അതേവർഷം ഡിസംബറിൽ മക്കളോടൊപ്പം ഇരുന്നുകോണ്ടാണ് അവരുടെ പപ്പ ഇനി ഏറെനാൾ ഉണ്ടാകില്ലെന്ന് പറഞ്ഞത്. തുടർന്ന് 2012 ജനുവരിയിൽ അവരുടെ വിവാഹം ഔദ്യോഗികമായി നടന്നു. അതുകഴിഞ്ഞ് നാലുമാസം മാത്രമേ നീൽ ജീവിച്ചിരുന്നുള്ളു. അന്ന് ലിൻഡക്ക് പ്രായം 44 വയസ്സ്. ദുഃഖത്തിന്റെ ആദ്യനാളുകൾ കഴിഞ്ഞപ്പോൾ തന്നെ കൂട്ടുകാർ നിർബന്ധിക്കുവാൻ തുടങ്ങി, മറ്റൊരു ഡേറ്റിംഗിനായി. അദ്ധ്യവയസ്സിലെത്തിയ മടക്കുകൾ വീണ ശരീരം മറ്റൊരു പുരുഷനു മുന്നിൽ തുറന്നു വയ്ക്കാൻതാൻ ഭയന്നു എന്ന് അവർ തുറന്നു പറയുന്നു.സുഹൃദ്വലയത്തിലെ മറ്റു വിധവകൾ, അണയാത്ത അഭിവാഞ്ജയുടെ നാളങ്ങളെ കുറിച്ച് പറയുമായിരുന്നു. അവരുടെ പുതിയ ഡേറ്റിംഗുകളെ കുറിച്ച് പറയുമായിരുന്നു.
അവരിലെ രതിയുടെ അഗ്നി തന്നിലേക്കും പകരാൻ അവർ ശ്രമിച്ചു എന്ന് ലിൻഡ എഴുതുന്നു. വിഷമങ്ങളിൽ നിന്നും മോചനം ലഭിക്കുവാൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സഹായിക്കുമെന്നും അവർ പറഞ്ഞു. അവർ എല്ലാ ദുഃഖങ്ങളും മറക്കുന്നു എന്ന് അവർ പറയുമ്പോഴും തനിക്ക് അവരോട് അസൂയ തോന്നിയിരുന്നില്ല എന്നും ലിൻഡ പറയുന്നു.
യഥാർത്ഥത്തിൽ നമുക്ക് വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ നാം ദുഃഖിക്കുന്നത് അവരുടെ നഷ്ടത്തെക്കുറിച്ചോർത്ത് മാത്രമല്ല മറിച്ച്, നമ്മുടെ ഭാവിയെ കുറിച്ചുകൂടി ഓർത്താണെന്ന് അവർ പറയുന്നു. മക്കൾക്ക് 18 വയസ്സു തികയുന്ന ദിവസം നീലിന്റെ ഓർമ്മകൾ ഏറെയുള്ള വെല്ഷിലെ ഒരു കടല്ത്തീരത്തേക്ക് പോയി. ത്ന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ആത്മപരിശോധനയായിരുന്നു ലക്ഷ്യം.
''ആ കടൽ തീരത്ത് ഞങ്ങൾ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. ആ കാറ്റിലും മണൽത്തരിയിലുമെല്ലാം നീലിന്റെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു,. ഒപ്പം അർബുദം തിരിച്ചറിഞ്ഞതിനു ശേഷം മരണത്തെ പ്രതീക്ഷിച്ചിരിക്കുമ്പോൾ നീൽ പറഞ്ഞ വാക്കുകളും, ഒരിക്കലും ഒരു ഇരയായി ജീവിക്കരുത്'' അവർ തന്റെ ലേഖനത്തിൽ കുറിക്കുന്നു.
അപ്പോൾ ലിൻഡയുടെ പ്രായം 50 വയസ്സ്. ഈ കടൽ തീരത്തുനിന്നും തിരിച്ചെത്തിയത് പുതിയൊരു ലിൻഡയായിരുന്നു. അപ്പോഴേക്കും മക്കൾ യൂണിവേഴ്സിറ്റിയിൽ പോകാൻ ആരംഭിച്ചതോടെ ജീവിതത്തിൽ ഒറ്റപ്പെട്ട ലിൻഡ് ഓൺലൈൻ ഡേറ്റിങ് സൈറ്റുകളിൽ സജീവമായി. എന്നാൽ അവിടെയും ലിൻഡ്ക്ക് പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. അവരുമായി ഡേറ്റിംഗിനെത്തിയ ഒരാൾ കാറിനുള്ളിൽ വച്ച് അയാളുടെ പുരുഷേന്ദ്രിയം അവരെ കാണിച്ചത് ലിൻഡയെ ഞെട്ടിച്ചു. അവർ പ്രതിഷേധിച്ചപ്പോൾ അയാൾ പറഞ്ഞത് നിങ്ങൾ ലൈംഗിക ബന്ധത്തിനായി ഡേറ്റിംഗിനെത്തി എന്നാണ് താൻ ഓർത്തതെന്നാണ്.
അങ്ങിനെയിരിക്കുമ്പോഴാണ് ലിൻഡ് സൈമൺ എന്ന 55 കാരനെ കണ്ടുമുട്ടുന്നത്. ഓണലൈനിലൂടെ കണ്ടുമുട്ടിയ സൈമണുമൊത്ത് ഒരു ഡ്രിംങ്കിനായി ലിൻഡ ഒത്തുചേരുന്നു.ഡേറ്റിംഗിന്റെ അവസാനം അയാളുടെ കവിളിൽ ചുംബിച്ചപ്പോൾ അയാൾ അദ്ഭുതത്തോടെ ചാടി എഴുന്നേറ്റു എന്ന് അവർ എഴുതുന്നു. പിന്നീട് ഇടക്കിടക്ക് തമ്മിൽ കാണുമായിരുന്നു. മക്കൾ രണ്ടുപേരും യൂണിവേഴ്സിറ്റിയിൽ ആയതിനാൽ താൻ കൂടുതൽ സമയം സൈമണിന്റെ വീട്ടിൽ ചെലവഴിക്കാൻ തുടങ്ങി എന്നും അവർ പറയുന്നു.
ക്ലാസിക് സിനിമകളിലും പുസ്തക ചർച്ചകളിലും ആരംഭിച്ച ബന്ധം കൂടുതൽശക്തമാവുകയായിരുന്നു. മറ്റൊരു പുരുഷനു മുന്നിൽ നഗ്നയാകാൻ മടിയില്ല എന്ന സത്യം അറിയാതെ മനസ്സിലാക്കിയ ദിവസം തന്റെ രണ്ടാം ജന്മമായിരുന്നു എന്ന് അവർ എഴുതുന്നു. തുടര്ന്നുവന്ന് ലോക്ക്ഡൗൺ കാലം ആ ജീവിതത്തിന് മാധുര്യമേകി. ഇപ്പോൾ താൻ സ്നേഹിക്കപ്പെടുന്നു എന്നും സുരക്ഷിതയാണെന്ന തോന്നൽ ഉണ്ടെന്നും അവർ പറയുന്നു. താൻ തെരഞ്ഞെടുത്ത പുതിയ ജീവിതത്തിൽ നീൽ സന്തോഷിക്കുന്നുണ്ടാകുമെന്ന് അവർക്ക് ഉറപ്പുണ്ട്.
മറുനാടന് ഡെസ്ക്