- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വിസാ ഫീസ് വേതനവുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം; ഇനി മുതൽ ശമ്പളത്തിനനുസരിച്ച് വിസാ ഫീസ് അടയ്ക്കേണ്ടി വരും
മസ്‌ക്കറ്റ്: രാജ്യത്ത് വിദേശ തൊഴിലാളികൾക്കായി വർധിപ്പിച്ച വിസാ ഫീസ് വേതനവുമായി ബന്ധിപ്പിക്കണമെന്ന് മജ്‌ലിസ് അൽ ഷൂര നിർദേശിച്ചു. പല തട്ടിലുള്ള വരുമാനക്കാർ ഒരേ പോലെ വിസാ ഫീസ് നൽകുന്നത് ഉചിതമല്ലെന്നും വിസാ ഫീസ് തൊഴിലാളിയുടെ ശമ്പളത്തിന്റെ ഒരു ശതമാനമായി കണക്കാക്കണമെന്നുമാണ് ഷൂര അംഗം തൗഫിക് അൽ ലവാതി വ്യക്തമാക്കിയത്. എല്ലാവർക്കും നീതി നടപ്പാക്കുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തേണ്ടത്. പതിനായിരം റിയാൽ പ്രതിമാസം ശമ്പളം വാങ്ങുന്ന പ്രവാസി സിഇഒയ്ക്കും 200 റിയാൽ മാത്രം ശമ്പളമുള്ള പ്രവാസി തൊഴിലാളിക്കും വീസയ്ക്കായി ഒരേ പണം മുടക്കേണ്ടി വരുന്നത് ന്യായമല്ല. ഇതിനായി സർക്കാർ ഇത് ശതമാനക്കണക്കിൽ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വിസാ ഫീസ് ഒറ്റയടിക്ക് ഒരുമിച്ച് വർധിപ്പിക്കുന്നത് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ സാരമായി ബാധിക്കുമെന്നും ഷൂര അംഗം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം വിദേശികൾക്കുള്ള തൊഴിൽ വിസാ നിരക്കിൽ അമ്പതു ശതമാനം വർധനയാണ് വരുത്തിയത്. ഇത്തരത്തിൽ ഫ്‌ലാറ്റ് റേറ്റ് വർധനയല്ല വിസാ ഫീസിൽ വരുത്തേണ്ടതെ
മസ്‌ക്കറ്റ്: രാജ്യത്ത് വിദേശ തൊഴിലാളികൾക്കായി വർധിപ്പിച്ച വിസാ ഫീസ് വേതനവുമായി ബന്ധിപ്പിക്കണമെന്ന് മജ്‌ലിസ് അൽ ഷൂര നിർദേശിച്ചു. പല തട്ടിലുള്ള വരുമാനക്കാർ ഒരേ പോലെ വിസാ ഫീസ് നൽകുന്നത് ഉചിതമല്ലെന്നും വിസാ ഫീസ് തൊഴിലാളിയുടെ ശമ്പളത്തിന്റെ ഒരു ശതമാനമായി കണക്കാക്കണമെന്നുമാണ് ഷൂര അംഗം തൗഫിക് അൽ ലവാതി വ്യക്തമാക്കിയത്.
എല്ലാവർക്കും നീതി നടപ്പാക്കുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തേണ്ടത്. പതിനായിരം റിയാൽ പ്രതിമാസം ശമ്പളം വാങ്ങുന്ന പ്രവാസി സിഇഒയ്ക്കും 200 റിയാൽ മാത്രം ശമ്പളമുള്ള പ്രവാസി തൊഴിലാളിക്കും വീസയ്ക്കായി ഒരേ പണം മുടക്കേണ്ടി വരുന്നത് ന്യായമല്ല. ഇതിനായി സർക്കാർ ഇത് ശതമാനക്കണക്കിൽ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വിസാ ഫീസ് ഒറ്റയടിക്ക് ഒരുമിച്ച് വർധിപ്പിക്കുന്നത് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ സാരമായി ബാധിക്കുമെന്നും ഷൂര അംഗം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം വിദേശികൾക്കുള്ള തൊഴിൽ വിസാ നിരക്കിൽ അമ്പതു ശതമാനം വർധനയാണ് വരുത്തിയത്. ഇത്തരത്തിൽ ഫ്‌ലാറ്റ് റേറ്റ് വർധനയല്ല വിസാ ഫീസിൽ വരുത്തേണ്ടതെന്നും ശമ്പളം അടിസ്ഥാനമാക്കി വേണം വിസാ ഫീസ് നിശ്ചയിക്കേണ്ടതെന്നും അൽ ലവാതി ചൂണ്ടിക്കാട്ടി. നിലവിൽ തൊഴിൽ വിസാ പുതുക്കുന്നതിന് സ്‌പോൺസർ 201 റിയാലാണ് നൽകേണ്ടത്. ഇത് 301 റിയാൽ ആയിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്.