- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തു മൃഗങ്ങളെ ആക്രമിച്ച് ഭീതി പടർത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി; കുടുങ്ങിയത് മണ്ണാർക്കാട് മൈലമ്പാടം പുതുവപ്പാടം മേഖലയെ നടുക്കിയ പുലി
പാലക്കാട്; വളർത്തു മൃഗങ്ങളെ വ്യാപകമായി അക്രമിച്ച് കൊലപ്പെടുത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. പാലക്കാട് മണ്ണാർക്കാട് മൈലമ്പാടം പുതുവപ്പാടം മേഖലയിലാണ് മനുഷ്യജീവനും വളർത്തു മഗങ്ങൾക്കും ഭീഷണി ഉയർത്തിയിരുന്ന പുലിയെ വനം വകുപ്പ് കെണി സ്ഥാപിച്ച് പിടികൂടിയത്.
പ്രദേശത്ത് ഏറെ നാളായി പുലിയുടെ ശല്യം നിലനിൽക്കുന്നുണ്ടായിരുന്നു. നിരവധി വളർത്തുമൃഗങ്ങളെ ഇതിനോടകം പുലി ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ അജ്ഞാത ജീവിയാണ് ആക്രമണം നടത്തുന്നത് എന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആക്രമണത്തിന് പിന്നിൽ പുലിയാണെന്ന് നാട്ടുകാർ തുടക്കം മുതലെ വനം വകുപ്പിനെ അറിയിച്ചിരുന്നു.
നാട്ടുകാരിൽ പലരും പുലിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. പുലിയുടെ ആക്രമണം രൂക്ഷമാകുയും പുലിയുടെ സാന്നിദ്ധ്യം മനുഷ്യ ജീവന് പോലും ഭീഷണി ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയും ഇതിനെ തുടർന്ന് ഇന്നലെ വനം വകുപ്പ് കെണി സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയത്.