- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടിലെ വെള്ളത്തിൽ കിടന്നയാളുടെ അടുത്തേക്ക് കുതിച്ചെത്തിയ സിംഹം കെട്ടിപ്പിടിച്ചും നക്കിയും സ്നേഹിച്ചു; ജീവൻ രക്ഷിച്ച മനുഷ്യനോട് സിംഹം പോലും കരുണ കാണിക്കുന്ന വീഡിയോ പുറത്ത്
നരഭോജിയായ സിംഹം പ്രകടിപ്പിച്ച അപൂർവ മനുഷ്യസ്‌നേഹത്തിന്റെ വാർത്തയും ചിത്രങ്ങളുമാണ് സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയിരിക്കുന്നത്. കാട്ടിലെ വെള്ളത്തിൽ കിടന്ന കൺസർവേഷനിസ്റ്റായ കെവിൻ റിച്ചാർഡ്‌സനാണ് സിംഹത്തിന്റെ അപൂർ സ്‌നേഹം അനുഭവിക്കാൻ ഭാഗ്യമുണ്ടായിരിക്കുന്നത്. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും സിംഹം കെവിന്റെ നേരെ ചാടി വരുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹത്തെ പിടിക്കാനെന്ന ഭാവത്തിലാണ് സിംഹത്തിന്റെ വരവ്. എന്നാൽ കെവിന്റെ തൊട്ടടുത്തെത്തിയ സിംഹം കെട്ടിപ്പിടിച്ചും നക്കിയും സ്‌നേഹപ്രകടനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്. ഈ സിംഹത്തെയും അതിന്റെ കൂടപ്പിറപ്പിനെയും അവർ കുട്ടികളായിരുന്നപ്പോൾ അമ്മ സിംഹം ഒഴിവാക്കിയപ്പോൾ താനാണ് രക്ഷിച്ചതെന്നും അതിന്റെ നന്ദിയാണ് ഇതിലൊരു സിംഹമായ മെഗ് ഇപ്പോൾ പ്രകടിപ്പിച്ചതെന്നും കെവിൻ വിശദീകരിക്കുന്നു. മറ്റേ സിംഹത്തെ ആമിയെന്നാണ് ഇദ്ദേഹം വിളിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം താൻ കഴിഞ്ഞ ദിവസം മെഗിനെ കണ്ടപ്പോൾ അത് തന്റെ അടുത്തേക്ക് നന്ദിയോടെ ഓടിയെത്തുകയായിരുന്നുവെന്നും താൻ രക്ഷിച്ചത് ഇപ്
നരഭോജിയായ സിംഹം പ്രകടിപ്പിച്ച അപൂർവ മനുഷ്യസ്‌നേഹത്തിന്റെ വാർത്തയും ചിത്രങ്ങളുമാണ് സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയിരിക്കുന്നത്. കാട്ടിലെ വെള്ളത്തിൽ കിടന്ന കൺസർവേഷനിസ്റ്റായ കെവിൻ റിച്ചാർഡ്‌സനാണ് സിംഹത്തിന്റെ അപൂർ സ്‌നേഹം അനുഭവിക്കാൻ ഭാഗ്യമുണ്ടായിരിക്കുന്നത്. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും സിംഹം കെവിന്റെ നേരെ ചാടി വരുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹത്തെ പിടിക്കാനെന്ന ഭാവത്തിലാണ് സിംഹത്തിന്റെ വരവ്. എന്നാൽ കെവിന്റെ തൊട്ടടുത്തെത്തിയ സിംഹം കെട്ടിപ്പിടിച്ചും നക്കിയും സ്‌നേഹപ്രകടനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്.
ഈ സിംഹത്തെയും അതിന്റെ കൂടപ്പിറപ്പിനെയും അവർ കുട്ടികളായിരുന്നപ്പോൾ അമ്മ സിംഹം ഒഴിവാക്കിയപ്പോൾ താനാണ് രക്ഷിച്ചതെന്നും അതിന്റെ നന്ദിയാണ് ഇതിലൊരു സിംഹമായ മെഗ് ഇപ്പോൾ പ്രകടിപ്പിച്ചതെന്നും കെവിൻ വിശദീകരിക്കുന്നു. മറ്റേ സിംഹത്തെ ആമിയെന്നാണ് ഇദ്ദേഹം വിളിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം താൻ കഴിഞ്ഞ ദിവസം മെഗിനെ കണ്ടപ്പോൾ അത് തന്റെ അടുത്തേക്ക് നന്ദിയോടെ ഓടിയെത്തുകയായിരുന്നുവെന്നും താൻ രക്ഷിച്ചത് ഇപ്പോഴും ആ സിംഹം നന്ദിയോടെ സ്മരിക്കുന്നുവെന്നും കെവിൽ അതിശയത്തോടെ വെളിപ്പെടുത്തുന്നു.
അടുത്തെത്തിയപ്പോൾ തങ്ങൾ പ രസ്പരം ഉറ്റുനോക്കിയെന്നും അതാണ് വിശ്വാസമെന്നും കെവിൻ അഭിമാനത്തോടെ വ്യക്തമാക്കുന്നു. ചെറുതായിരുന്നപ്പോൾ ഈ സിംഹക്കുട്ടികളെ അവരുടെ അമ്മ ഒരു കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും കെവിൻ വിശദീകരിക്കുന്നു. തുടർന്ന് അവയെ കൂട്ടിലിട്ട് വളർത്തുന്നതിന് പകരം സ്വാഭാവികമായ ഒരു അന്തരീക്ഷത്തിൽ വളരുന്നതിനുള്ള സാഹചര്യം താൻ അന്ന് ഒരുക്കിക്കൊടുത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതായത് ഒരു വൈൽഡ് ലൈഫ് പാർക്കിൽ മറ്റ് മൃഗങ്ങൾക്കൊപ്പം അവയെ പാർപ്പിക്കുകയായിരുന്നു കെവിൻ ചെയ്തിരുന്നത്.