സ്വവർഗരതിപോലുള്ളവയെ പ്രകൃതി വിരുദ്ധമെന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്. എന്നാൽ, പ്രകൃതിയിൽ അങ്ങനെയൊന്നുണ്ടോ എന്ന സംശയമാണ് ഈ ചിത്രം സമ്മാനിക്കുക. മൃഗങ്ങൾക്കിടയിലും സ്വവർഗപ്രേമികളുണ്ടെന്ന സൂചനയാണ് അത് നൽകുന്നത്. രണ്ട് ആൺ സിംഹങ്ങൾ ഇണചേരാൻ ശ്രമിക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

രണ്ട് ആൺസിംഹങ്ങൾ ഇണചേരാൻ ശ്രമിക്കുന്നതും, അതുകണ്ട് അത്ഭുതത്തോടെ ഒരു പെൺസിംഹം നോക്കി കിടക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഡോൺകാസ്റ്ററിലെ യോർക്ക്ഷയർ വൈൽഡ്‌ലൈഫ് പാർക്കിൽനിന്ന് റുസ് ബ്രിഡ്ജസാണ് ഈ ചിത്രം പകർത്തിയത്. പെൺസിംഹത്തിന്റെയടുത്ത് ഇണചേരുന്നതിനായി പലതവണ ചെന്നെങ്കിലും അത് ആട്ടിപ്പായിച്ചതോടെയാണ് ആൺസിംഹം പുതുവഴി തേടിയതെന്ന് റൂസ് പറയുന്നു.

നാവ് പുറത്തേക്കിട്ട് ഇണചേരുന്ന ഭാവത്തിലാണ് സിംഹങ്ങളുടെ നിൽപ്പ്. വെറുതെ കളിക്കുന്നതാണെങ്കിൽക്കൂടി ഇത്തരമൊരു ദൃശ്യം അപൂർവമാണെന്ന് വന്യജീവിരംഗത്തുള്ളവരും പറയുന്നു. ഏതായാലും ഡോൺകാസ്റ്റർ പാർക്കിലെത്തിയവർക്കൊക്കെ അതൊരു അത്ഭുതപ്പെടുത്തുന്ന കാഴ്ചയായി. അവരെയൊന്നും കൂസാതെ, തങ്ങളുടെ ലീലകൾ ആസ്വദിക്കുകയായിരുന്നു സിംഹങ്ങളെന്ന് റൂസ് പറയുന്നു.