ബാഴ്‌സലോണ: ലയണൽ മെസി ഉഗ്രരൂപം പ്രാപിച്ചാൽ കൡക്കളത്തിൽ എതിരാളികളെല്ലാം അപ്രസക്തരാകും. അങ്ങനെയുള്ള മാജിക്കിന്ന ഫുട്‌ബോൾ ലോകം പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ ബാഴ്‌സലോണയെ കിരീടത്തിലേക്ക് നയിച്ചതിൽ മെസിക്കുള്ള പങ്ക് ചെറുതല്ല. അങ്ങനെയൊരു അത്ഭുത ഗോൾ കഴിഞ്ഞിദിവസം പിറന്നു്. അത്‌ലറ്റികോ ബിൽബാവോക്ക് എതിരായ മത്സരത്തിലത്തിലാണ് ലയണൽ മെസി ഉഗ്രരൂപം പൂണ്ടത്.

മത്സരത്തിന്റെ ഇരുപതാംമിനിറ്റിൽ മെസിയുടെ ബൂട്ടിൽ നിന്നും അത്ഭുത ഗോൾ പിറന്നത്. ഇടതുവിങ്ങിലൂടെ നാല് ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറി ഗോൾപോസ്റ്റിലേക്ക് എത്തിച്ചപ്പോൾ മറ്റ് രണ്ട് പേരെയും ഗോൡയെയും കാഴ്‌ച്ചക്കാരാക്കികൊണ്ടായിരുന്നു മെസിയുടെ ഗോൾ. ഇടതുകാൽകൊണ്ടു തൊടുത്ത ഷോട്ട് അത്‌ലറ്റികോ ബിൽബാവോയുടെ ഗോളിയെ നിഷപ്രഭനാക്കി.

12 സെക്കന്റുകൾക്കിടയിലായിരുന്നു മെസിയുടെ മാന്ത്രിക കാലുകളിൽ നിന്നും ഗോൾ പിറന്നത്. അസാമാന്യ ട്രിബ്ലിങ് പാടവമായിരുന്നു മെസി പ്രകടിപ്പിച്ചത്. മെസിയുടെ സൂപ്പർഗോൾ സോഷ്യൽ മീഡിയയിലും ആഘോഷമായിട്ടുണ്ട്. ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലുമായി ലക്ഷങ്ങളാണ് മെസിയുടെ ഗോൾ വീഡിയോ ഷെയർ ചെയ്യുന്നത്.