മെസ്സിക്ക് അന്റോണെല്ലോ റൊക്കൂസ ഒട്ടും അപരിചിതയല്ല. തന്റെ അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് മെസ്സിക്ക് റോക്കൂസയോടുള്ള ആരാധന. ഒമ്പതു വർഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നതും. ഇതിനിടയിൽ രണ്ടു മക്കളും. ആദ്യ മകൻ പിറന്നിട്ട് അഞ്ചു വർഷവും. ഒടുവിൽ അന്റോണിയോ തന്റെ ബെറ്റർ ഹാഫ് എന്ന് തിരിച്ചറിഞ്ഞ മെസ്സി തന്റെ പ്രിയതമയെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്. ഇരുവരും ജനിച്ച അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ വെള്ളിയാഴ്ചയാണ് വിവാഹം.

കുട്ടിക്കാലം തൊട്ടേയുള്ള അവരുടെ സൗഹൃദം മെസി ബാർസലോനയിലേക്ക് കൂടുമാറിയപ്പോൾ അവസാനിച്ചുവെന്ന് കരുതിയ ആരാധകർക്കിടയിലേക്കാണ് 2008ൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. പിന്നെയെപ്പോഴും മെസിയുടെ സന്തത സഹചാരിയായി അന്റോണല്ലയെയും കണ്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇരുവർക്കും രണ്ടു കുട്ടികളും പിറന്നതോടെ വിവാഹം ഉടനെയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.ലോകം കണ്ണും നട്ടിരിക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി വിഐപി കളാണെത്തുന്നത്.

ലയണൽ മെസിയുടെ മണ്ണായ റൊസാരിയോയിലേക്ക് നെയ്മറും സുവാരസും തുടങ്ങി നിരവധി ലോകോത്തര താരങ്ങൾ എത്തും. എന്നാൽ ഫുട്ബോൾ ലോകത്തെ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ഷണമില്ലെന്നാണ് മെസിയുടെ വൃത്തങ്ങൾ നൽകുന്ന സൂചന.

ഫുട്ബോൾ രാജകുമാരന്റെ മിന്നുകെട്ട് മാത്രമല്ല വിരുന്നു സൽക്കാരത്തിന്റെ മെനു കാർഡും വൈറലാവുകയാണ്. വിവാഹത്തിനു ദിവസങ്ങൾക്ക് മുൻപെ തന്നെ മെനു കാർഡും ഒരു അർജന്റീനിയൻ ടി വി യിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അർജന്റീനയിലെ കൊച്ചു നഗരമായ റൊസാരിയോ മാത്രമല്ല , ലോകമൊട്ടാകെ ആരാധകർ കാത്തിരിക്കുകയാണ് മെസി -അന്റോണല്ല വിവാഹത്തിനായി.

ചടങ്ങ് നടക്കുന്ന പഞ്ച നക്ഷത്ര ഹോടടലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇരുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചു. 2009ൽ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് മെസ്സി തന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയത്. 2012ൽ മകൻ തിയാഗോ പിറന്നപ്പോഴും മെസ്സി ആരാധകരെ അറിയിച്ചു. 2015ൽ രണ്ടാമത്തെ മകൻ മാത്തിയോ പറഞ്ഞു.