ഞാൻ ഒരു കോൺഗ്രസുകാരനാണ്. അതുപോലെ ആത്മീയപരമായി ഒരു മലങ്കര ഓർത്തഡോക്‌സ് സഭാ വിശ്വാസിയാണ്. ഈ മലങ്കര മണ്ണിൽ നല്ല ഒരു വാർത്ത വന്നു. ശ്രീ കുമ്മനം രാജശേഖരൻ സാറിനെ മിസേറാം ഗവർണ്ണറായി നിയമിക്കുന്നു എന്ന്. അതിനെ ട്രോളി കൊണ്ട് സോഷ്യൽ മിഡിയോയിൽ പോസ്റ്റ് ഇടുന്നവരോട് ഒരു കാര്യം പറയാം. നിങ്ങൾ ട്രോളുന്ന ഈ കുമ്മനം സാറും ഞാനുമായി ഉള്ള യാത്ര അനുഭവം വിവരിക്കാം.

എകദേശം അഞ്ച് വർഷകാലം മുമ്പ് ഞാൻ മുബൈയിൽ നിന്നും എന്റെ നാടായ കരുനാഗപ്പള്ളിലേക്ക് നേത്രാവതി ട്രയിനിൽ വരുപ്പോൾ കോഴിക്കോട്ടു നിന്ന് എന്റെ സീറ്റിന് അടുത്ത് വെള്ളത്താടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്നു. യാത്രയുടെ അലക്ഷ്യതയുടെ ഇടയിൽ ഞാൻ എന്റെ സഹയാത്രികനിലേക്ക് ഒന്ന് കണ്ണ് ഓടിച്ചപ്പോൾ എന്റെ സമീപം ഇരിക്കുന്നത് പത്രദൃശ്യ മാധ്യമങ്ങളിലെ അക്കലത്തെ വാർത്തകളിലെ ശ്രദ്ധേയമായ വ്യക്തിത്വം ആയിരുന്ന് സംസ്ഥാനത്തും ദേശീയ തലത്തിലും ഏറെ ചർച്ച ചെയ്യപ്പെടുകയും വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്ത ആറന്മുള വിമത്തവള വിരുദ്ധ സമരനായകൻ ശ്രീ കുമ്മനം രാജശേഖരൻ അയിരുന്നു.

ആറന്മുള സമരസമിതിയുടെ നേതൃത്വം എന്ന നിലയിൽ എന്റെ രാഷ്ട്രീയ വിശ്വാസം എന്നെ പലപ്പോഴും അലസോരപ്പെടുത്തിയിട്ടുണ്ട്. അടുത്ത് കണ്ടപ്പോൾ ചില ചോദ്യങ്ങൾ ചോദ്യക്കാൻ ഞാൻ മുതിർന്നു. പരിപാടികളുടെയും യാത്രകളുടെയും തിരക്കുകൾക്കിടയിലെ ക്ഷിണമൊക്കെ മാറ്റി വച്ച് അദ്ദേഹം എന്റെ ചോദ്യങ്ങൾക്ക് മറുപടി തന്നു. എന്തുകൊണ്ട് നമ്മുടെ നാടിന്റെ വികസനത്തിന് പ്രേരകമാകുന്ന ഒരു വലിയ പ്രോജക്ടിനെ എതിർക്കുന്നു ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അദ്ദേഹം നൽകുമ്പോൾ പലതും എനി്ക്ക് തൃപ്തികരമായിരുന്നില്ല... സംവാദങ്ങൾക്കിടയിൽ ചായക്കാരൻ വന്നു. അദ്ദേഹം വാങ്ങി. ഒപ്പം എന്നേയും നിർബന്ധിച്ച് ഒരു ചായ കുടിപ്പിച്ച് സൗഹൃദം ഉറപ്പിച്ച് ഗൗരവതരമായ ചർച്ചകൾക്കിടയിൽ നാടും ... വീടും... ജോലിയും തിരക്കിയറിഞ്ഞു. ഒടുവിൽ പിരിയുമ്പോൾ കാണണം വിളിക്കണം എന്ന് വാത്സല്യ പുർണ്ണമായ വിടവാങ്ങൽ നടത്തി അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഞാനാ വ്യക്തിത്വത്തെ കുറിച്ച് ചിന്തിച്ചു. എത്ര മാന്യമായ പെരുമാറ്റം. എത്ര ലാളിത്യ പൂർണ്ണമായ വാക്കുകൾ. ജോലി സംബന്ധമായ എത്രയോ യാത്രകൾക്കിടയിൽ എല്ലാ പാർട്ടിയുടെയും എത്രയോ നേതൃത്യത്തിലെ ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. അവരിൽ നിന്നും വ്യത്യസ്തനായ മനുഷ്യ സ്‌നേഹി അദ്ദേഹത്തിന്റെ രാഷ്ടീയ വിശ്വാസത്തോടും സംഘടനാ വിശ്വാസത്തോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും ഞാൻ അറിഞ്ഞ കുമ്മനം എന്ന മനുഷ്യമുഖത്തെ എനിക്ക് മറക്കാൻ കഴിയില്ല.

പിന്നീട് അദ്ദേഹം ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ എത്തുകയും വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചെറിയ ചെറിയ പിഴവുകളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ പലരും ശ്രമിക്കുന്നതും നാം കാണുന്നതാണ്. ഇപ്പോഴദ്ദേഹം മിസോറാം ഗവർണ്ണറായി നിയമിതനായിരിക്കുന്നു. എനിക്കഭിമാനം തോന്നുന്നു. ഒരോ മലയാളിയും ആദരവോടെ അഭിമാനത്തോടെ ആ സ്ഥാനലബ്ധിയെ കാണണം. ഇതിലെ രാഷ്ട്രീയം മാറ്റിവച്ച് ഇത്തരം പദവിയിലേക്ക് എത് മലയാളി വന്നാലും നമുക്ക് അഭിമാനിക്കാം. കുമ്മനം സാറിന്റെ കാര്യത്തിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യത്വത്തിനും നന്മയയ്ക്കും ത്യാഗപുർണ്ണ പ്രവർത്തനത്തിനും ദൈവം നൽകിയ പ്രതിഫലമാണ് ഈ സ്ഥാനരോഹണം.

എന്റെ സ്വകാര്യമായ അനുഭവത്തിലെ വാക്കുകളാണ് ഇത്. നാം പറഞ്ഞ് കേൾക്കുന്നതിനും വായിച്ചറിയുന്നതിന്നും അപ്പുറം സ്റ്റേഹത്തിന്റെയും സഹോദര്യത്തിന്റെയും നന്മയുടെയും മുഖമുള്ളവരെ തിരിച്ചറിയാൻ നമുക്ക് കഴിയട്ടെ. നാം അറിയേണ്ടത്.......... ആരും ആരെക്കാളും മോശക്കാരല്ല........

(അബാൻ ഓഫ്‌ഷോറിൽ ജോലി ചെയ്യുന്ന, സിക്കിം മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ലിപ്‌സൺ ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചത്)