മഹ്ബൂല: കുവൈറ്റിലെ മ മഹ്ബലയിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി പിടികൂടിയ മദ്യശേഖരം മലയാളികളുടേത്.നിർമ്മാണത്തിന് നേതൃത്വം നൽകിയ മലയാളികളിൽ ഒരാൾ പിടിയിലായി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. വൻ മദ്യശേഖരവും നിർമ്മാണ സാമഗ്രികളും അധികൃതർ കസ്റ്റഡിയിലെടുത്തു. 2000 ത്തോളം ലിറ്റർ മദ്യവും വിൽപനക്ക് തയാറാക്കിവച്ചിരുന്ന 300 മദ്യകീസുകളുമാണ് പിടിച്ചെടുത്തത്.

മഹ്ബൂല ബ്ലോക്ക് ഒന്നിലെ താമസക്കെട്ടിടത്തിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന മദ്യശേഖരമാണ് റെയ്ഡിൽ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് സുരക്ഷാവിഭാഗം റെയ്ഡ് നടത്തിയത്.

ഇവിടെ ഏറെക്കാലമായി മദ്യനിർമ്മാണവും വിൽപനയും നടന്നുവരുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡിനത്തെുന്നത് കണ്ട രണ്ടു കാസർകോട് സ്വദേശികളാണ് ഓടിരക്ഷപ്പെട്ടത്. എന്നാൽ, കോഴിക്കോട് സ്വദേശി സുരക്ഷാവിഭാഗത്തിന്റെ പിടിയിലായി.