തിരുവനന്തപുരം: മദ്യനയം ഉദാരമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചയാതി സൂചന. ഖജനാവിലേക്ക് കൂടുതൽ പണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കങൾ. ലിക്കർ വെൻഡിങ് മെഷിൻ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ ഉടൻ നടപ്പാക്കും. ഇതിനായി സർക്കാരിന് കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ഒരു കരട് രേഖ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിക്കാനാണ് സാധ്യത.മദ്യ ഔട്ലെറ്റുകളും വിവിധ ബ്രാൻഡുകളും കണ്ടെത്തുന്നതിനും സഹായിക്കുന്ന മൊബൈൽ ആപ്പും വികസിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

മറ്റ് വെൻഡിങ്ങ് മെഷിനുകൾ പോലെതന്നെ പണം നിക്ഷേപിച്ച ശേഷം മദ്യം തിരഞ്ഞെടുത്തുകഴിഞ്ഞാൽ അത് ലഭിക്കും. മദ്യത്തിന്റെ ലഭ്യത കൂട്ടുക എന്നതല്ല മറിച്ച് ഔട്ലെറ്റുകളുടെ മുന്നിലുള്ള തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ പുതിയ നീക്കം. നേരത്തെ ബീവറേജിന് മുന്നിലുള്ള ക്യൂ കുറയ്ക്കുന്നതിനായി എന്ത് നടപടിയാണ് ചെയ്തിരിക്കുന്നതെന്ന് കെഎസ്ബിസിയോട് ഹൈക്കോടതി ചോദിച്ചിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായി ഉപഭോഗ്താക്കൾക്കായി വെയ്റ്റിങ് ഏരിയ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൂടെ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഇതേത്തുടർന്നാണ് ക്യൂ കുറയ്ക്കുവാനുള്ള ആശയവുമായി ബീവറേജസ് കോർപ്പറേഷൻ രംഗത്തുവന്നിരിക്കുന്നത്. ഇത് ഫലം കാണുമെന്നാണ് കെഎസ്ബിസി വിലയിരുത്തുന്നത്. ഈ വർഷം അവസാനത്തോടെ ഔട്ലെറ്റുകൾ പൂർണമായും കംപ്യൂട്ടർ വത്കരിക്കുമെന്നും അധികൃതർ പറഞ്ഞു. വിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് ഔട്ട് ലെറ്റ് വഴി നൽകുന്നതും പരിഗണിക്കുന്നുണ്ട്. ഇതിനൊപ്പം ദേശീയ പാതയിൽ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും തുറക്കുന്നതിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു. കള്ളിനെ മദ്യമായി പരിഗണിക്കുന്നത് മാറ്റാനും നീക്കമുണ്ട്. ദുരപരിധി അടക്കമുള്ള വിഷയങ്ങൾ കള്ള് ഷാപ്പുകൾക്ക് ബാധമാകാതിരിക്കാനാണ് ഇത്. ഹൗസ് ബോട്ടുകളിൽ കള്ള് വിതരണം ചെയ്യുന്നത് നിയമപരമാക്കാനും ആലോചിക്കുന്നുണ്ട്.

കള്ളുഷാപ്പുകളും ബിയർവൈൻ പാർലറുകളും കൂടി പാതയോര പരിധി കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗമാണ്. ദശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപന വിലക്ക് ടൂറിസത്തെ വല്ലാതെ ബാധിച്ചെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ വിനോദസഞ്ചാര മേഖലയിൽ വലിയ വരുമാനനഷ്ടമാണുണ്ടായിരിക്കുന്നതെന്നും കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നു. പാതയോര കള്ളുഷാപ്പുകൾ പൂട്ടിയതുമൂലം 3078 പേർക്കു തൊഴിൽ നഷ്ടമായെന്നു സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പാതയോരത്തു മദ്യശാലകൾ നടത്തുന്നതിനു സുപ്രീംകോടതി പുറപ്പെടുവിച്ച നിരോധനത്തിൽനിന്നു മുനിസിപ്പൽ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു കുറെ ബാറുകൾകൂടി തുറക്കുന്നതിനു സഹായകമായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഘട്ടം ഘട്ടമായി മദ്യനിരോധനം കൊണ്ടുവരാനുള്ള മദ്യനയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ യു.ഡി.എഫിന്റെ മദ്യനയം പെടെ പൊളിച്ചെറിയുകയായിരുന്നു. ഈ നയം തുടന്നസാഹചര്യത്തിലാണ് കേരളം കടുതൽ ബാറുകൾക്ക് അനുമതി നൽകാൻ സുപ്രിം കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങൾ നടത്തുന്നത്.