- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹിഷ്ണുതക്കാരും മതസ്വാതന്ത്ര്യവാദികളും എവിടെ പോയൊളിച്ചു? മദ്യപിക്കുന്നവർക്ക് പത്തുവർഷം തടവ് നൽകാൻ താലിബാൻ നിയമം നടപ്പിലാക്കി ബീഹാർ; ക്രൈസ്തവ സഭകൾക്ക് വീഞ്ഞ് വാറ്റാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു
പട്‌ന: മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ അബ്കാരി നിയമം കർക്കശമാക്കാനുള്ള ബിഹാർ സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധത്തിന് അസഹിഷ്ണുതാ വാദമുയർത്തുന്ന ആരേയും കാണുന്നില്ല. മോദി സർക്കാരിന്റെ കരി നിയമങ്ങളെ തുറന്നു കാട്ടി ദേശീയ തലത്തിൽ ചർച്ചയാക്കുന്നവരെല്ലാം ബീഹാറിൽ മൗനം തുടരുകയാണ്. സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ പേരിൽ ക്രൈസ്തവ സഭകളുടെ വിശ്വാസത്തിന് മേൽ പോലും ബീഹാറിലെ നിതീഷ് കുമാർ സർക്കാർ കൈവയ്ക്കുകയാണ്. കുർബാനയുടെ പ്രധാന ഘടകമായ വീഞ്ഞ് പോലും ഉൽപാദിക്കാൻ ക്രൈസ്തവ സഭകൾക്ക് നിതീഷ് ഭരണകൂടം അവസരം നിഷേധിച്ചു. നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കുന്നതിന് കൂട്ടുനിന്നു, പൊലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കുടുംബാംഗങ്ങളെയും കേസിൽ ഉൾപ്പെടുത്തുക. നിയമസഭയുടെ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് സർക
പട്‌ന: മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ അബ്കാരി നിയമം കർക്കശമാക്കാനുള്ള ബിഹാർ സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധത്തിന് അസഹിഷ്ണുതാ വാദമുയർത്തുന്ന ആരേയും കാണുന്നില്ല. മോദി സർക്കാരിന്റെ കരി നിയമങ്ങളെ തുറന്നു കാട്ടി ദേശീയ തലത്തിൽ ചർച്ചയാക്കുന്നവരെല്ലാം ബീഹാറിൽ മൗനം തുടരുകയാണ്. സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ പേരിൽ ക്രൈസ്തവ സഭകളുടെ വിശ്വാസത്തിന് മേൽ പോലും ബീഹാറിലെ നിതീഷ് കുമാർ സർക്കാർ കൈവയ്ക്കുകയാണ്. കുർബാനയുടെ പ്രധാന ഘടകമായ വീഞ്ഞ് പോലും ഉൽപാദിക്കാൻ ക്രൈസ്തവ സഭകൾക്ക് നിതീഷ് ഭരണകൂടം അവസരം നിഷേധിച്ചു.
നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കുന്നതിന് കൂട്ടുനിന്നു, പൊലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കുടുംബാംഗങ്ങളെയും കേസിൽ ഉൾപ്പെടുത്തുക. നിയമസഭയുടെ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. മദ്യനിരോധന വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ 'താലിബാൻ നിയമം' അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായാണ് ബിജെപിയുടെ പ്രമുഖ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി കുറ്റപ്പെടുത്തിയത്.
ആർജെഡി എംഎൽഎ ഭായി വീരേന്ദ്ര ഉൾപ്പെടെ ഭരണപക്ഷത്തെ ചില നേതാക്കളും എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ആർജെഡി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മദ്യപിച്ച ആളെ മാത്രമല്ല കുടുംബാംഗങ്ങളെയും ജയിലിൽ അടയ്ക്കാനുള്ള നീക്കം വൻ ജനരോഷത്തിനു കാരണമാകുമെന്നാണ് ഭരണകക്ഷി നേതാക്കളുടെ ആശങ്ക. നിയമം പൊലീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും പാവപ്പെട്ട കുടുംബങ്ങളിലെ ആളുകളാവും ഇതിന്റെ ദുരിതം പേറുകയെന്നും ഭായി വീരേന്ദ്ര ചൂണ്ടിക്കാട്ടുന്നു.
പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമായി ഉപയോഗിച്ചിട്ടും മദ്യനിരോധനം വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയെ കടുത്ത നീക്കത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. യഥാർഥ വിലയുടെ ഇരട്ടി നൽകിയാൽ പട്‌നയിൽ ഉൾപ്പെടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാതെ എങ്ങനെയാണ് കാടൻ നിയമങ്ങളിലൂടെ മദ്യനിരോധനം പ്രാവർത്തികമാക്കുകയെന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊന്നും വ്യക്തമായ ഉത്തരം ആരും നൽകുന്നില്ല. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ബീഹാറിൽ മൗനത്തിലാണ്. ദേശീയ തലത്തിൽ മോദി വിരുദ്ധ സഖ്യമെന്ന ലക്ഷ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
ബീഹാറിൽ നടപ്പാക്കിയ മദ്യനിരോധനത്തെത്തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞു നിർമ്മിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതും ആരും ചോദ്യം ചെയ്തില്ല. ഈ തീരുമാനം ക്രൈസ്തവവിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വിശുദ്ധ കുർബാനയ്ക്കുള്ള വീഞ്ഞു തയാറാക്കാൻ പള്ളികൾക്കു നൽകിയിരുന്ന ലൈസൻസ് സർക്കാർ റദ്ദാക്കി. ഇതോടെ ഭക്തകാര്യങ്ങളിലും വീഞ്ഞ് ഉപയോഗിക്കാൻ കഴിയാതെവരും. വീഞ്ഞു നിർമ്മാണത്തിനു ലൈസൻസ് നൽകിയാൽ അതു ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു നിരോധനമെന്നാണ് എക്‌സൈസ് കമ്മീഷണർ ആദിത്യകുമാർ ദാസിന്റെ വിശദീകരണം. നേരത്തെ നിരോധനത്തിൽനിന്നു വിശുദ്ധ കുർബാനയ്ക്കു വീഞ്ഞു തയാറാക്കുന്നതിനെ ഒഴിവാക്കിയിരുന്നു.
അതീവ ദുഃഖകരമെന്നാണ് സംഭവത്തെക്കുറിച്ചു പാറ്റ്‌ന അതിരൂപത വക്താവ് പ്രതികരിച്ചത്. സാർവത്രികമായി നടക്കുന്ന രീതിയിൽ തങ്ങളുടെ വിശ്വാസ കാര്യങ്ങൾ അനുഷ്ഠിക്കാൻ ബിഹാർ സർക്കാർ അനുവദിക്കണമെന്നാണ് അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സം്സ്ഥാനങ്ങളിൽ പോലും ഇത്തരത്തിലൊരു നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും രൂപത പറയുന്നു. എന്നാൽ ഉറച്ച നിലപാടിലാണ് നിതീഷ് കുമാർ.



