- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശമദ്യത്തിന്റെ വില വർദ്ധിപ്പിച്ചതിൽ സർക്കാരിന് അതൃപ്തി; വെയർഹൗസ് നിരക്കും റീട്ടെയിൽ മാർജിനും കുത്തനെ ഉയർത്തിയ നടപടി മരവിപ്പിച്ച് ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാനുള്ള ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു. വില വർദ്ധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
വെയർഹൗസ് നിരക്കും റീട്ടെയിൽ മാർജിനും കുത്തനെ ഉയർത്തിയിരുന്നു. പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളമാണ് വില വർദ്ധിച്ചത്. ബെവ്കോയുടെ ഏകപക്ഷീയ തീരുമാനത്തിൽ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു.
കോവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വർദ്ധിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. എന്നാൽ, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. വെയർ ഹൗസ് മാർജിൻ അഞ്ച് ശതമാനത്തിൽ നിന്ന് 14 ശതമാനമായും റീട്ടെയിൽ മാർജിൻ 3 ശതമാനത്തിൽ നിന്ന് 20 ശതമാനമായാണ് ഉയർത്തിയിരുന്നത്.
ന്യൂസ് ഡെസ്ക്
Next Story