- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിയായ ഖജനാവ് നിറയ്ക്കാൻ കുടിയന്മാരുടെ കഴുത്തിന് പിടിച്ച് തോമസ് ഐസക്ക്! മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു; 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി; അതിന് മുകളിൽ 210 ശതമാനവും; ബിയറിന് നികുതി നൂറ് ശതമാനമായി ഏകീകരിച്ചു; വിദേശ നിർമ്മിത മദ്യം ബെവ്കോ വഴി വിൽക്കും
തിരുവനന്തപുരം: പ്രതീക്ഷിച്ചതു പോലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും മദ്യപരുടെ കഴുത്തിന് പിടിച്ചു. മദ്യത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി വർദ്ധിപ്പിച്ചു. നാനൂറിന് മുകളിൽ വിലയുള്ള മദ്യത്തിന് 210 ശതമാനവുമാണ് നികുതി ഏർപ്പെടുത്തിയത്. ബിയറിന്റെ വിലയും വർദ്ധിപ്പിച്ചു. ബിയറിന്റെ വിൽപ്പന നികുതി നൂറ് ശതമാനമാണ് വർദ്ധിപ്പിച്ചത്. മദ്യവിൽപനയ്ക്ക് ഏർപ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിച്ചതോടെയാണ് വിദേശ മദ്യവില വർദ്ധിപ്പിച്ചത്. നിലവിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബീറുകൾക്കും വിൽപനികുതി സർചാർജ്,സാമൂഹിക സുരക്ഷാ സെസ്, മെഡിക്കൽ സെസ് സർചാർജ്, പുനരധിവാസ സെസ്, ടേൺ ഓവർ ടാക്സ് എന്നിവ ബാധകമാണ്. ഇതിൽ വിൽപനികുതി സർചാർജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കൽ സെസ് സർചാർജ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളയുമെന്നും തത്തുല്യമായി വിൽപനനികുതി നിരക്ക് ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നികുതി വർധിപ്പിക്
തിരുവനന്തപുരം: പ്രതീക്ഷിച്ചതു പോലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും മദ്യപരുടെ കഴുത്തിന് പിടിച്ചു. മദ്യത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. 400 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി വർദ്ധിപ്പിച്ചു. നാനൂറിന് മുകളിൽ വിലയുള്ള മദ്യത്തിന് 210 ശതമാനവുമാണ് നികുതി ഏർപ്പെടുത്തിയത്. ബിയറിന്റെ വിലയും വർദ്ധിപ്പിച്ചു. ബിയറിന്റെ വിൽപ്പന നികുതി നൂറ് ശതമാനമാണ് വർദ്ധിപ്പിച്ചത്.
മദ്യവിൽപനയ്ക്ക് ഏർപ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിച്ചതോടെയാണ് വിദേശ മദ്യവില വർദ്ധിപ്പിച്ചത്. നിലവിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബീറുകൾക്കും വിൽപനികുതി സർചാർജ്,സാമൂഹിക സുരക്ഷാ സെസ്, മെഡിക്കൽ സെസ് സർചാർജ്, പുനരധിവാസ സെസ്, ടേൺ ഓവർ ടാക്സ് എന്നിവ ബാധകമാണ്. ഇതിൽ വിൽപനികുതി സർചാർജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കൽ സെസ് സർചാർജ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളയുമെന്നും തത്തുല്യമായി വിൽപനനികുതി നിരക്ക് ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ നികുതി വർധിപ്പിക്കുകയും സെസ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുള്ളതിൽ നിന്നും നാമമാത്രമായ വർധന മാത്രമേ മദ്യത്തിന് ഉണ്ടാവൂ. അതേസമയം ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ ഇനി വിദേശമദ്യം വിൽക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അബ്കാരി നിയമപ്രകാരം സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത മദ്യവും വിദേശ നിർമ്മിത മദ്യവും വിൽക്കാൻ അധികാരമുള്ള സ്ഥാപനം ബിവറേജസ് കോർപ്പറേഷാണ്. എന്നാൽ ഇതു വരെ കോർപ്പറേഷൻ വിദേശമദ്യം വിറ്റിട്ടില്ല.
ഇത് മുതലെടുത്ത് സമാന്തരമദ്യകച്ചവടത്തിലൂടെ വിദേശമദ്യവിൽപന സജീവമാണെന്നും ഇത് സർക്കാരിന് നികുതി നഷ്ടം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോർപ്പറേഷൻ വിദേശമദ്യവിൽപനയിലേക്ക് കടക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. വിദേശമദ്യത്തിനും വൈനിനും നിലവിൽ 150 ശതമാനം ഇറക്കുമതി നികുതിയാണ് ഈടാക്കുന്നത്. ബിവറേജസ് കോർപ്പറേഷന് മത്സരക്ഷമമായ നികുതി വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നികുതി 78 ശതമാനമായി കുറയ്ക്കുകയാണ്.
അതേസമയം ഭാവിയിൽ വിദേശമദ്യത്തിന്റെ വരവ് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഭീഷണിയാവാതിരിക്കാൻ വിദേശനിർമ്മിത വിദേശമദ്യത്തിന്റെ അടിസ്ഥാന വില കെയ്സിന് ആറായിരം രൂപയായും വൈനിന് മൂവായിരം രൂപയായും നിശ്ചയിച്ചു. മദ്യവിൽപനയിലൂടെ അറുപത് കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം മദ്യവർജ്ജനത്തിന്റെ പേര് പറഞ്ഞ് ബാറുകൾ മുഴുവൻ തുറന്നു കൊടുത്ത സർക്കാർ മദ്യപാനം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശനങ്ങൾക്കോ് മാനസീക ആരോഗ്യ പ്രതിസന്ധികൾക്കോ ഒരു രൂപപോലും വകയിരുത്തിയിട്ടുമില്ല. നിലവിൽ സർക്കാരിന്റെ വരുമാനത്തിൽ സിംഹഭാഗവും മദ്യപരുടെ സംഭാവനയാണ്. ഈ ബജറ്റിൽ 970 കോടിയുടെ അധിക വിഭവസമാഹരണമാണ് തോമസ് ഐസക് ലക്ഷ്യമിടുന്നത്. എന്തായാലും മദ്യപരുടെ പോക്കറ്റിൽ തന്നെയാണ ഐസക്കിന്റെ കൈ വീണിരിക്കുന്നത്.