- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക് ലേബലും ശിവാസ് റീഗലും വാങ്ങാൻ ഇനി വിദേശത്ത് പോയി മടങ്ങേണ്ട; കൊച്ചിയിൽ നിന്നും തിരുവനന്തപുരം വരെ വിമാനത്തിൽ പോയി വന്നാലും കുപ്പിയുമായി മടങ്ങാം; കേരളത്തിലെ ഡൊമസ്റ്റിക് എയർപോർട്ടുകളിലും വിദേശ മദ്യ ഷോപ്പുകൾ തുടങ്ങാൻ അനുമതിയായി; ഉത്തരവ് ഇറങ്ങിയാൽ ഉടൻ മദ്യഷാപ്പ് തുടങ്ങാൻ തയ്യാറായി ബാറുടമകൾ
തിരുവനന്തപുരം: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലുകളിലും ഇനി വിദേശമദ്യം ലഭിക്കും. അതായത് അന്താരാഷ്ട്ര ബ്രാൻഡുകളായ ബ്ലാക്ക് ലേബലും ശിവാസ് റീഗലുമെല്ലാം ആഭ്യന്തര ടെർമിനലിലും ലഭിക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ മുന്തിയ ഇനം ഇനി സ്വന്തമാക്കാം. ഇതിനൊക്കെ വിദേശയാത്ര നടത്തേണ്ടതില്ലെന്ന് സാരം. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ അബ്കാരി നിയമത്തിൽ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ആഭ്യന്തര ടെർമിനലിൽ ആദ്യ ലൗഞ്ച് ബാർ തുടങ്ങാനുള്ള അപേക്ഷ എക്സൈസ് വകുപ്പിനു ലഭിച്ചു. വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെർമിനലുകളിൽ മാത്രമേ ഇതുവരെ വിദേശ മദ്യവിൽപന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവർത്തിച്ചിരുന്നുള്ളൂ. ആഭ്യന്തര ടെർമിനലുകളിലും വിദേശ മദ്യവിൽപന അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കൊട്ടാരക്കരയിലെ ബാർ ഉടമ സർക്കാരിനെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് തീരുമാനം. ഫോറിൻ ലിക്വർ 7 എയർപോർട്ട് ട്രാൻസിറ്റ് ലൗഞ്ച് ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര ട
തിരുവനന്തപുരം: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലുകളിലും ഇനി വിദേശമദ്യം ലഭിക്കും. അതായത് അന്താരാഷ്ട്ര ബ്രാൻഡുകളായ ബ്ലാക്ക് ലേബലും ശിവാസ് റീഗലുമെല്ലാം ആഭ്യന്തര ടെർമിനലിലും ലഭിക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ മുന്തിയ ഇനം ഇനി സ്വന്തമാക്കാം. ഇതിനൊക്കെ വിദേശയാത്ര നടത്തേണ്ടതില്ലെന്ന് സാരം.
പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ അബ്കാരി നിയമത്തിൽ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ആഭ്യന്തര ടെർമിനലിൽ ആദ്യ ലൗഞ്ച് ബാർ തുടങ്ങാനുള്ള അപേക്ഷ എക്സൈസ് വകുപ്പിനു ലഭിച്ചു. വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെർമിനലുകളിൽ മാത്രമേ ഇതുവരെ വിദേശ മദ്യവിൽപന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവർത്തിച്ചിരുന്നുള്ളൂ. ആഭ്യന്തര ടെർമിനലുകളിലും വിദേശ മദ്യവിൽപന അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കൊട്ടാരക്കരയിലെ ബാർ ഉടമ സർക്കാരിനെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് തീരുമാനം.
ഫോറിൻ ലിക്വർ 7 എയർപോർട്ട് ട്രാൻസിറ്റ് ലൗഞ്ച് ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര ടെർമിനലുകളിൽ ബാർ തുടങ്ങുക. എയർപോർട്ട് അഥോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമർപ്പിച്ചാൽ എക്സൈസ് കമ്മിഷണർ അനുമതി നൽകും. ഒരു ലക്ഷം രൂപയാണ് എക്സൈസ് വകുപ്പിനു നൽകേണ്ട വാർഷിക ഫീസ്. സർക്കാർ ഉത്തരവ് കിട്ടിയാൽ ഉടൻ കൊട്ടാരക്കരയിലെ ബാറുടമ ആഭ്യന്തര ടെർമിനലിൽ ഷോപ്പ് തുടങ്ങും.
ന്യൂഡൽഹി ഉൾപ്പെടെ രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിൽ ഈ സൗകര്യമുണ്ട്. എന്നാൽ, അബ്കാരി നയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ എക്സൈസിന് ആവശ്യം അംഗീകരിക്കാനായില്ല. തുടർന്ന് ബാർ ഉടമ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെയാണ് ഇടതുസർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മദ്യനയത്തിൽ ആഭ്യന്തര ടെർമിനലുകളിലും വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം ഉൾപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ അബ്കാരി നിയമത്തിൽ രാജ്യാന്തര ടെർമിനലുകൾക്കൊപ്പം ആഭ്യന്തര ടെർമിനലുകളെക്കൂടി ചേർത്തു ഭേദഗതി വരുത്തിയാണ് ഉത്തരവിറങ്ങിയത്. ഇതാണ് ആഭ്യന്തര ടെർമിനലുകളിൽ മദ്യ കച്ചവടം എത്തിക്കുന്നത്.