- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതെന്തൊരു മറിമായം!ബിവറേജിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലെത്തിയപ്പോൾ പച്ചവെള്ളമായി; ഗ്ലാസിൽ ഒഴിച്ച് ചിയേഴ്സ് പറഞ്ഞപ്പോൾ മണവുമില്ല രുചിയുമില്ല; യുവാവിനുണ്ടായ 'അപകട'ത്തിൽ കൈമലർത്തി ബിവ്കോ-എക്സൈസ് അധികൃതർ; വ്യാജനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് യുവാവ്
മലപ്പുറം: ബിവറേജിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ മദ്യത്തിനു പകരം പച്ചവെള്ളം. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് മദ്യത്തിനു പകരം പച്ചവെള്ളം കണ്ടത്. സംഭവത്തിനെതിരെ കുറ്റിപ്പുറം സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് യുവാവ് ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജിൽ നിന്ന് മദ്യം വാങ്ങിയത്. 375 മില്ലി ലിറ്ററിന്റെ ബക്കാഡി ലെമൺ ആണ് യുവാവ് വാങ്ങിയത്. 580 രൂപയാണ് ഇതിന്റെ വില. ഇതിനു പുറമെ അഞ്ച് ടിൻ ബീർ, ഒരു വൈൻ എന്നിവയും വാങ്ങിയിരുന്നു. ഇതുമായി വീട്ടിലെത്തി ബക്കാഡിയുടെ കുപ്പി പൊട്ടിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്ന് യുവാവ് പറഞ്ഞു. ബക്കാഡി ലെമൺ(വൈറ്റ്) റം പൊട്ടിച്ച ശേഷം ഗ്ലാസിൽ ഒഴിച്ചെങ്കിലും മണമോ രുചിയോ ഉണ്ടായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. 2927376 സീൽ നമ്പരിലുള്ള ബക്കാഡിയുടെ ബോട്ടിലിലാണ് പച്ചവെള്ളം കണ്ടെത്തിയത്. വിവിരം എക്സൈസ് ഉദ്യോഗസ്ഥരെയും ബെവ്കോ ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ഇവരെല്ലാം കൈമലർത്തുകയായിരുന്നു. ഇന്റർ
മലപ്പുറം: ബിവറേജിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ മദ്യത്തിനു പകരം പച്ചവെള്ളം. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് മദ്യത്തിനു പകരം പച്ചവെള്ളം കണ്ടത്. സംഭവത്തിനെതിരെ കുറ്റിപ്പുറം സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് യുവാവ് ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജിൽ നിന്ന് മദ്യം വാങ്ങിയത്. 375 മില്ലി ലിറ്ററിന്റെ ബക്കാഡി ലെമൺ ആണ് യുവാവ് വാങ്ങിയത്. 580 രൂപയാണ് ഇതിന്റെ വില. ഇതിനു പുറമെ അഞ്ച് ടിൻ ബീർ, ഒരു വൈൻ എന്നിവയും വാങ്ങിയിരുന്നു. ഇതുമായി വീട്ടിലെത്തി ബക്കാഡിയുടെ കുപ്പി പൊട്ടിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്ന് യുവാവ് പറഞ്ഞു.
ബക്കാഡി ലെമൺ(വൈറ്റ്) റം പൊട്ടിച്ച ശേഷം ഗ്ലാസിൽ ഒഴിച്ചെങ്കിലും മണമോ രുചിയോ ഉണ്ടായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. 2927376 സീൽ നമ്പരിലുള്ള ബക്കാഡിയുടെ ബോട്ടിലിലാണ് പച്ചവെള്ളം കണ്ടെത്തിയത്. വിവിരം എക്സൈസ് ഉദ്യോഗസ്ഥരെയും ബെവ്കോ ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ഇവരെല്ലാം കൈമലർത്തുകയായിരുന്നു. ഇന്റർനാഷണൽ മാർക്കറ്റിലെ പ്രമുഖ മദ്യ ബ്രാന്റിന്റെ മദ്യക്കുപ്പിയിൽ നിന്ന് പച്ചവെള്ളം ലഭിച്ചത് ഉദ്യോഗസ്ഥർക്കും വിശ്വസിക്കാനായിട്ടില്ല. എന്നാൽ കേരളത്തിൽ വ്യാജ വിദേശ മദ്യം വരുന്നുണ്ടെങ്കിൽ ഗൗരവതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതി വിദഗ്ദ്ധർക്ക് മാത്രമേ ഇത് കണ്ടുപിടിക്കാൻ സാധിക്കൂ എന്നാണ് കണക്കാക്കുന്നത്. സീൽ പോലും ഇളക്കാതെയാണ് കുപ്പിക്കകത്ത് വ്യാജൻ നിറച്ചിരിക്കുന്നത്. മാനുഫാക്ചറിങ് തകരാറാകാമെന്നും സംശയിക്കുന്നു.
സർക്കാർ മുദ്രയോടെ ബിവറേജിൽ നിന്ന് വാങ്ങുന്ന വിദേശ മദ്യം എങ്ങനെ വിശ്വസിച്ച് കഴിക്കുമെന്നാണ് യുവാവിന്റെ ചോദ്യം. സംഭവത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് യുവാവ് പറഞ്ഞു. മദ്യം വാങ്ങിയ ശേഷം ബിൽ ഉപേക്ഷിച്ചിരുന്നു. ഇത് പിന്നീട് കണ്ടെത്താൻ സാധിച്ചതുമില്ല. അടുത്ത ദിവസം വിവരാവകാശ രേഖയിലൂടെ ബിൽ തരപ്പെടുത്താനാണ് യുവാവിന്റെ തീരുമാനം. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും യുവാവ് അറിയിച്ചു